HOME / GALLERY / 
  TRENDING THIS WEEK
ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എക്സ്. ഏണസ്റ്റിനും വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണനും ക്വയിലോൺ അത്‌ലറ്റിക് ക്ലബ് നൽകിയ സ്വീകരണത്തിൽ ക്യു.എ.സിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ സമർപ്പിക്കുന്നു
ആർ.ശങ്കറിന്റെ ചരമവാർഷിക ദിനാചരണ സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അധ്യഷ പ്രസംഗം നടത്തുന്നു
മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാത്മാ ഗാന്ധിയുടെ ജന്മവാർഷിക മാസാചരണ പരിപാടികളുടെ സംസ്ഥാനതല സമാപന സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
ആർ. ശങ്കറിൻ്റെ 53-ാം ചരമവാർഷിക ദിനാചരണ സമ്മേളനത്തിൻ്റെ സദസ്സ്
ആർ.ശങ്കറിന്റെ ചരമവാർഷിക ദിനാചരണം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ. ജി.ജയദേവൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ തുടങ്ങിയവർ സമീപം
ആർ.ശങ്കറിന്റെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കടയിലെ ശങ്കർ സ്ക്വയറിൽ പുഷ്പചക്രം അർപ്പിക്കാൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എത്തിയപ്പോൾ. കൊല്ലം യൂണിയൻ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ അസി. സെക്രട്ടറിയുമായ എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ എന്നിവർ സമീപം
ചികിത്സ ലഭിക്കാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണുവിന്റെ വീട്ടിലെത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പി വേണുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കുന്നു
ചികിത്സ ലഭിക്കാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണുവിന്റെ വീട്ടിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ എന്നിവരെത്തി കുടുംബത്തെ ആശ്വസിപ്പിക്കുന്നു.
മോഹൻ സിതാര... സംഗീതരംഗത്ത് 40 വർഷംപൂർത്തിയാക്കുന്ന സംഗീത സംവിധായകൻ മോഹൻ സിതാരയ്ക്ക് പാട്ടുപുരയുടെ ആഭിമുഖ്യത്തിൽ തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ആദര ചടങ്ങിൽ മോഹൻ സിതാര, ഔസേപ്പച്ചൻ, ജയരാജ് വാര്യർ എന്നിവരെ വേദിയിലേയ്ക്ക് സ്വീകരിച്ചാനയിക്കുന്നു.
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഒലവക്കോട് എം.ഇ.എസിൽ നടന്ന എച്ച്.എസ്.എസ്. വിഭാഗം സ്റ്റിൽ മോഡൽ മത്സരത്തിൽ ടി.എ. റോസ് ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിന്റെ മാതൃകയുമായി. ജി.എം.എച്ച്.എസ്.എസ്. കിളിമാനൂർ തിരുവനന്തപുരം .
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com