TRENDING THIS WEEK
ഇത് പ്രസാദിന്... തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തൃശൂർ അയ്യന്തോൾ 51-ാം ഡിവിഷനിലെത്തിയ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എം.എൽ.എ സ്ഥാനാർത്ഥി എ. പ്രസാദിന് ഇല അട വായിൽ വച്ച് കൊടുക്കുന്നു.
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അസ്മിത സൗത്ത് സോൺ മേഖല വെയ്റ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻ ഷിപ്പിൽ 58 കിലോ വിഭാഗം ക്ലീൻ ആൻ്റ് ജെർക്കിൽ 97 കിലോ ഉയർത്തി ഒന്നാം സ്ഥാനം നേടുന്ന തമിഴ്നാടിൻ്റെ വി.ആർ കനിക
കോട്ടയത്ത് നടന്ന വിശ്വകർമ്മ സർവീസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ നിന്ന്
കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സൂര്യകാലടി ഉമാഭാരതി എസ്. ഭട്ടതിരിപ്പാട് അവതരിപ്പിച്ച നങ്ങ്യാർകൂത്ത്.
കഥ പറയുമ്പോൾ... തിരുനക്കര തൃക്കൈക്കാട് സ്വാമിയാർമഠത്തിൽ കലാമണ്ഡലം വാസുപിഷാരടി അനുസ്മരണത്തോടനുബന്ധിച്ച് കളിയരങ്ങ് സംഘടിപ്പിച്ച സന്താനഗോപാലം കഥകളിയിൽ അർജുനനായി കലാമണ്ഡലം പ്രശാന്തും ബ്രാഹ്മണനായി കലാമണ്ഡലം കേശവൻ നമ്പൂതിരിയും.
കഥ പറയുമ്പോൾ... തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർമഠത്തിൽ കലാമണ്ഡലം വാസുപിഷാരടി അനുസ്മരണത്തോടനുബന്ധിച്ച് കളിയരങ്ങ് സംഘടിപ്പിച്ച സന്താനഗോപാലം കഥകളിയിൽ നിന്ന്. ശ്രീകൃഷ്ണനായി മധു വാരണാസിയും, ബ്രാഹ്മണനായി കലാമണ്ഡലം കേശവൻ നമ്പൂതിരിയും, അർജുനനായി കലാമണ്ഡലം പ്രശാന്തും വേഷമിട്ടു.
കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വൈക്കം വിജയലക്ഷ്മി അവതരിപ്പിച്ച സംഗീത കച്ചേരി.
ഫുൾ 'കവർ'... ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ വന്യജീവികൾക്ക് ഭക്ഷണം നൽകുന്നതിൽ കർശന നിയന്ത്രണമുണ്ടെകിലും പാലിക്കപ്പെടാറില്ല.തീർഥാടകൻ നൽകിയ പ്ലാസ്റ്റിക്ക് കവറോട് കൂടിയ ഭക്ഷണപദാർത്ഥവുമായി മരക്കൂട്ടത്തിന് സമീപം പാതയോരത്ത് ഇരിക്കുന്ന സിംഹവാലൻ കുരങ്ങ്.
നാവിക സേനാ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ശംഖുംമുഖം കടലിൽ നടന്ന നാവിക അഭ്യാസ പ്രകടനത്തിൽ വിമാനവാഹിനി കപ്പലായ ഐ .എൻ .എസ് വിക്രാന്തിൽ നിന്ന് പറന്നുയരുന്ന മിഗ് 29 യുദ്ധ വിമാനം
കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസാരിക്കുന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ.ശശിധരൻ,ജില്ലാ സെക്രട്ടറി അഡ്വ.വി.കെ.സന്തോഷ് കുമാർ എന്നിവർ സമീപം