HOME / GALLERY / 
  TRENDING THIS WEEK
പാലിയേക്കര ടോൾ പ്ലാസ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾ പ്ലാസ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ തെറിച്ച് വീഴുന്ന പ്രവർത്തകൻ
പാലിയേക്കര ടോൾ പ്ലാസ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾ പ്ലാസ മാർച്ചിൽ ടോൾ പ്ലാസ ഉപരോധിക്കുന്ന  പ്രവർത്തകർ
കാക്കനാട് പടമുകളിൽ ചാറ്റൽ മഴയിൽ ഇരുചക്ര വാഹനത്തിൽ കുട ചൂടി അപകടകരമായി യാത്ര ചെയ്യുന്ന അന്യസംസ്ഥാന സ്വദേശികൾ
ഓമല്ലൂർ രക്തകണ്ഠ സ്വാമിക്ഷേത്രത്തിൽ ചരിഞ്ഞ ആന ഓമല്ലൂർ മണികണ്ഠനെ സംസ്കാര ചടങ്ങുകൾക്കായി കല്ലേലിയിലേക്ക് കൊണ്ടുപോകുന്നു.
വിട്ടുതരില്ല, കട്ടായം.... മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിനിടെ, പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്ന പ്രവർത്തകനെ വിട്ടുകൊടുക്കാതെ തിരകെ പിടിച്ചു വലിക്കുന്ന സഹപ്രവർത്തകർ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവിശപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണാ ജോർജ്ജിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്യിത് നീക്കുന്ന പൊലീസ്.
എന്താ സാറെ ട്രാസ്ഫോർമർ ഉയർത്തി വയ്ക്കാൻ ബാരിക്കേ‌‌‌ഡ് വച്ച് റോഡ് തടഞ്ഞിരിക്കുന്നത്........ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവിശപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണാ ജോർജ്ജിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് റോഡ് തടഞ്ഞപ്പോൾ ഇത് അറിയാതെത്തിയ സ്കൂട്ടർ യാത്രക്കാരൻ ട്രാസ്ഫോർമർ സ്ഥാപിക്കുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് കാര്യം ആരായുന്നു.
കനത്ത കാറ്റിലും മഴയിലും വഴിയോരത്ത് ലോട്ടറി കച്ചവടം നടത്തുന്ന അന്യസംസ്ഥാന സ്വദേശിയായ സ്ത്രീ തന്റെ കുട പറന്ന് പോകാതിരിക്കാനായി പിടിച്ചു നിർത്തുന്നു. സമീപത്തായി സ്ത്രീയുടെ കുഞ്ഞിനെയും കാണാം. കാക്കനാട് പടമുകളിൽ നിന്നുള്ള കാഴ്ച
എന്തുണ്ട് രാജൂ... പത്തനംതിട്ട റസ്റ്റ് ഹൗസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ് മീറ്റിന് ശേഷം അവിടെയുണ്ടായിരുന്ന സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമുമായി കുശലം പറയുന്നു
ശതാഭിഷ്ക്തനായ പി.ജെ.ജോസഫ് എം.എൽ.എക്ക് കോട്ടയം പൗരാവലിയുടെ നേതൃത്വത്തിൽ നൽകിയ സ്നേഹദരവ് ഉദ്ഘാടനം ചെയ്ത ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള ഉപഹാരം നൽകുന്നു .പ്രേം പ്രകാശ്, ഫാ.എമിൽ പുള്ളിക്കാട്ടിൽ,നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ,മോൻസ് ജോസഫ് എം.എൽ.എ,ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്,ഫ്രാൻസിസ് ജോർജ് എം.പി,ഫാ.മൈക്കിൾ വെട്ടിക്കാട്ട്,വൈക്കം വിശ്വൻ എന്നിവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com