നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ച് കർഷകമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രറ്റിലേക്ക് കാളവണ്ടിയും നെല്ല് കതിരുമായി നടത്തിയ പ്രതിഷേധം.
നെല്ല് സംഭരണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് സപ്ലൈകോ ഓഫീസ് ജില്ല കമ്മിറ്റി പ്രസിഡൻറ് ബി.ഇക്ബാലിൻറെ നേതൃത്വത്തിൽ ഉപരോധിക്കുന്നു .
സ്നേഹത്താൽ വരവേറ്റ്.. കോഴിക്കോട് ബീച്ചിലെ വെൻ്റിംഗ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സന്ദർശിച്ച മന്ത്രി എം.ബി രാജേഷിന് പഴങ്ങൾ നൽകുന്ന കടയുടമ.
ച​രി​ത്ര​കാ​ഴ്ച...​ ​പാ​ള​യ​ത്തെ​ ​പ​ച്ച​ക്ക​റി​ ​മാ​ർ​ക്ക​റ്റ് ​ഇ​നി​ ​ച​രി​ത്ര​ം.​ ​നൂ​റ്റാ​ണ്ടി​ന്റെ​ ​പെ​രു​മ​ ​പേ​റു​ന്ന​ ​പാ​ള​യം​ ​മാ​ർ​ക്ക​റ്റ് ​ഇ​ന്നു​മു​ത​ൽ​ ​ക​ല്ലു​ത്താ​ൻ​ ​ക​ട​വി​ലെ​ ​'​പാ​ള​യം​ ​മാ​ർ​ക്ക​റ്റ് ​'​ ​ആ​വും.​ ​അവസാന ദിവസമായ ഇന്നലെ രാത്രി പാ​ള​യം​ ​പ​ച്ച​ക്ക​റി​ ​മാ​ർ​ക്ക​റ്റി​ൽ​ ​നി​ന്ന് ​പ​ക​ർ​ത്തി​യ​ ​ദൃ​ശ്യം.  ഫോട്ടോ : രോ​ഹി​ത്ത് ​ത​യ്യിൽ
ന്യൂ പാളയം പച്ചക്കറി മാര്‍ക്കറ്റ് ഉദ്ഘാടന ദിവസം പാളയം കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ വികാരാധീധനായി മുദ്രാവാക്യം വിൽക്കുന്ന തൊഴിലാളി. ഇതിനൊപ്പം ഒരു വിഭാഗം തൊഴിലാളികൾ അനുകൂലിച്ച് പ്രകടനം നടത്തിയിരുന്നു.
പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ അനുകൂലിച്ച് ഒരു വിഭാഗം തൊഴിലാളികൾ പ്രകടനം നടത്തിയ​​​​​​​പ്പോൾ, മാർക്കറ്റ് മാറ്റത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നടത്തിയ പ്രതിഷേധ ജാഥ
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധത്തിൽ നിന്ന്
താമരശ്ശേരിയിൽ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മുഖത്ത് പരിക്കേറ്റ റൂറൽ എസ്.പി കെ.ഇ ബൈജുവിനെ നടക്കാവിലെ സ്വകാര്യ ദന്താശുപത്രിയിലെ ചികിത്സയ്ക്കുശേഷം കൊണ്ടുപോകുന്നു.
താമരശ്ശേരിയിൽ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ
കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന പിതൃയജ്ഞത്തിൻ്റെ ഭാഗമായി നടത്തിയ ചക്രാബ്ജപൂജ
പാലക്കാട് പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ വിളയോടിത്തറ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് മടങ്ങുന്ന മന്ത്രി കെ.കൃഷ്ണൻകുട്ടി തന്റെ മണ്ഡലത്തിലെ നാട്ടുക്കാരുമായി സൗഹ്യദ സംഭാഷണത്തിൽ .
നെന്മാറ ഇരട്ടകൊലപാത കേസിലെ പ്രതി ചെന്താമരയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കാനായി പാലക്കാട് അഡിഷണൽ സെഷ്യൽ കോടതിയിൽ ഹാജരാക്കിയപ്പോൾ .
പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭക്കെതിരെ നടത്തിയ ജനകിയ കുറ്റവിചാരണ സദസ്സ് ഡി.സി.സി. പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു.
അട്ടപ്പാടിയിൽ കർഷകൻ ആത്മഹത്യ ചെയ്തതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ അട്ടപ്പാടി താലൂക്ക് ഓഫീസ് ഉപരോധിക്കുന്നു.
ആൾ കേരള ഫോട്ടോഗ്രാഫേഷ്സ് അസ്സോസിയേഷൻ പാലക്കാട് നോർത്ത് മേഖല 41 - മത് വാർഷിക സമ്മേളനം ഒലവക്കോട് കോപ്പറേറ്റീവ് കോളേജിൽ പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ല നോർത്ത് മേഖലയും നോർത്ത് ഗാലറി ഫോട്ടോഗ്രാഫി ക്ലബ്ബും സംയുക്തമായി പാലക്കാട് ഒലവക്കോട് കോപ്പറേറ്റീവ് കോളേജിൽ സംഘടിപ്പിച്ച കാഴ്ച 2025 ഫോട്ടോ പ്രദർശനത്തിൽ നിന്ന്.
കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തിയ പശ്ചിമബംഗാൾ മുർഷിദാബാദ് ദാഹചര സ്വദേശി എസ്.സോണി യെ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ
ദീപാവലി ആഘോഷങ്ങൾക്കായി ചിരാത്കൾ ഒരുക്കുന്നവർ കോട്ടയം ചിറയിൽപ്പാടത്തെ വീട്ടിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ ജേതാക്കൾക്ക് നൽകുന്ന സ്വർണക്കപ്പിന് കോട്ടയം കുടമാളൂർ എൽ.പി സ്കൂളിൽ മന്ത്രി വി എൻ വാസവൻ്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം
ഇന്നലെ സന്ധ്യക്ക് ആകാശത്ത് തെളിഞ്ഞ മഴവില്ല് കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനിയിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തി എം.ജി.മനു നമ്പൂതിരി
പത്തനംതിട്ട യു.ഡി.എഫ് ൻ്റെ നേത്യത്വത്തിൽ വിശ്വാസ സംരക്ഷണ പദയാത്രക്ക് സമാപനം കുറിച്ച് പന്തളത്തു നടന്ന വിശ്വാസ സംരക്ഷണ മഹാസംഗമ ജാഥ.
ആവേശത്തോടെ ടീച്ചർ.... പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ കഞ്ഞിരപ്പളളി സെൻ്റ്. മേരീസ് ജി.എച്ച് എസ്. എസിലെ ശിഖ എം. സോബിൻ 400 മീറ്റർ ഹർഡിൽസിൽ മത്സരിക്കുമ്പോൾ ആവേശത്തോടെ കൂടെ ഓടി പ്രോത്സാഹിപ്പിക്കുന്ന കായിക അദ്ധ്യാപിക എബിലി വർഗീസ് ശിഖ ഒന്നാം സ്ഥാനം നേടി
നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എം..ജി .മനു നമ്പൂതിരിപ്പാടിന് ഇളയമകൻ ഭാരത് കൃഷ്ണ മുത്തം നൽകുന്നു.മൂത്തമകൾ ഭദ്രപ്രിയ,ഇളയ മകൾ പത്മപ്രിയ എന്നിവർ സമീപം
നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട എം.ജി.മനു നമ്പൂതിരി കുടുംബത്തോടൊപ്പം
എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരത്ത് 30 വർഷം പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ കന്റോൺമെന്റ് മൈതാനിയിൽ നൽകുന്ന സ്നേഹാദരവിന്റെ പന്തൽ നിർമ്മാണം പൂർത്തിയായപ്പോൾ
നെന്മാറ സജിത കൊലക്കേസിൽ പാലക്കാട് സെഷൻസ് കോടതിയിൽ നിന്ന് വിധികേട്ട ശേഷം സജിതയുടെ മക്കൾ അഖിലയും അതുല്യയും കൊല്ലപ്പെട്ട സജിതയുടെ സഹോദരി സരിതയും പുറത്ത് വരുന്നു.
നെന്മാറ സജിത കൊലക്കേസിൽ പ്രതി ചെന്താമരയ പാലക്കാട് സെഷൻസ് കോടതിയിലേക്ക് കൊണ്ടുവരുന്നു .
പ്രസിദ്ധമായ പാലക്കാട് പട്ടാമ്പി കൊപ്പം രായിരനല്ലൂർ മലകയറി വിശ്വാസികൾ നാറാണത്തു ഭ്രാന്തനെ വലം വയ്ക്കുന്നു . നാറാണത്തുഭ്രാന്തന് ദേവി ദർശനം നൽകിയെന്ന ഐതിഹ്യവുമായി ബന്ധപ്പെട്ട് എല്ലാ വർഷവും തുലാം ഒന്നിന് രായിരനല്ലൂർ മലകയറ്റം നടത്തുന്നത്.
യു.ഡി.എഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ പദയാത്രയ്ക്ക് സമാപനം കുറിച്ച് പന്തളത്തു നടന്ന വിശ്വാസ സംരക്ഷണ മഹാസംഗമ വേദിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർ സൗഹൃദ സംഭാഷണത്തിൽ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com