TRENDING THIS WEEK
1.ശബരിമല നിയുക്ത മേൽശാന്തിയായി തൃശ്ശൂർ ചാലക്കുടി വാസുപുരം മറ്റത്തൂർ കുന്ന് ഏറന്നൂർ മന പ്രസാദ് ഇ.ഡിയെ പന്തളം കൊട്ടാരത്തിലെ കുട്ടി കശ്യപ് വർമ്മ തെരഞ്ഞെടുത്ത നറുക്ക് ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ.ജയകൃഷ്ണൻ ഉയർത്തികാട്ടുന്നു. ദേവസ്വം കമ്മീഷൻ ബി.സുനിൽകുമാർ, ഹൈക്കോടതി നിരീക്ഷകനായ റിട്ട. ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായർ, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ. അജികുമാർ, അഡ്വ. പി.ഡി സന്തോഷ് കുമാർ, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ഒ.ജി.ബിജു, ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവർ സമീപം. 2. മാളികപ്പുറം നിയുക്ത മേൽശാന്തിയായി മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മുട്ടത്തുമഠം മനു നമ്പൂതിരി എം.ജി പന്തളം കൊട്ടാരത്തിലെ കുട്ടി മൈഥിലി വർമ്മ തെരഞ്ഞെടുത്ത നറുക്ക് ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ.ജയകൃഷ്ണൻ ഉയർത്തികാട്ടുന്നു. പി.ആർ.ഒ അരുൺകുമാർ, ദേവസ്വം കമ്മീഷൻ ബി.സുനിൽകുമാർ, ഹൈക്കോടതി നിരീക്ഷകനായ റിട്ട. ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായർ,ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീനിവാസ്, അഡ്വ. പി.ഡി സന്തോഷ് കുമാർ, ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവർ സമീപം.
കൊല്ലം ഹോക്കിയും, ഐ.ആർ.ഇ.എൽ ചവറയും, ജില്ലാ സ്പോർട്‌സ് കൗൺസിലുമായി ചേർന്ന് നടപ്പിലാക്കുന്ന 'മിഷൻ കൊല്ലം ഹോക്കി' പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ എൻ ബാലഗോപാൽ ഹോക്കി കളിച്ച് ഉദ്ഘാടനം നിർവഹിക്കുന്നു
ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന സമ്മർ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്ത കായികതാരങ്ങൾക്കൊപ്പം മന്ത്രി കെ .എൻ ബാലഗോപാൽ സ്പോർട്സ് കൗൺസിൽ .പ്രസിഡൻറ് എക്സ് .ഏണസ്റ്റ്, കേരളഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് വി. സുനിൽകുമാർ, എക്സ്. ഏണസ്റ്റ് IREL ചവറയുടെ ചീഫ് ജനറൽ മാനേജർ എൻ. എസ് അജിത് എന്നിവരോടൊപ്പം
മാർഗദർശക മണ്ഡലം കേരളം സംഘടിപ്പിക്കുന്ന ധർമസന്ദേശ യാത്രയ്ക്ക് കൊല്ലം ആനന്ദവല്ലീശ്വരത്ത് നൽകിയ സ്വീകരണം
മിഷൻ കൊല്ലം ഹോക്കിയുടെ ഉത്ഘടന ചടങ്ങിൽ IREL നൽകിയഗോൾകീപ്പർ കിറ്റ് ജനറൽ മാനേജർ എൻ .ആർ അജിത്ത് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന് കൈമറുന്നു
പതിനെട്ടാംപടി കയറാൻ കാത്തുനിൽക്കുന്ന ഭക്തജനങ്ങൾ.
പത്തനംതിട്ടയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിനുനേരെ കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് എൽ,ഡി,എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യോഗം ദേവസ്വം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു.
പത്തനംതിട്ട യു.ഡി.എഫ് ൻ്റെ നേത്യത്വത്തിൽ വിശ്വാസ സംരക്ഷണ പദയാത്രക്ക് സമാപനം കുറിച്ച് പന്തളത്തു നടന്ന വിശ്വാസ സംരക്ഷണ മഹാസംഗമ ജാഥ.
യു.ഡി.എഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ പദയാത്രയ്ക്ക് സമാപനം കുറിച്ച് പന്തളത്തു നടന്ന വിശ്വാസ സംരക്ഷണ മഹാസംഗമ വേദിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർ സൗഹൃദ സംഭാഷണത്തിൽ.
തിരുവനന്തപുരം വലിയശാല അഗ്രഹാരത്തിൽ ദീപാവലി ആഘോഷിക്കുന്നവർ