TRENDING THIS WEEK
എറണാകുളം കച്ചേരിപ്പടിയിൽ ചിറ്റൂർ റോഡിൽ സ്ഥാപിച്ചിരിക്കുന്ന സൂചന ബോർഡിന്റെ ഫോട്ടോ എടുക്കുന്ന വിദേശ പൗരൻ.
പ്രകൃതിയുടെ നിഴൽരൂപം.....ഇലകളും ശാഖകളും ശാന്തമായ ഒരു സൂര്യാസ്തമയത്തെ രൂപപ്പെടുത്തുന്നു, സൂര്യൻ ചക്രവാളത്തിന് പിന്നിൽ മറയുമ്പോൾ നാടകീയമായ നിഴലുകൾ വീഴ്ത്തുന്നു,പകൽ അതിന്റെ അന്തിമ വിടവാങ്ങൽ പറയുമ്പോൾ ഒരു ഒറ്റപ്പെട്ട പക്ഷി ഇലകൾക്കിടയിൽ വിശ്രമിക്കുന്നു . കോഴിക്കോട് ബീച്ചിൽ നിന്നുള്ള ദൃശ്യം.
തദ്ദേശ തിരെഞ്ഞടുപ്പ് പ്രചരണാർത്ഥം പാലക്കാട് തിരുനെല്ലായി പാളയം ഭാഗത്ത് 13-ാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായി തമിഴിൽ ചുമരെഴുത്ത് വിവിധ ഭാഗങ്ങളിൽ എഴുതിയ നിലയിൽ .തമിഴ് സംസാരിക്കുന്ന കുറെ വോട്ടർമാർ ഉള്ള സ്ഥലം കൂടിയാണ് ഇവിടെ.
തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രൊഫ. വി.കെ. ദാമോദരൻ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സംഭാഷണത്തിൽ
സീറ്റായി... പ്രസ്‌ക്ലബ് ഹാളിൽ കോട്ടയം നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കെ.ഫ്രാൻസിസ് ജോർജ് എം.പി, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി തുടങ്ങിയവർ സമീപം.
ചിത്രയുടെ വാക്കുകൾക്കായ്...എറണാകുളം അസീസിയ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ രവീന്ദ്രൻ മാസ്റ്റർ മ്യൂസിക്കൽ ട്രസ്റ്റ് ഏർപ്പെടുത്തിയ രവീന്ദ്ര പുരസ്ക്കാരം ഏറ്റുവാങ്ങാനെത്തിയ ഗായിക ചിത്രയോട് സംസാരിക്കുവാൻ സൗഹൃദത്തോടെ പറയുന്ന വയലാർ ശരത് ചന്ദ്രവർമ്മ. രവീന്ദ്രൻ മാസ്റ്ററുടെ ഭാര്യ ശോഭ, മക്കളായ രാജൻ മാധവ്, സാജൻ മാധവ്, മരുമകൾ സന്ധ്യാരാജൻ മാധവ് തുടങ്ങിയവർ സമീപം
കൂടെവിടെ... എറണാകുളം ഐ.ജി ഓഫീസിന് മുന്നിൽ നിന്നിരുന്ന മരങ്ങൾ വെട്ടിമാറ്റിയതോടെ അതുവഴി കടന്ന് പോകുന്നവർക്കുള്ള തണലും, അവിടെ വസിച്ചിരുന്ന പക്ഷികൾക്ക് കൂടും ഇല്ലാതെയായി. വെട്ടിമാറ്റിയ മരത്തിന്റെ അവശേഷിക്കുന്ന ചില്ലകൾക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന പക്ഷി.
പാലക്കാട് നഗരസഭ എൽ.ഡി.എഫ് സ്ഥാനാർഥികൾ നാമനിർദ്ദേശപത്രിക നൽകാൻ പ്രകടനമായി നഗരസഭയിലേക്ക് വരുന്നു.
പാലക്കാട് തൃശ്ശൂർ ദേശീയപാതയിൽ കാഴ്ച്ചപറമ്പ് ഭാഗത്ത് അനുഭവപ്പെട്ട ഗതാഗത കുരുക്ക്.
എത് മൂഡ്... തദ്ദേശ തിരെഞ്ഞടുപ്പ് ചൂട് പിടിച്ചതോടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ അടങ്ങിയ കൈത്തറി മൂണ്ടുകൾ വിൽപ്പനയ്ക്കായി തയ്യറാക്കുന്ന തൊഴിലാളി. തമിഴ്നാട് ഈറോട് ഭാഗത്ത് നിന്നാണ് വിപണനത്തിനായി കൊണ്ടുവന്നിരിക്കുന്നത്. 210 രൂപയാണ് ഒരെണ്ണത്തിന്റെ വില. പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിൽ നിന്ന്.