HOME / GALLERY / 
  TRENDING THIS WEEK
തിരുവനന്തപുരം വിളപ്പിൽശാല ഇ.എം.എസ് അക്കാഡമിയിൽ ആരംഭിച്ച സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച ആരംഭിക്കും മുൻപ് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി സംഭാഷണത്തിൽ. പി.ബി അംഗം ബി.വി.രാഘവുലു സമീപം
പൂരകളി... തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പൂരകളിയിൽ ഏഗ്രേഡ് നേടിയ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ് തിരുവനന്തപുരം.
കോട്ടയം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനായെത്തുന്ന ചെയർമാൻ ജോസ് കെ. മാണി എം.പി.ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, മന്ത്രി റോഷി അഗസ്റ്റിൻ,എം.എൽ.എമാരായ അഡ്വ. ജോബ് മൈക്കിൾ,അഡ്വ.പ്രമോദ് നാരായണൻ,അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ,സ്റ്റിയറിംഗ് കമ്മിറ്റിയംഗം വിജി.എം.തോമസ് തുടങ്ങിയവർ സമീപം
ഒറ്റകെട്ടാ...കോട്ടയം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനായെത്തുന്ന ചെയർമാൻ ജോസ് കെ. മാണി എം.പി.അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ,മന്ത്രി റോഷി അഗസ്റ്റിൻ,അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ തുടങ്ങിയവർ സമീപം
ചിരിയോ ചിരി....കോട്ടയം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിൻ,ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്,എം.എൽ.എമാരായ അഡ്വ.ജോബ് മൈക്കിൾ,അഡ്വ.പ്രമോദ് നാരായണനും തമാശ പറഞ്ഞ് ചിരിക്കുന്നു.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ,സ്റ്റിയറിംഗ് കമ്മിറ്റിയംഗം വിജി.എം.തോമസ് തുടങ്ങിയവർ സമീപം
തിരുവനന്തപുരം വിളപ്പിൽശാല ഇ.എം.എസ് അക്കാദമിയിൽ ആരംഭിച്ച സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കാനെത്തിയപ്പോൾ. പി.ബി അംഗം വിജു കൃഷ്ണൻ, സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയി എന്നിവർ സമീപം
കേരള മുസ്ലിം ജമാഅത്തിന്റെ കേരള യാത്രയുടെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന സമാപന സമ്മേളനത്തിൽ ഉദ്‌ഘാടന പ്രസംഗത്തിനിടെ സമീപത്തെ പള്ളിയിൽ ബാങ്ക് വിളിച്ചപ്പോൾ സംസാരം നിർത്തി വേദിയിലിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി സംസാരിക്കുന്നു.
ചായകോപ്പയിലെ കൊടുങ്കാറ്റ്... കോട്ടയം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനും ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജും എം.എൽ.എമാരായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലും അഡ്വ.പ്രമോദ് നാരായണൻ,അഡ്വ.ജോബ് മൈക്കിളും സമീപത്തെ കോഫീ ബാറിൽ ഒരുമിച്ച് ചായ കുടിക്കാനെത്തിയപ്പോൾ
തിരുവനന്തപുരം വിളപ്പിൽശാല ഇ.എം.എസ് അക്കാദമിയിൽ ആരംഭിച്ച സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ ബംഗാളിലെ സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായ ബിമൻ ബസു അക്വേറിയത്തിലെ അലങ്കാര മത്സ്യങ്ങളെ വീക്ഷിക്കുന്നു
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം നങ്ങ്യാർക്കൂത്തിൽ പങ്കെടുക്കാനെത്തിയ ഇടുക്കി എസ്.എച്ച്. ജി. എച്ച് എസ് എസ് മുതലകോടിലെ ദേവിക രവിയെ കണ്ട് പേടിക്കുന്ന അനുജത്തി ദക്ഷ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com