TRENDING THIS WEEK
പണ്ട് വഴിയരികിൽ ഉന്തുവണ്ടിയിലാണ് ചെരിപ്പുകൾ വിറ്റിരുന്നതെങ്കിൽ ഇന്ന് കാലംമാറി. പുതുവർഷ ദിനമായ ഇന്നലെ എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ കാറിൽ ചെരിപ്പ് വില്പന നടത്തുന്നയാൾ
ശബരിമല ദർശനത്തിനെത്തിയ അയ്യപ്പഭക്തരുടെ വൻ തിരക്ക് മരക്കൂട്ടത്തിൽ അനുഭവപ്പെട്ടപ്പോൾ
ശബരിമല സന്നിധാനത്ത് പതിനെട്ടാം പടികയറി ദർശനത്തിന് നടന്നുനീങ്ങുന്ന അയ്യപ്പഭക്തർ അസ്‌തമയ സൂര്യന്റെ പശ്ചാത്തലത്തിൽ.
പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് പൂച്ചാക്കൽ ഉളവയ്പിൽ നടന്ന മന്നത്ത് ഉളവയ്പ് കായൽ കാർണിവല്ലിൽ പാപ്പാഞ്ഞിയെ കത്തിച്ചപ്പോൾ.
കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്തിലെ ഉപേക്ഷിച്ച കച്ചികൾ കൂട്ടിയിട്ട് കത്തിച്ചു അടുത്തകൃഷിക്കായുള്ള ഒരുക്കങ്ങൾ നടത്തുന്ന കർഷകർ .കോട്ടയം കുമരകം റോഡിൽ ചെങ്ങളം പാടശേഖരത്തിൽ നിന്നുള്ള കാഴ്ച
സലിൽ ചൗധരിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ടി.ഡി.എം ഹാളിൽ നടന്ന സംഗീത പരിപാടിയിൽ നവവീത് ഉണ്ണികൃഷ്ണനും ചിത്ര അരുണും ഗാനം ആലപിക്കുന്നു.
ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തു മന്നം ജയന്തി സമ്മേളനത്തിന്റെ ഭാഗമായി നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മന്നത്ത് പത്‌മനാഭന്റെ ഛായചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിക്കുന്നു.പ്രസിഡന്റ് ഡോ. എം. ശശികുമാർ, സെക്രട്ടറി ഹരികുമാർ കോയിക്കൽ തുടങ്ങിയവർ സമീപം
ജി.സുകുമാരൻ നായരെ സ്വീകരിക്കുന്നു... ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തിന്റെ ഭാഗമായി നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിന്റെ വേദിയിലേക്ക് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ സ്വീകരിക്കുന്നു.
ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെ മന്നം നഗറിൽ മന്നം ജയന്തി സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സംഘടനാ വിശദീകരണം നടത്തുന്നു.സെക്രട്ടറി ഹരികുമാർ കോയിക്കൽ,പ്രസിഡൻ്റ് ഡോ.എം.ശശികുമാർ,ട്രഷറർ എൻ.വി. അയ്യപ്പൻപിള്ള,വൈസ് പ്രസിഡൻ്റ് അഡ്വ.എം.സംഗീത് കുമാർ,ഡയറക്ടർ ബോർഡംഗവും മന്ത്രിയുമായ കെബി.ഗണേഷ്‌കുമാർ തുടങ്ങിയവർ സമീപം
ശബരിമല സന്നിധാനത്ത് നടക്കാൻ കഴിയാത്ത അയ്യപ്പഭക്തനെ പൊലീസിന്റെ സഹായത്തോടെ ദർശനത്തിന് കൊണ്ടുപോകുന്നു