TRENDING THIS WEEK
വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡ്(കെപിപിഎല്‍)ഉത്പാദനശേഷി വര്‍ധിപ്പിക്കലിന്റെയും ഉത്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിന്റെയും ഉദ്ഘാടനം മന്ത്രി പി.രാജീവ് നിര്‍വഹിക്കുന്നു. മന്ത്രി വി.എൻ വാസവൻ, അഡ്വ. ഫ്രാൻസീസ് ജോർജ് എം.പി,എം.എൽ.എ മാരായ സി.കെ. ആശ , മോൻസ് ജോസഫ് തുടങ്ങിയവർ സമീപം
തൃശൂർ കോർപറേഷൻ ബജറ്റ് കൗൺസിൽ ഹാളിൽ ഡെപ്യൂട്ടി മേയർ എ പ്രസാദ് അവതരിപ്പിക്കുന്നു മേയർ ഡോനിജി ജസ്റ്റീൻ മറ്റ് കൗൺസിലർമാർ തുടങ്ങിയവർ സമീപം
കണ്ണൂരിൽ മന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ യു.ഡി.എഫിന്റെ ഫ്ലക്സ് ബോർഡുകൾ പ്രവർത്തകർ തകർക്കുന്നു
കണ്ണൂരിൽ മന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ യു.ഡി.എഫിന്റെ ഫ്ലക്സ്ബോർഡുകൾ തകർക്കുന്ന പ്രവർത്തകർ
പൊൻദർശനം... ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴര പൊന്നാന ദർശനത്തിനായി ആസ്ഥാനമണ്ഡപം തുറന്നപ്പോൾ.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴര പൊന്നാന ദർശനത്തിനായി ആസ്ഥാനമണ്ഡപം തുറന്നപ്പോൾ തൊഴുന്ന രമേശ് ചെന്നിത്തല
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ജയറാമും സംഘവും അവതരിപ്പിച്ച സ്പെഷ്യൽ പഞ്ചാരിമേളം
കോട്ടയം കൊടൂരാറ റ്റിൽ കോടിമത ജെട്ടിയിൽ നിറഞ്ഞ് കിടക്കുന്ന പോള. സർവീസ് ബോട്ട്കൾ പോകാൻ വേണ്ടി പോള നീക്കം ചെയ്യാനാരംഭിച്ചെങ്കിലും പൂർത്തിയായില്ല
പാലക്കാട് മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പടിഞ്ഞാറേ യാക്കര ശാസ്താ നഗർ മണപ്പുള്ളിക്കാവ് മൂല സ്ഥാനത്തിൽ നിന്ന് വാളും പീഡവും എഴുന്നള്ളുന്നു.
പുതുയുഗ ചിരി..... യു.ഡി.എഫ് പുതുയുഗ യാത്രയുടെ ഭാഗമായി കോട്ടയം ഓർക്കിഡ് ഹോട്ടലിൽ നടന്ന വിവിധ മേഘകലകളിൽ തിരഞ്ഞെടുക്കപ്പെട്ടവരുമായുള്ള സംവാദ പരിപാടിയിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശനൊപ്പം ഫോട്ടോ എടുക്കുന്ന നഗരസഭാ കൗൺസിലർമാരും കോൺഗ്രസ് പ്രവർത്തകരും