HOME / GALLERY / 
  TRENDING THIS WEEK
സ്വാമിയുംവർക്കിയും എന്ന ചിത്രത്തിൽ... തൃശൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന സ്വാമിയും വർക്കിയും എന്ന ചിത്രത്തിൽ ബാബു നമ്പൂതിരിക്കും മേനക്കയ്ക്കും നിർദ്ദേശങ്ങൾ നൽക്കുന്ന സംവിധായകൻ അമ്പിളി.
ഓൺലൈൻ വിതരണ തൊഴിലാളിയെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ഗിഗ് & പ്ലാറ്റ്ഫോം വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ നടത്തിയ സമരം വിജയിച്ചതിനെ തുടർന്ന് കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എം.സജീവ് ഡെലിവറി തൊഴിലാളി സുധീറിന് മധുരം നൽകി ആഹ്ളാദം പങ്ക്‌വയ്ക്കുന്നു.
ചടയമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് പുതിയതായി അനുവദിച്ച കടയ്ക്കൽ - പാലാ ലിങ്ക് ബസിന്റെ ആദ്യ യാത്രക്ക് മന്ത്രി ജെ.ചിഞ്ചുറാണി ഫ്ലാഗ് ഒഫ് ചെയ്യുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപ്പിക്കും മുന്നേ ചാലക്കുടി നഗരസഭ 37-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആൻ്റു കൈതാരൻ പ്രചാരണത്തിൻ്റെ ഭാഗമായി ചിഹ്നം പതിപ്പിക്കാനുള്ള സ്ഥലം വിട്ട് തൻ്റെ ഫ്ലക്സ് ബോർഡ് വാർഡിൽ സ്ഥാപിച്ചപ്പോൾ
പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ ട്രാവലേഴ്സ് ലോഞ്ചിന്റെയും കുടുംബശ്രീ പ്രീമിയം കഫേയുടേയും ഉദ്ഘാടനത്തിനെത്തിയ മന്ത്രി വീണാ ജോർജ് വേദിയിൽ കൊടുത്ത ചായ സമയപരിമിതിമൂലം ഇറങ്ങി സദസ്സിലൂടെ കുടിച്ചുകൊണ്ട് കാറിലേക്ക് പോകുന്നു.
പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ ട്രാവലേഴ്സ് ലോഞ്ചിന്റെയും കുടുംബശ്രീ പ്രീമിയം കഫേയുടേയും ഉദ്ഘാടനത്തിനെത്തിയ മന്ത്രി വീണാ ജോർജിന് മുൻ ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്ക് മധുരം നൽകുന്നു.
പത്തനംതിട്ട കെ.എസ്.ആർ. ടി. സി ബസ് സ്റ്റാൻഡിലെ ശീതീകരച്ച വിശ്രമമുറി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി ജസ്റ്റിസ് കെ.ടി.തോമസിന്റെ വീട്ടിലെത്തി ജില്ലാ കളക്ടർ ചേതൻകുമാർ മീണ എന്യൂമറേഷൻ ഫോം കൈമാറുന്നു
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിൻറെ ഭാഗമായി കോട്ടയം ജില്ലയിലെ ഏറ്റവും മുതിർന്ന വോട്ടറായ മീനടം മാളിയേക്കൽ ശോശാമ്മ കുര്യന്റെ വീട്ടിലെത്തി ജില്ലാ കളക്ടർ ചേതൻകുമാർ മീണ എന്യൂമറേഷൻ ഫോം കൈമാറുന്നു
കുമരകം നാലുപങ്ക് ബോട്ട് ടെർമിനലിൽ നവീകരിച്ച ലേയ്ക്ക് വില്ലേജ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com