TRENDING THIS WEEK
പച്ച പുതച്ച് നിൽക്കുന്ന നെല്ലിന് വളം ഇട്ട് കൊടുക്കുന്ന തൊഴിലാളി. കോട്ടക്കൽ പുത്തൂർ പാടത്തുനിന്നുള്ള ദൃശ്യം
എറണാകുളം സൗത്തിൽ നിന്നും ബംഗളൂരുവിലേക്ക് പുതുതായി ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ കേരളത്തിന്റെ തനത് കലാരൂപമായ കഥകളി വേഷധാരികൾ ട്രയിനിനു മുന്നിൽ ഫോട്ടോക്ക് പോസ് ചെയ്യുന്നു.
എറണാകുളത്തു നിന്നും ബംഗളൂരൂവിലേക്ക് പുതുതായി സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സംസാരിക്കുന്നത് മൊബൈലിൽ പകർത്തുന്നവർ.
കോട്ടയം കോടിമത മാർക്കറ്റ് റോഡരുകിൽ രാത്രിയിൽ ആരോ ഉപേക്ഷിച്ച് പോയ ആറ് നായ കുഞ്ഞുങ്ങളെ രക്ഷിച്ച് കൊണ്ടു പോകുന്ന യാത്രക്കാരൻ.തെരുവ് നായ ശല്യം രൂക്ഷമായ നഗരത്തിൽ നിരവധി നായകളെയാണ് റോഡരുകിൽ കൊണ്ടിട്ടിട്ട് പോകുന്നത്
ഇലക്ഷൻ ട്രെഡിൻ്റെ ഭാഗമായി തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് ബർഗറിൻ്റയും ,സാൻവിച്ചിൻ്റേയും ചിത്രങ്ങൾ ആലേഖനം ചെയ്ത് നമ്മുടെ ചിഹ്നം എന്ന പോസ്റ്ററുകൾ പതിപ്പിച്ചപ്പോൾ
പാലക്കാട് കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നടന്ന കൊടിയേറ്റം.
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം ഡിജിറ്റൽ പെയിന്റ് മത്സരത്തിൽ നിന്ന് പകുതിയിൽ കരഞ്ഞു പുറത്തിറങ്ങിയ വിദ്യാർത്ഥിയെ ആശ്വസിപ്പിക്കുന്ന അദ്ധ്യാപിക .
പ്രകൃതിയുടെ ക്യാൻവാസിൽ മലപ്പുറം കോട്ടക്കുന്നിൽ സായാഹ്നം ആഘോഷിക്കാനെത്തി കുടുംബം.
അകത്ത് മത്സരം പുറത്ത് വിശ്രമം ... പാലക്കാട് നടക്കുന്ന 57-ാംമത് സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ വേദിയായ ബിഗ് ബസാർ ഹയർ സെക്കണ്ടറി സ്കൂൾ വരാന്തയിൽ കിടക്കുന്ന തെരുവ് നായ .
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ്. വിഭാഗം സ്റ്റിൽ മോഡലുമായി അഭിത്ത് ടോം ബിജു. സെന്റ് ജോസഫ് എച്ച്.എസ്.എസ്. കരിമണ്ണൂർ ഇടുക്കി.