TRENDING THIS WEEK
മനം നിറഞ്ഞ്...കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത ജോഷി ഫിലിപ്പിന് ആശംസ അർപ്പിക്കുന്ന കോട്ടയം നഗരസഭ ചെയർമാനായ എം.പി സന്തോഷ് കുമാർ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമീപം
വൃശ്ചിമ മാസത്തെ മൂടൽ മഞ്ഞിൽ വിനോദ സഞ്ചാര കേന്ദ്രമായ അതിരപ്പിള്ളിയിൽ വെള്ളച്ചാട്ടത്തിൻ്റെ തീവ്രത കുറഞ്ഞ് വെള്ളത്തിൻ്റെ ഒഴുക്ക് നൂലുപോലെയായപ്പോൾ
കഥപറയും കലാലയം... കോട്ടയം സി.എം.എസ് കോളേജിലെ ആർട്ട് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടത്തിയ കലാജാഥയിൽ കഥകളി വേഷങ്ങളണിഞ്ഞ് പങ്കെടുക്കുന്ന വിദ്യാർത്ഥികൾ.
കലയിൽ ലയിച്ച് കലാലയം... സി.എം.എസ് കോളേജ് ആർട്ട് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ കോളേജിൽ നടത്തിയ കലാജാഥയിൽ നിന്ന്.
കരിവെയിൽ ചില്ലയിൽ... കത്തുന്ന വെയിലിൽ മരച്ചില്ലകൾ മുറിച്ചുമാറ്റുന്ന തൊഴിലാളി. രാജ്യത്ത് കഴിഞ്ഞ ദിവസം പകൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് കോട്ടയത്താണ്. കോട്ടയം നട്ടാശ്ശേരിയിൽ നിന്നുള്ള കാഴ്ച
ഇരിപ്പുറപ്പ്... ഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൽ.ഡി.എഫ് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ സമരത്തിൽ പങ്കെടുക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾ സമീപത്തെ മതിൽക്കെട്ടിൽ ഇരിപ്പുറപ്പിച്ചപ്പോൾ.
മേരി ക്രിസ്മസ്...എല്ലാ വായനക്കാർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ ക്രിസ്മസ് ആശംസകൾ. നഗരവീഥികളിലൂടെ ക്രിസ്മസ് ആശംസകൾ നേർന്ന് കടന്നുപോകുന്ന സാൻ്റാക്ലോസ്. കോട്ടയത്ത് നിന്നുള്ള കാഴ്ച.
ക്യാമ്പസ് സ്റ്റാർസ്... കോട്ടയം ബി.സി.എം കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥിനികൾ.
സാൻ്റാ വൈബ്...കോട്ടയം ബി.സി.എം കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ നിന്ന്.
കോട്ടയം നഗരസഭാ ചെയർ മാനായി സത്യപ്രതിഞ്ജ ചെയ്ത എം.പി.സന്തോഷ്കുമാറിനെ പ്രവർത്തകർ തോളിലേറ്റി ആഹ്ളാദ പ്രകടനം നടത്തുന്നു