TRENDING THIS WEEK
കർപ്പൂരാഴികണ്ട്...ശബരിമല ദർശനത്തിനെത്തിയ ഭക്തരുടെ തിരക്കിൽ അച്ഛന്റെ തോളിലിരുന്ന് എത്തുന്ന കന്നിസ്വാമി. ആഴിക്ക് മുന്നിൽ നിന്നുള്ള കാഴ്ച
ദർശനം കാത്ത് ...ശബരിമല ദർശനത്തിനെത്തിയ ഭക്തരുടെ തിരക്കിൽ ദർശനം കാത്തുനിൽക്കുന്ന കന്നിസ്വാമിക്ക് ലഘുഭക്ഷണം നൽകുന്ന പിതാവ്
ദേ അതാണ് കോവിൽ...ശബരിമല ദർശനത്തിനെത്തിയ ഭക്തരുടെ തിരക്കിനിടയിൽ കന്നിസ്വാമി സന്നിധാനം കണ്ടപ്പോൾ കൂടെയുള്ള അയ്യപ്പൻമാരെ കൈചൂണ്ടി കാണിച്ചുകൊടുക്കുന്നു
പ്രായമല്ല മനസാണ്...ശബരിമല ദർശനത്തിനെത്തിയ ഗുരസ്വാമി ഭക്തരുടെ തിരക്കിൽ ദർശനത്തിനായി കാത്തുനിൽക്കുന്നു
അപകടമാണ് തിരക്കുവേണ്ട...ശബരിമല ദർശനത്തിനെത്തുന്ന ഭക്തരെ പതിനെട്ടാംപടിക്ക് മുന്നിലേക്ക് കടത്തിവിടിമ്പോൾ വേഗത്തിൽ പടികയറുംമുന്നേ ദൂരെനിന്ന് നാളികേരം എറിയുന്ന ഭക്തൻ. ഇങ്ങനെ എറിയുന്ന നാളികേരം ദിശതെറ്റി മുകളിൽ തിരുമുറ്റത്ത് നിൽക്കുന്നവരുടെ തലയിലും മറ്റും കൊണ്ട് അപകടങ്ങൾ സംഭവിക്കുന്നത് തുടർക്കഥയാണ്
ആക്ഷൻ ക്ളിക്ക്...ശബരിമല ദർശനത്തിനെത്തുന്നവർക്ക് കൗതുകമായി മരത്തിലിരിക്കുന്ന മലയണ്ണാന്റെ ചിത്രം മൊബൈലിൽ പകർത്തുന്ന ഭക്തർ, ചന്ദ്രാനന്ദൻ റോഡിലെ ശരണപാദയിൽ നിന്നുള്ള കാഴ്ച
അയ്യനെ കാണാൻ...ശബരിമല ദർശനത്തിനെത്തിയ അയ്യപ്പൻമാരുടെ പതിനെട്ടാംപടിക്ക് മുന്നിലെ തിരക്ക്. രണ്ട് ദിവസമായി തിരക്ക് കൂടുതലാണ്
വൈക്കത്ത് അഷ്ടമി ദർശനം... വൈക്കം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പുലർച്ചെ അഷ്ടമി ദർശനം നടത്തുന്ന ഭക്തർ.
കുറ്റ്യാടി നടുപ്പൊയിൽ ബഡ്‌സ് സ്‌കൂളിൽ വോട്ടുചെയ്യാനെത്തിയ 82കാരി പാറു അമ്മ കൂടെ വോട്ടുചെയ്യാനെത്തിയ 100വയസുകാരിയായ ചീരുവമ്മയുമായി സൗഹൃദം പങ്കുവെക്കുന്നു.
ക്രിസ്മസ് ആഘോഷങ്ങൾക്കായി നക്ഷത്രങ്ങളും പാപ്പാ മുഖംമൂടികളും വർണ്ണ ലൈറ്റുകളും ക്രിസ്മസ് ട്രീകളുമെല്ലാം വിലപ്പനെക്കത്തി. കോട്ടയം സെൻട്രൽ ജംഗ്‌ഷന് സമീപത്ത് നിന്നുള്ള കാഴ്ച