TRENDING THIS WEEK
പാലക്കാട് നിയോജക മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നോർത്ത് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി പ്രസിഡൻ്റ് എ തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു
കൈവരിയല്ലിത് കൈപ്പിഴ... കൈപ്പട്ടൂർ പാലത്തിന്റെ കൈവരികൾ തകർന്നിട്ട് വർഷങ്ങളായി. ആദ്യം കമ്പുകൾ കെട്ടിവച്ച് മുൻകരുതൽ നൽകിയെങ്കിൽ, പിന്നീട് ചുവപ്പ് റിബണിലേക്കായി മാറ്റം. ഇപ്പോൾ രണ്ട് ഫ്ളക്സ് ബോർഡുകൾ വച്ച് മറച്ചിരിക്കുന്നു
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറൻമുളയിലെ വീട്ടിൽ പരിശോധനയ്ക്ക് ശേഷം പുറത്തേക്ക് വരുന്ന ഇ.ഡി ഉദ്യോഗസ്ഥർ.
കാതോലിക്കേറ്റ് കോളേജിൽ വച്ച് നടന്ന എം.ജി യൂണിവേഴ്സിറ്റി ഇന്റെർ കോളേജ് സോഫ്റ്റ് ബോൾ ഫൈനൽ മത്സരത്തിൽ കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ടയും, യു.സി കോളേജ് ആലുവായും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മത്സരത്തിൽ കാതോലിക്കേറ്റ് കോളേജ് വിജയിച്ചു.
കേരള പോസ്റ്റൽ സർക്കിൾ എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച 15-ാമത് സംസ്ഥാനതല ഫിലാറ്റലിക് പ്രദർശനമായ ‘കെരാപെക്സ് 2026’ സ്റ്റാമ്പുകൾ വീക്ഷിക്കുന്ന കലൂർ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് വുമൺ
പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്.എഫ്.ഐ. പ്രവർത്തകർ സ്കൂളിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് ജല പീരങ്കി പ്രയോഗിച്ചപ്പോൾ.
അമൃത് ഭാരത്.... തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത തിരുവനന്തപുരം - ചാർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസിനെ കോട്ടയം റെയിൽവെസ്റ്റേഷനിൽ അഡ്വ കെ.ഫ്രാൻസിസ് ജോർജ് എം.പി,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.ൽ.എ,നഗരസഭാ ചെയർമാൻ എം.പി സന്തോഷ് കുമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കുന്നു
തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്ത നാല് പുതിയ ട്രെയിനുകളിലൊന്ന് എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിലെത്തിയപ്പോൾ ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ.
തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത തിരുവനന്തപുരം - ചാർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസിനെ കോട്ടയം റെയിൽവെസ്റ്റേഷനിൽ വിദ്യർത്ഥികൾ ദേശീയ പതാക വീശി സ്വീകരിക്കുന്നു
എറണാകുളം ചാത്യാത്ത് റോഡിൽ കനത്ത വേനലിൽ ഇലകൾ കൊഴിഞ്ഞപ്പോൾ കൂട് കൂട്ടിയിരുന്ന കാക്കക്കൂട് പ്രത്യക്ഷമായപ്പോൾ