TRENDING THIS WEEK
എറണാകുളം ചാത്യാത്ത് റോഡിൽ സ്കൂൾ ട്രിപ്പ് കഴിഞ്ഞ് വന്ന് റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോയിൽ കിടന്നുറങ്ങുന്ന ഡ്രൈവർ
തിരുവനന്തപുരത്ത് മൂന്ന് ദിവസമായി നടന്നുവന്ന ഭിന്നശേഷി പ്രതിഭകളുടെ സവിശേഷ സർഗോത്സവത്തിന്റെ സമാപന ചടങ്ങിന്റെ ഉദ്ഘാടനത്തിനായ് ടാഗോർ തിയേറ്ററിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പാലക്കാട് എടത്തനാട്ടുകരയിലെ എ.സി.ടി വൊക്കേഷണൽ റിഹാബിലിറ്റേഷൻ ട്രെയിനിംഗ് സെന്ററിലെ വിദ്യാർത്ഥികൾ ഒപ്പന ചുവടുവച്ച് സ്വീകരിച്ചപ്പോൾ
കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി വാകത്താനത് കായികതാരം ദൃശ്യയുടെ പുതിയ വീടിന് മന്ത്രി വി.ശിവൻകുട്ടി തറക്കല്ലിടുന്നു
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന വേദിയിൽ മന്ത്രി കെ.രാജൻ സംസാരിക്കുന്ന വേളയിൽ മൈക്ക് ഓഫായതിനെ തുടർന്ന് കൈ കൊണ്ട് മറച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ മന്ത്രി കെ.രാജനെ ഇരിപ്പിടത്തിലേക്ക് വരുവാൻ വിളിക്കുന്നു.ഉദ്ഘാടകൻ മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രി കെ.കൃഷ്ണൻ കുട്ടി എന്നിവർ സമീപം.അൽപ സമയത്തിന് ശേഷം ഓപ്പറേറ്റർ മൈക്ക് ശരിയാക്കുകയും തുടർന്ന് മന്ത്രി പ്രസംഗം പൂർത്തിയാക്കുകയും ചെയ്തു
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന വേദിയിൽ മന്ത്രി കെ.രാജൻ സംസാരിക്കുന്ന വേളയിൽ മൈക്ക് ഓഫായതിനെ തുടർന്ന് തിരികെ ഇരിപ്പിടത്തിലെത്തിയ മന്ത്രി ചടങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനുമായി സംഭാഷണത്തിൽ.അൽപ സമയത്തിന് ശേഷം ഓപ്പറേറ്റർ മൈക്ക് ശരിയാക്കുകയും തുടർന്ന് മന്ത്രി പ്രസംഗം പൂർത്തിയാക്കുകയും ചെയ്തു.ധനമന്ത്രി കെ.എൻ ബാലഗോപാൽ സമീപം
കോട്ടയം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിഹേഴ്സൽ പരേഡിൽ പങ്കെടുക്കുന്ന പൊലീസ് സേനാംഗങ്ങൾ
ചിത്ര പ്രദർശനം... കേരള ലളിതകലാ അക്കാദമിയുടെ കോട്ടയം ഡി സി കിഴക്കേമുറി ഇടം ആർട്ട് ഗാലറിയിൽ കെയർ & ക്യാൻവാസ് ചാരിറ്റി ആർട്ട് എക്സിബിഷൻ ചിത്രകാരൻ ഫാ. ഡോ. കെ.എം ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
വിവിധ ആവശ്യങ്ങളുന്നയിച്ച് അദ്ധ്യാപക- സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ കോട്ടയം നഗരത്തില്‍ സംഘടിപ്പിച്ച സമരചങ്ങല
കോട്ടയം തഹസിൽദാർ എസ്.എൻ.അനിൽകുമാറിൻ്റെ മൃതദേഹം കളക്ട്രേറ്റിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കുന്ന ജീവനക്കാർ
എറണാകുളം ചാത്യാത്ത് റോഡിൽ കനത്ത വേനലിൽ ഇലകൾ കൊഴിഞ്ഞ മരത്തിലെ കാക്കക്കൂട് പ്രത്യക്ഷമായപ്പോൾ