HOME / GALLERY / 
  TRENDING THIS WEEK
പ്രസ്‌ക്ലബ് ഹാളിൽ നടന്ന പ്രസ് മീറ്റിൽ സി.പി.എം സംസഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ കോട്ടയം നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചശേഷം പ്രകടനപത്രിക പുറത്തിറക്കുന്നു.ബി.ശശികുമാർ,എൻ.എൻ.വിനോദ്,ജോജി കുറത്തിയാടൻ,ബാബു കപ്പക്കാല എന്നിവർ സമീപം
വെച്ചൂര്‍ പാടശേഖരത്ത് കൊയ്‌തെടുത്ത നെല്ല് ശേഖരിക്കുന്ന കര്‍ഷകർ.കൊയ്‌തെടുത്ത നെല്ല് 10 ദിവസത്തിന് ശേഷമാണ് മില്ലുകാര്‍ സംഭരിക്കുന്നത്.
പിടിച്ചു കെട്ടി... നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ നിന്ന്.
തലപുകഞ്ഞ്... സെമസ്റ്റർ പരീക്ഷയ്ക്ക് മുന്നോടിയായി കോട്ടയം തിരുനക്കര മൈതാനിയിലിരുന്ന് പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന ബി.സി.എം കോളേജ് ബി കോം ഒന്നാം വർഷ വിദ്യാർത്ഥിനികൾ
കോട്ടയം ഡി.സി കിഴക്കേമുറിയിടം ആര്ട്ട് ഗാലറിയിൽ സംഘടിപ്പിച്ച പതംഗ് 2025 പെയിന്റിംഗ് പ്രദർശനം കാണുന്നവർ
തിരുനക്കര ബസ്സ്റ്റാൻഡ് മൈതാനിയിൽ നടന്ന കോട്ടയം നഗരസഭാ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ.വാസവൻ സ്ഥാനാർത്ഥികൾക്കൊപ്പം. അഡ്വ. വി.ബി.ബിനു,പി.സി.ചാക്കോ തുടങ്ങിയവർ സമീപം
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവിധ മുന്നണികളിലെ സ്ഥാനാർത്ഥികളുടെ പോസ്റ്റർ പ്രിൻ്റ് ചെയ്ത കോട്ടയം മുട്ടമ്പലം പെൻ്റാ ഓഫ്സെറ്റ് പ്രിൻ്റേഴ്സിന് മുൻപിൽ പതിപ്പിച്ച് വയ്ക്കുന്ന ജീവനക്കാർ
ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം കെ.പി.സി.സി ജംഗ്ഷനിലൂടെ ഉന്ത് വണ്ടിയുമായി കടന്ന് പോകുന്നയാൾ
ഇന്നലെ പെയ്ത കനത്ത മഴയിൽ നിന്ന് രക്ഷ തേടി പ്ളാസ്റ്റിക് ഷീറ്റ് തലയിലിട്ട് നടന്ന് നീങ്ങുന്ന അന്യസംസ്ഥാനത്തൊഴിലാളികൾ. എറണാകുളം കെ.പി.സി.സി ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയിൽ നിരങ്ങി നീങ്ങുന്ന വാഹനങ്ങൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com