HOME / GALLERY / 
  TRENDING THIS WEEK
വിരൽതുമ്പിൽ... ഔഷധി പഞ്ചകർമ്മ ആശുപത്രി അങ്കണത്തിലെ നൂറോളം വരുന്ന ഔഷധ സസ്യങ്ങളിൽ ഒരോ ചെടിയിലും അവയെ കുറിച്ച് കുടുതലറിയാൻ ക്യൂആർകോഡ് സ്ഥാപിച്ചപ്പോൾ കേരളത്തിൽ ആദ്യമായിട്ടായിരിക്കും ഇത്തരത്തിലൊരു സംവിധാനം.
കഴിഞ്ഞദിവസം തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗിൽ ഇരുന്നൂറ്റി അമ്പത്തോളം ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചിടത്ത് നിന്ന് യാതൊരു കേടുപാടും കൂടാതെ ലഭിച്ച തൻ്റെ ബൈക്കിലിരുന്ന്  ദുരന്ത ദൃശ്യം നോക്കി കാണുന്ന തൃശൂർ പെരുവല്ലൂർ സ്വദേശി സിൻ്റോ എറണാക്കുളം റെയിൽവേ യാർഡിലെ ജീവനക്കാരനായ സിൻ്റോ ജോലിയ്ക്ക് പോകാനായി ഞായറാഴ്ച്ച കാലത്താണ് ബൈക്ക് പാർക്കിംഗിൽ വച്ചത്
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള മന്ത്രിമാരുടെ പങ്ക് പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ച്
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള മന്ത്രിമാരുടെ പങ്ക് പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് തകർത്ത് അകത്ത് കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തള്ളി മാറ്റുന്നു
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള മന്ത്രിമാരുടെ പങ്ക് പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് തകർത്ത് അകത്ത് കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തള്ളി മാറ്റുന്നു
എറണാകുളം ബോൾഗാട്ടി പാലസിൽ മുസീരിസ് ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര സ്‌പൈസ് റൂട്ട് സമ്മേളനത്തിൽ പങ്കെടുക്കനെത്തിയ ഷാര്‍ജ മ്യൂസിയംസ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മനല്‍ അതായക്ക് ഹൈബി ഈഡൻ എം.പി എക്സിബിക്ഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന പൂരാവസ്തുക്കളെ കുറിച്ച് വിവരിച്ചു നൽകുന്നു. എം.എൽ.എമാരായ വി.ആർ സുനിൽകുമാർ, ഇ.ടി ടൈസൺ, കെ.എൻ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സമീപം
എറണാകുളം സെന്റ് തെരെസാസ് കോളേജിൽ റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ സംഘടിപ്പിച്ച സംഗീത പരിപാടിയിൽ ജെസ്സി ഹിൽ പാടുന്നു.
തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ബാൻ്റ് മേളത്തിൽ പങ്കെടുക്കുന്ന ഹോളിഫാമിലി സിജിഎച്ച്എസിലെ വിദ്യാർത്ഥിനികൾ അവസാനവട്ട റിഹേഴ്സലിൽ
സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ നിർമ്മാണം പുരോഗമിക്കുന്ന പ്രധാന വേദിയ്ക്ക് മുൻപിലൂടെ നടന്ന് നീങ്ങുന്ന കൊമ്പൻ
എറണാകുളം ബോൾഗാട്ടി പാലസിൽ മുസീരിസ് ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര സ്‌പൈസ് റൂട്ട് സമ്മേളനത്തിൽ പങ്കെടുക്കനെത്തിയ ഷാര്‍ജ മ്യൂസിയംസ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മനല്‍ അതായ എക്സിബിക്ഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന പൂരാവസ്തു ശില്പങ്ങൾ നോക്കിക്കാണുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com