കോട്ടയം സി.എം.എസ് കോളേജ് കാമ്പസ് കാർബൺ മുക്തമാക്കാനും വിദ്യാർത്ഥികളിൽ ആരോഗ്യ ശീലം വളർത്താനും നടപ്പാക്കിയ കാമ്പസ് വീൽ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ കോളേജിലെ മുൻ കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് തലവനായിരുന്ന പ്രൊഫ.പി.സി.വർഗീസ് തന്റെ പഴയ സൈക്കിളിൽ കയറി യാത്ര ചെയ്യുന്നു.വിദ്യാർത്ഥികൾ കാമ്പസിനുള്ളിൽ സൈക്കിളിൽ യാത്ര ചെയ്യുക എന്ന ലക്‌ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്