മഞ്ഞുമ്മേൽ ഗയ്സ്...റിപ്പബ്ലിക് ദിന അവധിയ്ക്ക് മൂന്നാർ മീശപ്പുലിമലയിൽ ട്രക്കിംഗ് നടത്തി സൂര്യോദയ വേളയിൽ മഞ്ഞ് ആസ്വദിക്കുന്ന സഞ്ചാരികൾ. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ മീശപ്പുലിമല സമുദ്രനിരപ്പിൽ നിന്ന് 8000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്
ഉയരങ്ങൾ കീഴടക്കി... കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൻ്റെ അവധിക്ക് മൂന്നാർ മീശപ്പുലിമലയിൽ ട്രക്കിംഗ് നടത്തുന്ന സഞ്ചാരികൾ. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ മീശപ്പുലിമല സമുദ്രനിരപ്പിൽ നിന്നും 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
അതിഥി സൽക്കാരം... കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനത്തെ പ്രാവുകൾക്ക് അരിയെറിഞ്ഞ് നൽകുന്ന അതിഥി തൊഴിലാളി.
കടലോളം ... കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ വീൽചെയർ ഉപയോഗിക്കുന്ന പ്രതിനിധികൾ കടൽ കാണാൻ ഇറങ്ങിയപ്പോൾ.
കേരള ഡിസബിലിറ്റി ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ യുവതി വീൽചെയറിൽ കോഴിക്കോട് ബീച്ച് കാണാൻ ഇറങ്ങിയപ്പോൾ.
മോട്ടുവും കുട്ടിയും... മോട്ടോർ വാഹനവകുപ്പ് റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി വകുപ്പിന്റെ ഭാഗ്യചിഹ്നമായ മോട്ടുവിന്റെ വേഷം ധരിച്ചെത്തിയ ആൾ,​ എറണാകുളം കെ.പി.സി.സി സിഗ്നൽ ജംഗ്ഷനിൽ ട്രാഫിക് നിയമം തെറ്റിച്ച് സീബ്രാലൈനിലേക്ക് കയറ്റി നിറുത്തിയ ഇരുചക്ര വാഹനത്തിലെ യാത്രക്കാർക്ക് റോഡ് സുരക്ഷാനിയമങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ളാസ് നൽകുന്നു.
എറണാകുളം പുതുവൈപ്പിനിൽ ഗോശ്രീ പാലത്തിന് താഴെ കായലിൽ ചെറുവള്ളത്തിൽ വലവീശുന്ന മത്സ്യത്തൊഴിലാളികൾ.
എറണാകുളം ശിവക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് എഴുന്നുള്ളിപ്പിന് മുന്നോടിയായി ചൈത്രം അച്ചു എന്ന ആനയെ കുളിപ്പിക്കുന്ന പാപ്പാൻ.
ഓടുന്ന ട്രെയിനിന്റെ വാതിൽക്കലിൽ ഇരുന്ന് അപകടകരമായി യാത്ര ചെയ്യുന്ന യുവാവും യുവതിയും. എറണാകുളം രവിപുരത്ത് നിന്നുള്ള കാഴ്ച.
തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത തിരുവനന്തപുരം - ചാർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസിന് കോട്ടയം റെയിൽവെസ്റ്റേഷനിൽ സ്വീകരണം നൽകുമ്പോൾ ട്രാക്കിൽ കൂടി പ്ലാറ്റ് ഫോമിലേക്ക് കയറുന്ന യാത്രക്കാർ
.കോട്ടയം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിഹേഴ്സൽ പരേഡിൽ പങ്കെടുക്കുന്ന പൊലീസ് സേനാംഗങ്ങൾ
ഒരുക്കം ഒടുപടി മുന്നേ... ശബരിമല മണ്ഡലകാല ഉത്സവവും സ്വർണപ്പാളി വിവാദവുമൊക്കെയായി അടുത്തിടെ ജില്ലയിലെ പൊലീസുകാർക്ക് വിശ്രമമില്ല. യൂണിഫോമും തോക്കുമായി റോഡ് മുറിച്ചുകടക്കുന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് പോകുന്ന പത്തനംതിട്ട എ.ആർ ക്യാമ്പിലെ പൊലീസുകാർ.
കൈവരിയല്ലിത് കൈപ്പിഴ... കൈപ്പട്ടൂർ പാലത്തിന്റെ കൈവരികൾ തകർന്നിട്ട് വർഷങ്ങളായി. ആദ്യം കമ്പുകൾ കെട്ടിവച്ച് മുൻകരുതൽ നൽകിയെങ്കിൽ, പിന്നീട് ചുവപ്പ് റിബണിലേക്കായി മാറ്റം. ഇപ്പോൾ രണ്ട് ഫ്ളക്സ് ബോർഡുകൾ വച്ച് മറച്ചിരിക്കുന്നു
കുട്ടികൾക്ക് വാങ്ങാൻ പുതിയ രീതിയിലുള്ള കളിപ്പാട്ടങ്ങളൂം ടോയ്‌സ് ഷോപ്പുകളും സജീവമാണെങ്കിലും ഇപ്പോഴും പഴയകാലത്തെ മധുരിക്കുന്ന ഓർമ്മയുമായി ചിന്തിക്കടകളും ഉണ്ട്.കഴിഞ്ഞ 45 വർഷമായി ഉത്സവങ്ങൾക്കും പെരുന്നാളിനും വിവിധ സ്ഥലങ്ങളിൽ പോയി ചിന്തിക്കട നടുത്തുന്ന ആലപ്പുഴ മുഹമ്മ സ്വദേശി രാമചന്ദ്രൻ.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
സൂര്യോദയത്തിന്റെ പശ്ചാത്തലത്തിൽ ചെറുവള്ളവുമായി കടന്ന് പോകുന്ന മത്സ്യത്തൊഴിലാളി. എറണാകുളം മട്ടാഞ്ചേരി ഹാർബർ പാലത്തിൽ നിന്നുള്ള കാഴ്ച.
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കൂടിയാട്ടത്തിൽ ഏ ഗ്രേഡ് നേടിയ എസ്.സി. എച്ച്.എസ്.എസി റാന്നി പത്തനംതിട്ടയുടെ മത്സരാർത്ഥിളുടെ പ്രകടനം
യാർഡിൽ 'അള്ള്' ഫ്രീ... തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ അശാസ്ത്രീയ നിർമ്മാണം മൂലം യാഡിൽ വെള്ളം കെട്ടിക്കിടക്കുന്നു. 2. ഇന്റർ ലോക്ക് കട്ടകൾ ഇളക്കി ക്രമപ്പടുത്തുന്നു. 3. നിർമ്മാണം മുടങ്ങിയതോടെ ഇന്റർലോക്കുകൾ ചിതറിക്കിടക്കുന്നു. 4. ബസുകൾ കയറിയിറങ്ങുമ്പോൾ ഇന്റർലോക്ക് പൊട്ടി ടയറുകൾക്കിടയിൽ കുടുങ്ങുന്നു.
ഡെലൂലുവൈബ്... സംസ്ഥാന കലോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിന് എത്തിയ 'സർവ്വം മായ' എന്ന ചിത്രത്തിലെ ഡെലൂലു എന്ന കഥാപാത്രം നടി റിയ ഷിബു ആരാധകരെ അഭിവാദ്യം ചെയ്യുന്നു.
താഴില്ലങ്കിൽ വിലങ്ങിട്ട് പൂട്ടും---- രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് കസ്റ്റഡിൽ വാങ്ങി പൊലീസ് പത്തനംതിട്ട എ ആർ ക്യാമ്പിൽ പ്രവേശിപ്പിച്ച ശേഷം വിലങ്ങുപയോഗിച്ച് ഗേറ്റ് പൂട്ടുന്നു.
കേരള സ്റ്റൈൽ... കേരള സന്ദർശനത്തിന് കൊച്ചിയിലെത്തിയ വിദേശ വനിതാ നടപ്പാതയിൽ വിൽപ്പനക്കായി വച്ചിരിക്കുന്ന വസ്ത്രങ്ങൾ തിരയുന്ന കാഴ്ച്ച. ഫോർട്ട് കൊച്ചി ബീച്ചിൽ നിന്നുള്ള ദൃശ്യം.
  TRENDING THIS WEEK
ദേശീയ റോഡ് സുരക്ഷാ മാസത്തോടനുബന്ധിച്ച് കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്സസ്മെന്റ് യൂണിറ്റും ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും സംയുക്തമായി നഗരത്തിൽ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയിൽ നിന്ന്
സി .എസ് .ഐ മദ്ധ്യകേരള മഹായിടവക തൃതീയ ജൂബിലി കൺവെൻഷനോടനുബന്ധിച്ച് നടത്തിയ മഹായിടവക ദിനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു. ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, നഗരസഭ ചെയർമാൻ എം.പി. സന്തോഷ് കുമാർ, ചാണ്ടി ഉമ്മൻ എംഎൽഎ, അഡ്വ.കെ. സുരേഷ് കുറുപ്പ് തുടങ്ങിയവർ സമീപം
കോട്ടയം സി.എം.എസ്. കോളേജിൽ നടന്ന ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന കലോത്സവത്തിൽ ഫെയ്സ് പെയിൻ്റിംഗിൽ പങ്കെടുക്കുന്നവർ
പച്ചപ്പിൽ ...... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനെത്തിയവർ സെൽഫി പോയിൻ്റിൽ ഫോട്ടോ എടുക്കുന്നു
കോട്ടയം സി.എം.എസ്. കോളേജിൽ നടന്ന ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന കലോത്സവത്തിൽ ഫെയ്സ് പെയിൻ്റിംഗിൽ പങ്കെടുക്കുന്നവർ.
ആമ്പൽ വസന്തത്തിൽ... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനെത്തിയവർ ആമ്പൽ വസന്തത്തിന്റെ തീമിൽ ഒരുക്കിയിരിക്കുന്ന സെൽഫി പോയിൻ്റിൽ ഫോട്ടോ എടുക്കുന്നു.
കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും ചലച്ചിത്ര നടി റിമ കല്ലിങ്കലും.
കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിലെത്തിയ സുനിതാ വില്യംസുമായി കൂടിക്കാഴ്ച നടത്തിയ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും
വളയനാട് ദേവീ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന കൊടിയേറ്റം കാണാനെത്തിയവർ
വെസ്റ്റ് ഹിൽ ഗവ. പോളിടെക്നിക് കോളേജിൽ നടന്ന ജില്ലാ ബഡ്‌സ് കലോത്സവം 'മഴവില്ലി'ൽ പെരുമണ്ണ ബഡ്‌സ് സ്കൂളിലെ കുട്ടികൾക്ക് സദസിൽ നിന്ന് ഗ്രൂപ്പ് ഡാൻസിന്റെ ചുവട് കാണിച്ചു കൊടുക്കുന്ന അദ്ധ്യാപിക ആർദ്ര.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com