HOME / GALLERY / 
  TRENDING THIS WEEK
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേള ഉദ്ഘാടനം നിർവ്വവിച്ച മന്ത്രി വി.ശിവൻകുട്ടിയുടെ പോക്കറ്റിൽ കുത്തിയ ബാഡ്ജ് മന്ത്രി എം.ബി.രാജേഷ് അഴിച്ച് മാറ്റുന്നു.
പാലക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി സികിൽ ഫെസ്റ്റ് പ്രധാന വേദിയായ കോട്ടമൈതാനിയിൽ ദീപ്പാലംകൃതമായപ്പോൾ.
കണ്ണീർ ചായംചാലിച്ച്... കോട്ടയം കുട്ടികളുടെ ലൈബ്രറി ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പെയിൻ്റിംഗ് മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ അമ്മയെ കാണാത്ത ദുഃഖത്തിൽ കരഞ്ഞുകൊണ്ടും കളർ ചെയ്യുന്ന ജൂൺ മേനോൻ.
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ പതാക ഉയർത്തൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ് ഐ.എ.എസ്. നിർവ്വഹിക്കുന്നു നഗരസഭ ചെയർ പേഴ്സൺ പ്രമിള ശശിധരൻ സമീപം.
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രോസവത്തിന്റെ രജിസ്ട്രേഷൻ കമ്മിറ്റി ഉദ്ഘാടനം നിർവ്വഹിച്ച നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശിധരന് തൃശ്ശൂർ ആറങ്ങോട്ട്കര സ്വദേശിയായ ഉണ്ണി താൻ ഉണ്ടാക്കിയ ഏടാകൂടതെ കുറിച്ച് വിശദ്ധികരിച്ച് കൊടുക്കുന്നു എല്ലാ വർഷവും സ്കൂൾതലങ്ങളിലും സംസ്ഥാന മേളകളിലും പോകാറുണ്ട് ഇദ്ദേഹം.
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളക്ക് പങ്ക്‌ എടുക്കാൻ കൊല്ലം ജില്ലയിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ റോബോട്ടിക്ക് ഡയറി ഫാം ഉപകരണവുമായി ഒലവക്കോട് റെയിൽവേ ജംഗ്ഷനിൽ ഇറങ്ങിയപ്പോൾ.
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ ഉദ്ഘാടനം മന്ത്രി വി. ശിവൻ കുട്ടി നിർവ്വഹിക്കുന്നു.
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ച മന്ത്രി വി.ശിവൻകുട്ടി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി സൗഹ്യദ സംഭാഷണത്തിൽ.
നായ കുഞ്ഞുങ്ങൾ... കോട്ടയം കോടിമത മാർക്കറ്റ് റോഡരുകിൽ രാത്രിയിൽ ആരോ ഉപേക്ഷിച്ച് പോയ ആറ് നായ കുഞ്ഞുങ്ങൾ.
ഗാസയിൽ ഇസ്രയേൽ നടത്തിവരുന്ന വംശഹത്യക്കെതിരെ സമൂഹ മനഃസാക്ഷി ഉണർത്താൻ ചിന്ത രവി ഫൗണ്ടേഷൻ കോട്ടയം തിരുനക്കര ബസ് സ്‌റ്റാൻഡ് മൈതാനത്ത് സംഘടിപ്പിച്ച ഗാസയുടെ പേരുകൾ എന്ന പരിപാടിയിൽ സാഹിത്യകാരൻ സക്കറിയ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ വായിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com