TRENDING THIS WEEK
വൈക്കം മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ എൻഡിഎ സംഘടിപ്പിച്ച മഹാറാലി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു
അടൂർ നിയോജക മണ്ഡലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രിജി കണ്ണനെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഷാൾ അണിയിച്ച് സ്വീകരിക്കുന്നു.
തൃശൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണന് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണം
കോട്ടയം നിയോജക മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ പരാചയപ്പെട്ടന്നാരോപിച്ച് പള്ളിപ്പുറത്ത് കാവിന് സമീപമുള്ള തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഓഫീസിലേക്ക് എൻ.ഡി.എയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ തെറിച്ച് വീണ പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചെഴുന്നെപ്പിച്ചു മാറ്റുന്നു
കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ മന്ത്രി വി.എൻ വാസവൻ സംസാരിക്കുന്നു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.സി രാമാനുജം, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ഡി.എം കെ.പി. ജയകുമാർ, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ പി.ആർ. മീര എന്നിവർ സമീപം
ഗ്യാസ് തീർന്നു... പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് പാചക വാതകവിതരണം തടസ്സപ്പെട്ടതോടെ മണ്ണുത്തിയിൽ ഗ്യാസ് പ്രതിസന്ധി മൂലം എന്ന എഴുതിയ പോസ്റ്റർ പതിച്ച് ഹോട്ടൽ അടച്ച് പൂട്ടിയപ്പോൾ.
മതിലിൽ തെളിഞ്ഞ വർണ്ണ വിസ്മയം... പാലക്കാട് പത്തിരിപ്പാല സ്വദേശി ആർടിസ്റ്റ് നിഷാദ് മാത്തൂർ റോഡരികിലെ വീടിന്റെ മതിലിൽ വരച്ച ചിത്രം. മതിലിന്റെ മുകളിലൂടെ പടർന്നു നിൽക്കുന്ന ബോഗൈൻവില്ല പൂക്കളുടെ സ്വഭാവികത നിലനിർത്തി അതിനെ തന്റെ പെയിന്റിംഗിലൂടെ മനോഹരമാക്കി. ഈ സർകാത്മഗ സൃഷ്ടിയോടൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ നിരവധിയാളുകളെത്തുന്നുണ്ട്. തൃശൂർ, പാലക്കാട് ജില്ലയിൽ പല ഭാഗത്തായി ഇതുപോലെ ധാരാളം ചിത്രങ്ങൾ ഈ കലാകാരൻ വരച്ചിട്ടുണ്ട്.
കേരളത്തിൽ പതിനായിരം കോടിരൂപയിലേറെ ചെലവുള്ള വികസന പദ്ധതികളുടെ ശിലാസ്ഥാപനവും, ഉദ്ഘാടനവും സമർപ്പണവും നിവർഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയ കലൂർ സ്റ്റേഡിയത്തിലെ കവാടത്തിൽ നിന്നുള്ള കാഴ്ച.
വെള്ളമല്ല മാലിന്യങ്ങളാണ് നിറയ്ക്കുന്നത്----റോഡരികിൽ കുടിവെള്ള പദ്ധതിക്കായി ഇറക്കിയിരിക്കുന്ന പൈപ്പുകളൾക്ക് ഉള്ളിൽ ചാക്കിൽ കെട്ടിയ നിലയിൽ മാലിന്യങ്ങൾ സമീപം മദ്യകുപ്പികളും കാണാം.പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച
കോട്ടയം നിയോജക മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ പരാചയപ്പെട്ടന്നാരോപിച്ച് പള്ളിപ്പുറത്ത് കാവിന് സമീപമുള്ള തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഓഫീസിലേക്ക് എൻ.ഡി.എയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നതിനിടയിൽ താഴെ വീണ മൊബൈൽ ഫോൺ എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.