TRENDING THIS WEEK
ഉയരെ ഉയരെ... കരിക്ക് വില്പന നടത്തുന്നതിനായി തെങ്ങിൽ കയറി കരിക്ക് കുലകൾ വെട്ടിയിറക്കുന്ന കോട്ടയം കാരാപ്പുഴ സ്വദേശിനി അനിത ഉണ്ണികൃഷ്ണൻ.
ട്വന്‍റി 20 ലോകകപ്പ് ഫൈനലിന്റെ തത്സമയ സംപ്രേഷണം കാണാൻ കോഴിക്കോട് ബീച്ചിലെത്തിയ ജനക്കൂട്ടം
കോഴിക്കോട് ഒരു രൂപക്ക് ഷൂ ഓഫർ ചെയ്തതിനെത്തുടർന്ന് വൈക്കം മുഹമ്മദ് ബഷീർ റോഡിലെ കടയ്ക്ക് മുന്നിലെത്തിയ ആളുക്കൂട്ടത്തെ പൊലീസ് ലാത്തി കാണിച്ച് പേടിപ്പിക്കുന്നു
മുൻ മേയർ ടി.പി ദാസനെ മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോടുള്ള വീട്ടിലെത്തി സന്ദർശിച്ചപ്പോൾ.
തടിമിടുക്ക്... സ്കൂട്ടറിൽ കവുങ്ങിൻ തടിയുമായി പോകുന്ന യുവാക്കൾ. കോട്ടയം നട്ടാശ്ശേരിയിൽ നിന്നുള്ള കാഴ്ച.
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ സെൻറ് ആൻ്റണീസ് സ്കൂൾ മൈതാനിയിൽ സംഘടിപ്പിച്ച കേരളകൗമുദി 115 മത് വാർഷികാഘോഷത്തിൽ സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിച്ച സംഗീത നിശയിൽ നിന്ന്.
സ്വപ്നം കണ്ടതെല്ലാം... കോട്ടയം അയ്മനം പഞ്ചായത്തിലെ പരിപ്പ് മങ്ങാട്ടുകുഴി പുത്തൻകരി തുമ്പേക്കണ്ടം പാടശേഖരങ്ങളിൽ നിന്നും സംഭരിച്ച നെല്ല് മില്ലിലേക്ക് കൊണ്ടുപോകുന്നതിനായി ചാക്കിലാക്കുന്ന തൊഴിലാളികൾ.
കോട്ടയം നിയോജക മണ്ഡലത്തിൽ വികസനം പ്രവർത്തനങ്ങൾ നടത്തുന്നതിൽ പരാചയപ്പെട്ടന്നാരോപിച്ച് എൻ.ഡി.എയുടെ നേതൃത്വത്തിൽ പള്ളിപ്പുറത്ത് കാവിന് സമീപമുള്ള തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ബി.ജെ.പി ദേശീയ സമിതിയംഗം പി സി.ജോർജ് ഉദ്ഘാടനം ചെയ്യുന്നു. വെസ്റ്റ്ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ,മണ്ഡലം പ്രസിഡന്റ് വിപി.മുകേഷ് തുടങ്ങിയവർ സമീപം
വെള്ളമല്ല മാലിന്യങ്ങളാണ് നിറയ്ക്കുന്നത്----റോഡരികിൽ കുടിവെള്ള പദ്ധതിക്കായി ഇറക്കിയിരിക്കുന്ന പൈപ്പുകളൾക്ക് ഉള്ളിൽ ചാക്കിൽ കെട്ടിയ നിലയിൽ മാലിന്യങ്ങൾ സമീപം മദ്യകുപ്പികളും കാണാം.പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച
കോട്ടയം അതിരമ്പുഴ സെന്റ്.മേരീസ് ഫെറോന പള്ളിയുടെ മുറ്റത് കമാനം പോലെ മഞ്ഞപ്പൂക്കൾ നിറഞ്ഞ കാറ്റ്സ് ക്ലൊ ചെടി.തെക്കേ അമരിക്കയിൽ നിന്നുമെത്തിയ കാറ്റ്സ് ക്ലൊ ചെടി ഇപ്പോൾ കേരളത്തിൽ വീടുകളിലൊക്കെ അലങ്കാര ചെടിയായി മാറി.നേരത്തെ പൂക്കുന്ന കണികൊന്നയും കാറ്റ്സ് ക്ലൊ പൂക്കളും ഇപ്പോൾ കേരളത്തിൽ മഞ്ഞ വസന്തംഒരുക്കുകയാണ്