TRENDING THIS WEEK
മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'വിജയഭേരി' ജനപ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതാക്കൾക്കും ജനപ്രതിനിധികൾക്കുമൊപ്പം.
കഴിഞ്ഞദിവസം തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗിൽ ഇരുന്നൂറ്റി അമ്പത്തോളം ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചിടത്ത് നിന്ന് യാതൊരു കേടുപാടും കൂടാതെ ലഭിച്ച തൻ്റെ ബൈക്കിലിരുന്ന് ദുരന്ത ദൃശ്യം നോക്കി കാണുന്ന തൃശൂർ പെരുവല്ലൂർ സ്വദേശി സിൻ്റോ എറണാക്കുളം റെയിൽവേ യാർഡിലെ ജീവനക്കാരനായ സിൻ്റോ ജോലിയ്ക്ക് പോകാനായി ഞായറാഴ്ച്ച കാലത്താണ് ബൈക്ക് പാർക്കിംഗിൽ വച്ചത്
സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ നിർമ്മാണം പുരോഗമിക്കുന്ന പ്രധാന വേദിയ്ക്ക് മുൻപിലൂടെ നടന്ന് നീങ്ങുന്ന കൊമ്പൻ
പുതുപുലരിക്കായി ..,,കോഴിക്കോട് ഭട്ട് റോഡ് ബീച്ചിൽ നിന്നുള്ള അസ്തമയ കാഴ്ച.
മാനാഞ്ചിറയിൽ നടന്ന രണ്ടാമത് 'മഴവിൽക്കാലം ദിൽജിത്ത് ട്രോഫി' സംസ്ഥാനതല സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ നിന്ന്.
സിദ്ധി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സിലെ ട്രാൻസ്ജെണ്ടർ കലാകാരികൾ തിരുവാതിരയോടനുബന്ധിച്ച് കോഴിക്കോട് തളി ക്ഷേത്രത്തിൽ അവതരിപ്പിച്ച തിരുവാതിരയിൽ നിന്ന്.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ മൈതാനം തകർത്തതിനെതിരെ കോഴിക്കോട് ഫുട്ബോൾ സ്റ്റേഡിയം സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ഫുട്ബോൾ കളിച്ച് പ്രതിഷേധിക്കുന്നു
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം വിഷയത്തിൽ മേയർ ഒ. സദാശിവൻ, ഡെപ്യൂട്ടി മേയർ എസ്. ജയശ്രീ എന്നിവർ സ്റ്റേഡിയം സന്ദർശിക്കുന്നു.
ധനുമാസത്തിലെ തിരുവാതിരയിൽ കോഴിക്കോട് നഗരത്തിൽ നടന്ന നരിക്കളി. അശോകപുരം മുത്തപ്പൻകാവിനു സമീപത്തു നിന്നുള്ള ദൃശ്യം
ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെ മന്നം നഗറിൽ നടന്ന മന്നം ജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ അംഗം ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യുന്നു.എൻ.എസ്.എസ് ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ള സെക്രട്ടറി ഹരികുമാർ കോയിക്കൽ,ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ,പ്രസിഡൻ്റ് ഡോ. എം.ശശികുമാർ,ഗാനരചയിതാവ് രാജീവ് ആലുങ്കൽ വൈസ് പ്രസിഡൻ്റ് അഡ്വ.എം.സംഗീത് കുമാർ തുടങ്ങിയവർ സമീപം