കേരളപ്പിറവി ദിനത്തിൽ കേരളീയ വേഷമണിഞ്ഞ് കൊല്ലം കളക്ടറേറ്റിൽ ജോലിക്കെത്തിയ ജീവനക്കാർ.
കേരളപ്പിറവിയോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിലെ നഴ്‌സിംഗ് കോളേജ് മതിലിൽ ചിത്രം വരക്കുന്ന ചിത്രകലാ വിദ്യാർത്ഥികൾ
ജില്ലാ ശാസ്ത്രമേളയിൽ മോഡലിംഗ് എക്കണോമിക് നൂട്രിഷ്യസ് ഫുഡ് ഐറ്റംസ് ആൻഡ് വെജിറ്റബിൾ ഫ്രൂട്ട് പ്രിസർവേഷൻ ഐറ്റംസിൽ എച്ച്.എസ് വിഭാഗത്തിൽ മത്സരിച്ച് കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസ് ലെ അരുണിമ മജു ഉണ്ടാക്കിയ ഭക്ഷണം കൂട്ടുകാരി മഹിഷ എൽ.കെ രുചിച്ചു നോക്കുന്നു.
​​​​​​​സാഗരം സാക്ഷി .... പകൽ രാത്രിയിൽ അലിയുന്ന നേരം സൂര്യാസ്തമയം ആസ്വദിച്ചും സെൽഫി എടുത്തും സഞ്ചാരികൾ. കോഴിക്കോട് കടപ്പുറത്തുനിന്നുള്ള ദൃശ്യം.
മത്സ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് കയറ്റി ഇട്ടിരിക്കുന്ന ബോട്ടുകൾ കോഴിക്കോട് ബീച്ചിൽ നിന്നുള്ള കാഴ്ച.
അരയിടത്ത് പാലത്തിന് താഴെ ബേബി മെമ്മോറിയാൽ ആശുപത്രിക്ക് സമീപം അവശ നിലയിലായി കിടന്നയാളെ പൊലീസുകാർ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
മഴയിലലിഞ്ഞ്... അതിശക്തമായ മഴയിൽ കുട ചൂടിപ്പോകാനാകാതെ വലിയ തൂണിന് പിന്നിൽ അഭയം തേടിയ യാത്രക്കാരൻ, തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ നിന്നുള്ള കാഴ്ച.
എറണാകുളം നേര്യമംഗലത്ത് നിന്നുള്ള പ്രകൃതി ഭംഗി കാഴ്ച.
ഈ കുട മതിയാവില്ല----അതിശക്തമായ മഴയാണങ്കിൽ ഇപ്പോഴത്തെ ചെറിയ കുടകൊണ്ട് ഒന്നുമാകില്ല നനഞ്ഞതുതന്നെ.തലയിൽ ഒരു ചാക്കുകെട്ടുകൂടിയായൽ പറയുകയും വേണ്ട, റോഡുമുറിച്ച് കടക്കുന്ന കാൽനടക്കാരൻ നഗരത്തിൽനിന്നുള്ള മഴകാഴ്ച.
ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ചക്രം പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തി കോൺക്രീറ്റിലെ ലാൻഡിംഗ് താഴ്ന്നപ്പോൾ അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് ഹെലികോപ്റ്റർ തള്ളി മുന്നോട്ടു നീക്കുന്നു.
ചുവട്... കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ സ്കൂൾ കായിക മേളയോടനുബന്ധിച്ച് നടന്ന കളരിപ്പയറ്റ് മത്സരത്തിൽ ചുവട് വിഭാഗത്തിൽ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നിധി കെ. സുരേഷ്, സെൻ്റ്. തോമസ് എച്ച്.എസ്. ആനിക്കാട്.
നഗരത്തിൽ രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ നിന്നുള്ള ദൃശ്യം.
ലഹരി മാഫിയക്കെതിരെ പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടത്തിയ സമൂഹ നടത്തത്തിന്റെ സമാപന ചടങ്ങിൽ പ്രവർത്തക ഉപഹാരമായി കൊടുത്ത ഖാദിയുടെ കുഷ്യൻ നോക്കുന്ന രമേശ് ചെന്നിത്തല.എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,ചാണ്ടി ഉമ്മൻ തുടങ്ങിയവർ സമീപം
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിലെ രണ്ടാം ദിനം നടന്ന സീനിയർ ഗേൾസ് ജാവലിൻ ത്രോ മത്സരത്തിൽ പങ്കെടുക്കവെ ഗ്രൗണ്ടിലെ ചെളിയിൽ തെന്നി നിയന്ത്രണം വിട്ട് ജാവലിനുമായി വീഴുന്ന മത്സരാർത്ഥി ലയ വിനോജ്. വീണിട്ടും മത്സരത്തിൽ തുടർന്ന ലയ വിനോജിനാണ് ഒന്നാം സ്ഥാനം.
തൊടുപുഴയിൽ ആരംഭിച്ച സെൻട്രൽ സ്കൂൾ കലോൽസവം സർഗ്ഗദ്വനി 2025 ഉദ്ഘാടനത്തിന് എത്തി സിനിമാ നടൻ കലാഭവൻ ഷാജോൺ കുട്ടികളുമായി സംവദിക്കുന്നു. ഫോട്ടോ: ബാബു സൂര്യ
സ്നേഹമാണ്......തൊടുപുഴയിൽ ആരംഭിച്ച സെൻട്രൽ സ്കൂൾ കലോൽസവം സർഗ്ഗദ്വനി 2025 ഉദ്ഘാടന വേദിയിൽ സ്നേഹം പങ്കിടുന്ന സഹപാഠികൾ. ഫോട്ടോ ബാബു സൂര്യ
ഇരയായ മരം... കോട്ടയം കോടിമത എം.എൽ റോഡിന് സമീപം അജൈവ മാലിന്യ ശേഖരണ യൂണിറ്റിന് സമീപത്ത് നിന്നിരുന്ന മരം ഉണങ്ങിപ്പോയപ്പോൾ.
കളറല്ല ജീവിതം... ആശ്രാമം മൈതാനിയിൽ നടക്കുന്ന വണ്ടർ ഫാൾസിന് മുന്നിൽ കളിപ്പാട്ടങ്ങൾ വിൽക്കുന്ന അന്യസ്ഥാന പെൺകുട്ടി ക്ഷീണം മൂലം ഉറങ്ങിപ്പോയപ്പോൾ.
മന്ത്രി വി.എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞപ്പോൾ രോഗിയായ വയോധികമായി എത്തിയ ഓട്ടോറിക്ഷ സുരക്ഷിതമായി കടത്തിവിടുന്ന പ്രവർത്തകർ
സന്ധ്യക്കെന്തിന് സിന്ദൂരം...ഇന്നലെ സൂര്യാസ്തമായ വേളയിൽ ദൃശ്യമായ മഴവില്ല്.കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ നിന്നുള്ള ദൃശ്യം.
  TRENDING THIS WEEK
ജില്ലാ ശാസ്ത്രമേളയിൽ റാട്ടൺ വർക്ക്സ് എച്ച്.എസ്.എസ് വിഭാഗത്തിൽ എ ഗ്രേഡ് നേടിയ കുന്നന്താനം എൻ.എസ്.എസ് എച്ച്.എസ്.എസിലെ എമിത്ത് മാത്യു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദിനാചരണത്തിനോടനുബന്ധിച്ച് പുതുപ്പള്ളി പള്ളി പാരീഷ് ഹാളിൽ നടത്തിയ ജന്മദിന സമ്മേളനം ഉദ്‌ഘാടനം ചെയ്ത ശേഷം ജസ്റ്റിസ് കെ.ടി. തോമസ്‌ ചാണ്ടി ഉമ്മൻ എം.എൽ.എയുടെ കൈപിടിച്ച് യാത്ര പറഞ്ഞ് പോകുന്നു.മറിയാമ്മ ഉമ്മൻ സമീപം.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദിനാചരണത്തിനോടനുബന്ധിച്ച് പുതുപ്പള്ളി പള്ളി പാരീഷ് ഹാളിൽ നടത്തിയ ജന്മദിന സമ്മേളനത്തിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന വീടുകളുടെ താക്കോൽ ദാനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കുന്നു.ജോഷി ഫിലിപ്പ്,മറിയ ഉമ്മൻ,കെ.ശിവദാസൻ നായർ,ബെന്നി ബഹനാൻ.എം.പി, ചാണ്ടി ഉമ്മൻ എം.എൽ.എ,സന്തോഷ് ചൊല്ലാനി,മറിയാമ്മ ഉമ്മൻ,ഫാ.ആൻഡ്രൂസ് ടി.ജോൺ തുടങ്ങിയവർ സമീപം
എരുമേലി തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ശിലാഫലകം അഡ്വ.സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. അനാച്ഛാദനം ചെയ്യുന്നു
ശബരിമല സ്വർണ്ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാംപ്രതി മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ റാന്നി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ.
ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം സമ്മേളനം കെ.പി.സി.സി രാക്ഷിട്രീയകാര്യ സമിതി അംഗം പ്രെഫ. പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.
ജില്ലാ ശാസ്ത്രമേളയിൽ മോഡലിംഗ് എക്കണോമിക് നൂട്രിഷ്യസ് ഫുഡ് ഐറ്റംസ് ആൻഡ് വെജിറ്റബിൾ ഫ്രൂട്ട് പ്രിസർവേഷൻ ഐറ്റംസിൽ എച്ച്.എസ് വിഭാഗത്തിൽ മത്സരിച്ച് കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസ് ലെ അരുണിമ മജു ഉണ്ടാക്കിയ ഭക്ഷണം കൂട്ടുകാരി മഹിഷ എൽ.കെ രുചിച്ചു നോക്കുന്നു.
കോതമംഗലത്ത് നടന്ന ശാസ്ത്രമേളയിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ക്ളേ മോഡലിംഗിൽ മത്സരിക്കുന്ന പള്ളൂരുത്തി ജി.എച്ച്.എസ്.എസിലെ സ്റ്റിയ ആന്റണി
എറണാകുളം കോതമംഗലത്ത് നടക്കുന്ന പ്രവൃത്തി പരിചയ മേളയിൽ വുഡ് വർക്ക്സ് മത്സരത്തിന് ശേഷം നിർമ്മിച്ച ബഞ്ചുമായി ഇരുചക്രവാഹനത്തിൽ മടങ്ങുന്ന മത്സരാർത്ഥിയും അച്ഛനും
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന സൂപ്പർലീഗ് കേരള ഫുട്ബാൾ മത്സരത്തിൽ ഫോഴ്സാ കൊച്ചിയും തൃശൂർ മാജിക് എഫ്.സിയും ഏറ്റുമുട്ടുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com