HOME / GALLERY / 
  TRENDING THIS WEEK
സന്തോഷമായി സ്വാമിയെ കാണാൻ...ശബരിമല ദർശനത്തിനായി സന്നിധാനത്തേക്കെത്തുന്ന കന്നിസ്വാമിയുടെ സന്തോഷം. ചന്ദ്രാനന്ദൻ റോഡിൽ നിന്നുള്ള കാഴ്ച. കഴിഞ്ഞ ദിവസങ്ങളിൽ അയ്യപ്പൻമാരുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്
ചുവടുറച്ച്... കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യം മത്സരത്തിനു മുന്നോടിയായി അവസാനട്ട ഒരുക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന അനന്തകൃഷ്ണൻ ബിയും നൃത്ത അധ്യാപിക നന്ദിതയും.
തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജ് ആഡിറ്റോറിയത്തിൽ നടന്ന കേരള ചരിത്ര കോൺഗ്രസ് പത്താമത് അന്താരഷ്ട്ര വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി സംഭാഷണം നടത്തുന്ന വി .കെ പ്രശാന്ത് എം .എൽ .എ യും പ്രൊഫ .വി .കാർത്തികേയൻ നായരും.വിമൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ .ഉമ ജ്യോതി .വി സമീപം
പത്തനംതിട്ട ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം ഭരതനാട്യ വേദിയിൽ മത്സരത്തിന് ശേഷം അമ്മയുടെ നെഞ്ചിൽ ചാഞ്ഞ് മറ്റ് മത്സരാ‌ർത്ഥികളുടെ പ്രകടനം കാണുന്നതിനിടയിൽ ക്ഷീണത്താൽ ഉറങ്ങിപ്പോയ ഉള്ളന്നൂർ ആർ.അർ.യു.പി.എസ് ലെ അക്ഷിത.സി.ആർ.അമ്മ ചിത്തിര.സി.ചന്ദ്രൻ കുളനട പഞ്ചായത്ത് പ്രസിഡന്റാണ്.
യു.പി വിഭാഗം ഭരതനാട്യത്തിൽ ഒന്നാംസ്ഥാനം നേടിയ പുല്ലാട് എസ്.വി.എച്ച്.എസ് ലെ ഇഷാനി.ആർ.നായർ.
പത്തനംതിട്ട തേക്കുതോട് തൂമ്പാക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ച യദുകൃഷ്‌ണന്റെയും വീട്ടിലെത്തിച്ചപ്പോൾ.
തൃശൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് അങ്കണത്തിൽ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി എൽഡിഎഫ് പുറത്തിറക്കിയ മാനിഫെസ്റ്റോയുടെ പ്രകാശനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കുന്നു മന്ത്രിമാരായ കെ. രാജൻ ആർ ബിന്ദു കെ.രാധാകൃഷ്ണൻ എം.എം പി . ബാലചന്ദ്രൻ എം.എൽ എ സി .പി .എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ, മുൻ മന്ത്രി വി.എസ് സുനിൽകുമാർ തുടങ്ങിയവർ സമീപം
കേരള കൗമുദി ശാലോം ഇൻസ്റ്റിട്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് റിസർച്ചുമായി സഹക്കരിച്ച് കഞ്ചിക്കോട് വി.വി. കോളേജ് ഓഫ് സയൻസ് ടെക്നോളജിയിൽ വെച്ച് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ എ പ്രഭാകരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.
ശബരിമല സന്നിധാനത്തെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ
കയ്യേറി പച്ചപ്പും പാർട്ടികളും... തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂർ കോട്ടപ്പുറത്ത് ഇരുമ്പ് ഷിറ്റുകളിൽ പതിച്ചിരിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പോസ്റ്ററുകളും, ഫ്ലക്സ് ബോർഡുകളും. പലയിടങ്ങളിലും ഒപ്പത്തിനൊപ്പം ഫ്‌ളക്‌സുകൾവെച്ച് നിറഞ്ഞുനിൽക്കാനുള്ള ശ്രമങ്ങളും കാണാം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com