TRENDING THIS WEEK
കൊല്ലം കടയ്ക്കലിൽ കുട്ടികളുടെ പാർക്കിൽ ഒരുക്കിയ ക്രിസ്മസ് അലങ്കാരങ്ങൾക്കിടയിൽ സാന്താക്ലോസ് തൊപ്പി ധരിച്ച കുട്ടികളും യുവതികളും ഒരുമിച്ച് ആഘോഷ നിമിഷങ്ങൾ പങ്കിടുന്നു
"തൃശൂർ കോർപറേഷൻ മേയർ സ്ഥാനത്തിന് കോഴ" പ്രതിക്ഷേധിച്ച് സിപിഐ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച പ്രകടനം.
തൃശൂർ കോർപറേഷൻ മേയറായി ചുമതലയേറ്റ ഡോ.നിജി ജസ്റ്റിൻ ഡെപ്യൂട്ടി മേയറായി ചുമതലയേറ്റ എ. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച ആഹ്ലാദ പ്രകടത്തിൽ നിന്ന്
ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി തൃശൂർ അതിരൂപതയുടെ ആഭിമുഖ്യത്തിൽ സ്വരാജ് റൗണ്ടിൽ അരങ്ങേറുന്ന ബോൺനത്താലയിൽ അണിനിരക്കുന്ന ഫ്ലോട്ടുകൾ അവസാന മിനുക്കുപണിയിൽ.
പാലക്കാട് നഗരസഭാ ചെയർമാനായി പി. സ്മിതേഷ് സത്യപ്രതിഞ്ജ ചെയ്യുന്നു.
പാലക്കാട് നഗരസഭാ ചെയർ മാനായി സത്യപ്രതിഞ്ജ ചെയ്ത പി. സ്മിതേഷിന് മുൻ നഗരസഭാ ചെയർ പേഴ്സൺ പ്രമീള ശശിധരൻ മധുരം നൽകി ആഹ്ളാദം പങ്കിടുന്നു.
ഒറ്റകെട്ടാ.... കോട്ടയം നഗരസഭാ ചെയർ മാനായി സത്യപ്രതിഞ്ജ ചെയ്ത എം.പി.സന്തോഷ്കുമാറിനെ തുരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അഭിനന്ദിക്കുന്നു.മണ്ഡലം പ്രസിഡന്റ് ജയചന്ദ്രൻ ചീറോത്ത്,കൗൺസിലർഎസ്.ഗോപകുമാർ,നന്തിയോട് ബഷീർ തുടങ്ങിയവർ സമീപം
കോട്ടയം നഗരസഭാ ചെയർ മാനായി സത്യപ്രതിഞ്ജ ചെയ്ത എം.പി. സന്തോഷ്കുമാർ അഭിവാദ്യം ചെയ്യുന്നു.
കോട്ടയം എസ്.എൻ.വി സദന ഹാളിൽ ശ്രീനാരായണ വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന ശിവഗിരി തീർത്ഥാടന സന്ദേശ സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു
ക്രിസ്മസിനോടനുബന്ധിച്ച് പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ ഒരുക്കിയ ദീപാലങ്കാരം.