TRENDING THIS WEEK
നാലുവരിയായി നവീകരിച്ച മാനാഞ്ചിറ- മലാപ്പറമ്പ് റോഡിന്റെ ഉദ്ഘാടനത്തിനുശേഷം മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടത്തിയ റോഡ് ഷോ. എം.എൽ.എമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, മേയർ ഒ സദാശിവൻ എന്നിവർ തുറന്ന വാഹനത്തിൽ.
പാലക്കാട് നഗരസഭ പുതിയ ഭരണസമിതിയുടെ ആദ്യ ബഡ്ജറ്റ് പാലക്കാട് നഗരസഭാ വൈസ് ചെയർപേഴ്സൺ ടി. ബേബി അവതരിപ്പിക്കുന്നു. ചെയർമാൻ പി. സ്മിതേഷ് സമീപം.
പാലക്കാട് നഗരസഭാ ബഡ്ജറ്റ് കേൾക്കാൻ ബി. ജെ. പി നേതാവ് ശോഭാ സുരേന്ദ്രൻ കൗൺസിൽ ഹാളിൽ എത്തിയപ്പോൾ മുൻ നഗരസഭാ നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ എൻ. ശിവരാജൻ എന്നിവർ സമീപം .
പാലക്കാട് നഗരസഭാ ബഡ്ജറ്റിന് ശേഷം ചെയർമാൻ്റെ ഓഫീസിൽ എത്തിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ പി. സ്മിതേഷിന് ഹസ്തദാനം നൽകുന്നു. ക്ഷേമകാര്യം കമ്മിറ്റി ചെയർമാൻ എം.ശശികുമാർ സമീപം.
വതിതാ ദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി. യോഗം വനിതാ സംഘം പാലക്കാട് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ ആഘോഷം യൂണിയൻ സെക്രട്ടറി കെ.ആർ. ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു.
വേനൽ ചൂട് ആരംഭിച്ചതോടെ റോഡ് അരിക്കിൽ വഴവർഗ വിപണികളും ശീതളപാനിയ വിൽപ്പനകളും സജീവമായി തമിഴ്നാട്ടിലെ പഴനിയിൽ നിന്ന് കൊണ്ടുവന്ന പേരക്ക വിൽപ്പന നടത്തുന്നവർ പാലക്കാട് ടൗൺഹാളിന് മുന്നിൽ നിന്നുള്ള കാഴ്ച.
മുൻ മേയർ ടി.പി ദാസനെ മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോടുള്ള വീട്ടിലെത്തി സന്ദർശിച്ചപ്പോൾ.
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ സെൻറ് ആൻ്റണീസ് സ്കൂൾ മൈതാനിയിൽ സംഘടിപ്പിച്ച കേരളകൗമുദി 115 മത് വാർഷികാഘോഷത്തിൽ സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിച്ച സംഗീത നിശയിൽ നിന്ന്.
തടിമിടുക്ക്... സ്കൂട്ടറിൽ കവുങ്ങിൻ തടിയുമായി പോകുന്ന യുവാക്കൾ. കോട്ടയം നട്ടാശ്ശേരിയിൽ നിന്നുള്ള കാഴ്ച.
കോട്ടയം നിയോജക മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ പരാചയപ്പെട്ടന്നാരോപിച്ച് പള്ളിപ്പുറത്ത് കാവിന് സമീപമുള്ള തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഓഫീസിലേക്ക് എൻ.ഡി.എയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടയുന്നു