കൈതോല പായ ചുരുട്ടി... വൈക്കത്ത് നിന്ന് കൊണ്ടുവന്ന കൈതോല പായകൾ വിൽപ്പനയ്ക്കായി അടുക്കി വയ്ക്കുന്ന ജോയ്. ആലപ്പുഴ വഴിച്ചേരിപ്പാലത്തിന് സമീപത്ത് നിന്നുള്ളകാഴ്ച
തെരഞ്ഞെടുപ്പ് ചൂടിൽ...ലോകസഭ തിരഞ്ഞെടുപ്പിൽ തൃശൂർ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കെ. മുരളീധരന് വേണ്ടി പൊരിവെയിലത്ത് ചുവരെഴുത്തിൽ ആർട്ടിസ്റ്റ് ബാബു .
കഥാകൃത്തും കേരള സാഹിത്യ അക്കാഡമി അംഗവുമായ ടി.എൻ. പ്രകാശിന്റെ ഭൗതിക ശരീരത്തിന് വലിയന്നൂരിലെ വസതിയിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് നേതൃത്വത്തിൽ നടത്തിയ ഇഫ്താർ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.സുധാകരനും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എം.വി ജയരാജനും കണ്ടുമുട്ടിയപ്പോൾ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് സമീപം.
എസ്.എസ്.എൽ.സി അവസാന പരീക്ഷക്ക് ശേഷം പുറത്തേക്കെത്തിയ വിദ്യാർത്ഥികൾ ചിത്രകല അധ്യാപകനായ പി.കെ ബാബുനെക്കൊണ്ട് യൂണിഫോമിൽ ഓട്ടോഗ്രാഫ് ചെയ്യിക്കുന്നു. കണ്ണൂർ മുൻസിപ്പൽ സ്കൂളിൽ നിന്നുള്ള ദൃശ്യം.
എസ്.എസ്.എൽ.സി അവസാന പരീക്ഷക്ക് ശേഷം പുറത്തേക്കെത്തിയ വിദ്യാർത്ഥികൾ സൗഹൃദം പങ്കിടുന്നു. കണ്ണൂർ മുൻസിപ്പൾ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച
എസ്.എസ്.എൽ.സി അവസാന പരീക്ഷക്ക് ശേഷം പുറത്തേക്കെത്തിയ വിദ്യാർത്ഥികൾ സൗഹൃദം പങ്കിടുന്നു. കണ്ണൂർ മുൻസിപ്പൽ സ്കൂളിൽ നിന്നുള്ള ദൃശ്യം.
എസ്.എസ്.എൽ.സി അവസാന പരീക്ഷക്ക് ശേഷം പുറത്തേക്കെത്തിയ വിദ്യാർത്ഥികൾ സൗഹൃദം പങ്കിടുന്നു. കണ്ണൂർ മുനിസിപ്പൽ സ്കൂളിൽ നിന്നുള്ള ദൃശ്യം
ഹോളി ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പുതിയതെരു ആശാരിക്കമ്പനിക്ക് സമീപം വർണ്ണത്തിൽ കുളിച്ചു നിൽക്കുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾ.
ഹോളി ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പുതിയതെരു ആശാരിക്കമ്പനിക്ക് സമീപം വർണ്ണത്തിൽ കുളിച്ചു നിൽക്കുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾ.
പൗരത്വ നിയമഭേദഗതിക്കെതിരെ കണ്ണൂരിൽ സംഘടിപ്പിച്ച മഹാറാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
ഓശാന ഞായർ ബർണശേരി ഹോളി ട്രിനിറ്റി കത്തീട്രലിൽ കണ്ണൂർ രൂപത ബിഷപ്പ് അലക്സ്‌ വടക്കുംതലയുടെ കാർമികത്വത്തിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിൽ നിന്ന്
പാവക്കാഴ്ച:വിവിധതരം പാവകളെ തയ്യാറാക്കി വിൽപ്പനക്ക് വച്ചിരിക്കുന്ന തൊടുപുഴയിൽ നിന്നുള്ള കാഴ്ച
വിശുദ്ധ കുരുത്തോലയിൽ ...ഓശാന ഞായറിനോട് അനുബന്ധിച്ച് തൃശൂർ പുത്തൻ പള്ളിയിൽ നടന്ന പ്രാർത്ഥന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ
ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സംസ്ഥാന ഉപാധ്യക്ഷൻ പൈലി വാത്യാട്ട് നിർവഹിക്കുന്നു.
കേളകം അടയ്ക്കാത്തോട് കരിയാംകാപ്പിലിൽ നിന്നും വനംവകുപ്പ് മയക്കുവെടി വെച്ചുപിടിച്ച കടുവ.
വോട്ട് അഭ്യർത്ഥനയുമായി എത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരനെ വെമ്പുവ പള്ളി വികാരി ഫാദർ ജോർജ്ജ് എളുകുന്നേൽ അനുഗ്രഹിക്കുന്നു.
മലബാർ ബി.എഡ് കോളേജ് പേരാവൂരിൽ വോട്ട് അഭ്യർത്ഥനയുമായി എൽ.ഡി.എഫ് സ്ഥാനാർഥി എം.വി ജയരാജൻ .
വിളമനയിലെ പ്രൊവിഡൻസ് ഫോമിൽ വോട്ട് അഭ്യർത്ഥനയുമായി എൽ.ഡി.എഫ് സ്ഥാനാർഥി എം.വി ജയരാജൻ .
ഉളിക്കൽ വയത്തൂർ യു.പി സ്കൂളിൽ വോട്ട് അഭ്യർത്ഥനയുമായി യു.ഡി.എഫ് സ്ഥാനാർഥി കെ.സുധാകരൻ.
  TRENDING THIS WEEK
മഹാദേവനാറാട്ട്... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ആറാട്ടു കടവിൽ കുഴിപ്പള്ളി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ആറാട്ട്
ആടി പാടി ഓശാന... ക്രിസ്തുവിൻറെ കഴുതപ്പുറത്തേറിയുള്ള ജെറുസലേം പ്രവേശനത്തിന്റെ സ്മരണയുയർത്തി കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ ഞായറാഴ്ച നടന്ന ഓശാന പെരുന്നാളിൽ പങ്കെടുത്തശേഷം കുരുത്തോലകളുമായി മടങ്ങുന്ന കുട്ടി.
ലോക്സഭ എൻ.ഡി.എ. സ്ഥാനാർത്ഥി സി .കൃഷ്ണകുമാറിന്റെ പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ .
സന്തോഷത്താൽ ഓശാന... കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ ഞായറാഴ്ച നടന്ന ഓശാന പെരുന്നാളിൽ പങ്കെടുക്കുന്നവർ.
പാലക്കാട് ലോക്സഭാ മണ്ഡലം എൻ. ഡി. എ. തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി .ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു ,
യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജ് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പളളിയിൽ ഓശാന തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നു
ഭരണകൂട ഭീകരതയ്ക്കെതിരെ ,ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിനെതിരേയും തിരുവനന്തപുരം ഡി .സി .സി യുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത് മുദ്രാവാക്യം വിളിച്ച് നീങ്ങുന്ന യു .ഡി .എഫ് ജില്ലാ കൺവീനർ ബീമാപള്ളി റഷീദ് ,എം .വിൻസെന്റ് എം .എൽ .എ , ലോക്‌സഭാ മണ്ഡലം യു .ഡി .എഫ് സ്‌ഥാനാർത്ഥി ഡോ .ശശിതരൂർ ,ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,സി .എം .പി ജനറൽ സെക്രട്ടറി സി .പി ജോൺ ,കെ .പി .സി .സി വൈസ് പ്രസിഡന്റ് എൻ .ശക്തൻ ,കെ .പി .സി .സി ജനറൽ സെക്രട്ടറി ജി .എസ് ബാബു എന്നിവർ സമീപം
ഇടവക ദേവാലയമായ കോട്ടയം എസ്.എച്ച് മൗണ്ട് സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ഓശാന ഞായർ തിരുക്കർമങ്ങളിൽ പങ്കെടുക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ.
പ്ലസ് ടു അവസാന പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ വിദ്യാർഥിനികൾ. കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസിൽ നിന്നുള്ള കാഴ്ച ഫോട്ടോ :അക്ഷയ് സഞ്ജീവ്
ഒരു തുള്ളി വെള്ളത്തിനായ് കിണറിന് ചുറ്റും മോട്ടോറുകൾ സ്ഥാപിച്ചപ്പോൾ ചാലക്കുടിയിൽ നിന്നൊരു ദൃശ്യം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com