TRENDING THIS WEEK
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഗവഃ വനിതാ കോളേജിൽ നടക്കുന്ന വർണ്ണചിറകുകൾ 2025-26ന്റെ ഉദ്‌ഘാടന ചടങ്ങിൽ 2024ലെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ കുട്ടികൾക്കൊപ്പം മുഖ്യാതിഥിയായെത്തിയ നടി മീനാക്ഷി അനൂപ് സെൽഫിയെടുക്കുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിതാ.വി.കുമാർ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷാർമിള മേരി ജോസഫ് , നിംസ് സ്പെക്ട്രം ചൈൽഡ് ഡെവലപ്മെന്റ് റിസർച്ച് സെന്റർ ഡയറക്ടർ ഡോ.എം.കെ.സി നായർ എന്നിവർ സമീപം
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആരോഗ്യ വകുപ്പിന്റെ 'ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസി'ന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിന് മുന്നോടിയായി നടന്ന സൂബാ നൃത്തത്തിൽ മന്ത്രി വീണാ ജോർജ്ജ് ചുവടുവയ്ക്കുന്നു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആരോഗ്യ വകുപ്പിന്റെ 'ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസി'ന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിൽ പുതുവത്സര ദിനത്തിലെ മുഖ്യമന്ത്രിയുടെ ആദ്യ പൊതുപരിപാടിയിൽ ഇൻഡോർ പ്ലാന്റ് നൽകി സ്വീകരിക്കാനെത്തിയ കുരുന്നിനെ മുഖ്യമന്ത്രി പിണറായി വിജയൻ താലോലിക്കുന്നു. മന്ത്രി വീണാ ജോർജ്ജ് സമീപം.
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഗവഃ വനിതാ കോളേജിൽ നടക്കുന്ന വർണ്ണചിറകുകൾ 2025-26ന്റെ ഉദ്‌ഘാടന വേദിയിൽ മുഖ്യാതിഥിയായെത്തിയ നടി മീനാക്ഷി അനൂപ് മന്ത്രി വീണാ ജോർജ്ജിനൊപ്പം സെൽഫിയെടുക്കുന്നു
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഗവഃ വനിതാ കോളേജിൽ നടക്കുന്ന വർണ്ണചിറകുകൾ 2025-26ന്റെ ഉദ്‌ഘാടന ചടങ്ങിൽ 2024ലെ ഉജ്ജ്വല ബാല്യം പുരസ്കാരം ഏറ്റുവാങ്ങവേ ജേതാവ് തൃശൂർ സ്വദേശി എ.പി ഭരത് തമാശ പങ്കിട്ടപ്പോൾ നടി മീനാക്ഷി അനൂപും മന്ത്രി വീണാ ജോർജ്ജും പൊട്ടിച്ചിരിക്കുന്നു . തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, നിംസ് സ്പെക്ട്രം ചൈൽഡ് ഡെവലപ്മെന്റ് റിസർച്ച് സെന്റർ ഡയറക്ടർ ഡോ.എം.കെ.സി നായർ, വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷാർമിള മേരി ജോസഫ് എന്നിവർ സമീപം
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 74 -മത് കേരള സ്റ്റേറ്റ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് അണ്ടർ 17 കാറ്റഗറി മത്സരത്തിൽ നിന്ന്.
ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി ആനന്ദ് വെയർ ഹൗസിൽ പഴയ കസേരകൾ കൊണ്ട് തീർത്തിരിക്കുന്ന 'പാർലമെന്റ് ഒഫ് ഗോസ്റ്റ്സ് " എന്ന ഇൻസ്റ്റലേഷൻ
എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന ഫ്ലവർ ഷോയിൽ പൂക്കൾക്കിടയിൽ നിന്നും സെൽഫിയെടുക്കുന്ന യുവതി
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- ശ്രീലങ്ക ടി-20 സീരിസിലെ അഞ്ചാമത് മത്സരവും വിജയിച്ച് സീരീസ് സ്വന്തമാക്കിയ ഇന്ത്യൻ ടീമംഗങ്ങൾക്കൊപ്പം ജമീമ റോഡ്രിഗസ് സെല്ഫിയെടുക്കുന്നു
ലാൽസലാം സഖാവേ... തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂർവ്വം പദ്ധതിയുടെ ഒൻപതാം വാർഷികാഘോഷം ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി വിതരണം ചെയ്ത പൊതിച്ചോർ അഭിവാദ്യം ചെയ്യുന്ന വൃദ്ധ.ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് വി. അനൂപ്, സെക്രട്ടറി ഡോ. ഷിജൂഖാൻ എന്നിവർ സമീപം