കുട്ടികൾക്ക് വാങ്ങാൻ പുതിയ രീതിയിലുള്ള കളിപ്പാട്ടങ്ങളൂം ടോയ്‌സ് ഷോപ്പുകളും സജീവമാണെങ്കിലും ഇപ്പോഴും പഴയകാലത്തെ മധുരിക്കുന്ന ഓർമ്മയുമായി ചിന്തിക്കടകളും ഉണ്ട്.കഴിഞ്ഞ 45 വർഷമായി ഉത്സവങ്ങൾക്കും പെരുന്നാളിനും വിവിധ സ്ഥലങ്ങളിൽ പോയി ചിന്തിക്കട നടുത്തുന്ന ആലപ്പുഴ മുഹമ്മ സ്വദേശി രാമചന്ദ്രൻ.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
സൂര്യോദയത്തിന്റെ പശ്ചാത്തലത്തിൽ ചെറുവള്ളവുമായി കടന്ന് പോകുന്ന മത്സ്യത്തൊഴിലാളി. എറണാകുളം മട്ടാഞ്ചേരി ഹാർബർ പാലത്തിൽ നിന്നുള്ള കാഴ്ച.
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കൂടിയാട്ടത്തിൽ ഏ ഗ്രേഡ് നേടിയ എസ്.സി. എച്ച്.എസ്.എസി റാന്നി പത്തനംതിട്ടയുടെ മത്സരാർത്ഥിളുടെ പ്രകടനം
യാർഡിൽ 'അള്ള്' ഫ്രീ... തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ അശാസ്ത്രീയ നിർമ്മാണം മൂലം യാഡിൽ വെള്ളം കെട്ടിക്കിടക്കുന്നു. 2. ഇന്റർ ലോക്ക് കട്ടകൾ ഇളക്കി ക്രമപ്പടുത്തുന്നു. 3. നിർമ്മാണം മുടങ്ങിയതോടെ ഇന്റർലോക്കുകൾ ചിതറിക്കിടക്കുന്നു. 4. ബസുകൾ കയറിയിറങ്ങുമ്പോൾ ഇന്റർലോക്ക് പൊട്ടി ടയറുകൾക്കിടയിൽ കുടുങ്ങുന്നു.
ഡെലൂലുവൈബ്... സംസ്ഥാന കലോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിന് എത്തിയ 'സർവ്വം മായ' എന്ന ചിത്രത്തിലെ ഡെലൂലു എന്ന കഥാപാത്രം നടി റിയ ഷിബു ആരാധകരെ അഭിവാദ്യം ചെയ്യുന്നു.
താഴില്ലങ്കിൽ വിലങ്ങിട്ട് പൂട്ടും---- രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് കസ്റ്റഡിൽ വാങ്ങി പൊലീസ് പത്തനംതിട്ട എ ആർ ക്യാമ്പിൽ പ്രവേശിപ്പിച്ച ശേഷം വിലങ്ങുപയോഗിച്ച് ഗേറ്റ് പൂട്ടുന്നു.
കേരള സ്റ്റൈൽ... കേരള സന്ദർശനത്തിന് കൊച്ചിയിലെത്തിയ വിദേശ വനിതാ നടപ്പാതയിൽ വിൽപ്പനക്കായി വച്ചിരിക്കുന്ന വസ്ത്രങ്ങൾ തിരയുന്ന കാഴ്ച്ച. ഫോർട്ട് കൊച്ചി ബീച്ചിൽ നിന്നുള്ള ദൃശ്യം.
ഭാരതപുഴയുടെ ഒരു നേർകാഴ്ച... വേനൽക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി ഭാരതപ്പുഴയുടെ നീരൊഴുക്ക് ക്രമാദീതമായി കുറഞ്ഞു തുടങ്ങി. പുഴയിലെ ആറ്റു വഞ്ചികൾ കരിഞ്ഞു തുടങ്ങി. ഭാരതപുഴയുടെ ഇരു കരയിലെയും ആളുകൾ ആശ്രയിക്കുന്നത് പുഴയിലെ വെള്ളമാണ്. വേനൽ ആരഭംത്തിൽ ഭാരതപ്പുഴയുടെ നീരൊഴുക്ക് കുറഞ്ഞ നിലയിൽ. പാലക്കാട് മായന്നൂർ പാലത്തിൽ നിന്നുള്ള ഭാരത പുഴയുടെ കാഴ്ച.
ആടും'മാങ്കുലയിൽ... കർഷകൻ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊണ്ടുവരവേ വഴിയോരത്തേക്ക് പൂത്ത് ചാഞ്ഞുനിൽക്കുന്ന മാവിലെ മാങ്കുല തിന്നുന്ന ആടുകൾ. പാലക്കാട് കൊല്ലംകോട് ചിങ്ങഞ്ചിറയിൽ നിന്നുള്ള കാഴ്ച.
അന്തിച്ചോപ്പ്... നിരവധി സന്ദ‌ർശകരെത്തുന്ന എറണാകുളം മറൈൻഡ്രൈവിലെ മഴവിൽ പാലത്തിലെ ജനത്തിരക്ക്, ക്രിസ്മസ്, ന്യൂഇയർ കഴിഞ്ഞിട്ടും സന്ദർശകരുടെ ഒഴുക്കാണിവിടേക്ക്. പാലത്തിൽ നിന്നുള്ള അസ്തമയ കാഴ്ച.
ചോരയുടെ മണമല്ല, പ്രകൃതി ഭംഗിയുടെ സുഗന്ധമാണ് ഇൗ പൂക്കൾക്ക്. പത്തനംതിട്ട അറവുശാലയ്ക്ക് മുന്നിലെ മാലിന്യ കൂമ്പാരത്തിന് മുന്നിലെ ചെടികൾ പൂവിട്ടപ്പോൾ
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി സംഭാഷണത്തിൽ. സ്‌പീക്കർ എ.എൻ ഷംസീർ സമീപം.
ആനചന്തം... തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിർമ്മാണം പുരോഗമിക്കുന്ന തേക്കിൻക്കാട് മൈതാനിയിലെ പ്രധാന വേദികളിലൊന്നിലൂടെ നടന്നുനീങ്ങുന്ന കൊമ്പൻ.
പുതുപുലരിക്കായി ..,,കോഴിക്കോട് ഭട്ട് റോഡ് ബീച്ചിൽ നിന്നുള്ള അസ്തമയ കാഴ്ച.
എറണാകുളം മറൈൻഡ്രൈവ് മഴവിൽ പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന 2026 എന്നെഴുതിയ ലൈറ്റ് ബോർഡിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുന്ന കുട്ടി.
ശബരിമല സന്നിധാനത്ത്‌ പതിനെട്ടാം പടികയറി ദർശനത്തിന് നടന്നുനീങ്ങുന്ന അയ്യപ്പഭക്തർ അസ്‌തമയ സൂര്യന്റെ പശ്ചാത്തലത്തിൽ.
കോട്ടയം കാർണിവൽ ​പു​തു​വ​ത്സ​ര​ ​ആ​ഘോ​ഷ​ത്തി​ന്റെ ​ഭാ​ഗ​മാ​യി​ ​ഒ​രു​ക്കു​ന്ന​ ​പാ​പ്പാ​ഞ്ഞി​യു​ടെ​ ​പ്ര​തീ​കാ​ത്മ​ക​ ​രൂ​പം.
അസ്തമയത്തിനൊരുങ്ങി...കോട്ടയം വടവാതൂർ ബണ്ട് റോഡരികിൽ പുതുവത്സര ആഘോഷത്തിൻ്റെ ഭാഗമായി പുതുവർഷപ്പുലരിയിൽ തീകൊളുത്താനൊരുക്കുന്ന പാപ്പാഞ്ഞിയുടെ പ്രതീകാത്മക രൂപം അസ്തമയ സൂര്യൻറെ പശ്ചാത്തലത്തിൽ.
കരിവെയിൽ ചില്ലയിൽ... കത്തുന്ന വെയിലിൽ മരച്ചില്ലകൾ മുറിച്ചുമാറ്റുന്ന തൊഴിലാളി. രാജ്യത്ത് കഴിഞ്ഞ ദിവസം പകൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് കോട്ടയത്താണ്. കോട്ടയം നട്ടാശ്ശേരിയിൽ നിന്നുള്ള കാഴ്ച
ക്യാമ്പസ് സ്റ്റാർസ്... കോട്ടയം ബി.സി.എം കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥിനികൾ.
  TRENDING THIS WEEK
തൃശൂർ ശക്തൻ നഗറിൽ ഗ്രീൻ ഹോർട്ടി കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച ഫ്ലവർഷോയിൽ നിന്ന്
കെ.പി.സി.സിയുടെ പ്രിയദർശനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രിയദർശനി സാഹിത്യ പുരസ്കാരം എഴുത്തുകാരി പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച ശേഷം മടങ്ങുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
എറണാകുളം ഇടപ്പള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക്. വാഹനങ്ങൾക്ക് സമീപം പുതിയ ഹൈവേയുടെ നിർമ്മാണം നടക്കുന്നതും കാണാം
കെ.പി.സി.സിയുടെ പ്രിയദർശനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രിയദർശനി സാഹിത്യ പുരസ്കാര ചടങ്ങിന് ശേഷം എറണാകുളം തൃക്കാക്കരയിലെ വീട്ടിലനുള്ളിലേക്ക് വാക്കറിന്റെ സഹായത്തോടെ നടക്കുന്ന എഴുത്തുകാരി പ്രൊഫ. എം. ലീലാവതിയെ സഹായിക്കുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
സൂര്യോദയത്തിന്റെ പശ്ചാത്തലത്തിൽ ചെറുവള്ളവുമായി കടന്ന് പോകുന്ന മത്സ്യത്തൊഴിലാളി. എറണാകുളം മട്ടാഞ്ചേരി ഹാർബർ പാലത്തിൽ നിന്നുള്ള കാഴ്ച.
കെ.പി.സി.സിയുടെ നേതൃത്വത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ ആഘോഷത്തോടനുബന്ധിച്ച് എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച മഹാ പഞ്ചായത്ത് 2026 ഉദ്‌ഘാടനം ചെയ്യാനെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പി.
തൊറപ്പാളയം ശ്രീ രാമ പാദുക ക്ഷേത്രത്തിൽ മോഷണം നടന്നതിനെ തുടർന്ന് വിരൽ അടയാള വിദ്ധഗ്തർ പരിശോധിക്കുന്നു.
കൈകോർക്കാം...എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന മഹാ പഞ്ചായത്ത് ഉദ്‌ഘാടനം ചെയ്യാനെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പി പ്രസംഗം കഴിഞ്ഞു വരുന്ന കെ. സുധാകരൻ എം.പിയെ അഭിനന്ദിക്കുന്നു. രമേശ് രമേശ് ചെന്നിത്തല എം.എൽ.എ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ തുടങ്ങിയവർ സമീപം
കെ.പി.സി.സിയുടെ പ്രിയദർശനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രിയദർശനി സാഹിത്യ പുരസ്കാരം സമ്മാനിക്കാനെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എഴുത്തുകാരി പ്രൊഫ. എം. ലീലാവതിയുടെ പ്രസംഗം കേൾക്കുന്നു
തൃശൂരിൽ ആരംഭിക്കുന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ടെക്നിക്കൽ സ്കൂളിൻ്റെ മതിലിൽ ചിത്രങ്ങൾ വരയ്ക്കുന്ന വിദ്യാർത്ഥിനികൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com