TRENDING THIS WEEK
മത്സരയോട്ടം....പൊലീസും മോട്ടോർ വകുപ്പും ഹൈക്കോടതി വരെ ഇടപെടൽ നടത്തിയിട്ടും നഗരത്തിലെ ബസുകളുടെ മത്സരയോട്ടത്തിന് ഒരു കുറവുമില്ല. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ അപകടകരമായി മത്സരയോട്ടം നടത്തുന്ന ബസുകൾ
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന പ്രസാദ ഊട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ നടൻ മമ്മൂട്ടിയെ പൊന്നാടയണിയിച്ച് ആദരിച്ചപ്പോൾ
2022- ജൂൺ 24ന് ദേശീയ ഉപരോധവുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എം.പിക്ക് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ ലഭിച്ചതിനെ തുടർന്ന് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും എം.പി പുറത്തു വരുന്നു.
തൃശൂർ റീജണൽ തിയറ്ററിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നാടകോത്സവത്തിൽ ലൂസിയ ജോയ്സി എന്ന സ്പാനീഷ് നാടകത്തിൽ നിന്ന്
പദ്മഭൂഷൺ പുരസ്‌കാരം ലഭിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി - തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ പൂച്ചെണ്ട് നൽകി ആദരിച്ചപ്പോൾ. കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ, ഡി.ജി.എം (മാർക്കറ്റിംഗ്) വി.കെ. സുഭാഷ് എന്നിവർ സമീപം
ഫോർട്ട് കൊച്ചി സന്ദർശിക്കാനെത്തിയ വിദേശ വനിതക്ക് മുത്തുവെച്ചതും രുദ്രാക്ഷം കോർത്തിണക്കിയ മാലകൾ വിൽക്കാൻ ശ്രമിക്കുന്ന കച്ചവടക്കാരൻ
കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ശ്രീനാരായണ സമാജം പടിഞ്ഞാറ്റുമുറി വടൂക്കര എസ്എൻ നഗർദേശം പ്രശ്ത ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അഭിവാദ്യം അർപ്പിച്ച് നിർമ്മിച്ച സിആർ സെവൻ എന്ന് പേരിട്ട് നിർമ്മിച്ച കാവടി അവസാന മിനുക്ക് പണിയിൽ കൂട്ടുക്കാരായ അഖിൽ മുരളി, ഇസ്മായിൽ ഇബ്രാഹീം ,ജെറി ജോർജ്ജ് എന്നിവരാണ് ഇതിന് പിന്നിൽ
ഓടുന്ന ട്രെയിനിന്റെ വാതിൽക്കലിൽ ഇരുന്ന് അപകടകരമായി യാത്ര ചെയ്യുന്ന യുവാവും യുവതിയും. എറണാകുളം രവിപുരത്ത് നിന്നുള്ള കാഴ്ച
ശബരിമല സ്വർണക്കൊള്ള ദേവസ്വം മന്ത്രി രാജിവെക്കുക മുഴുവൻ പ്രതികളെയും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരിക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ കളക്ട്രറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് ഷാഫി പറമ്പിൽ എം.പി.ഉദ്ഘാടനം ചെയ്യുന്നു.
സെന്റ് തെരേസാസ് കോളേജിൽ നടന്ന മദർ തെരേസാ ഓഫ് സെന്റ് റോസ് ഓഫ് ലിമ അനുസ്മരണ യോഗത്തിൽ നടന്ന പുരസ്‌കാര സമർപ്പണവും ഡോ. സുനിത കൃഷ്ണന് പ്രൊവിൻഷ്യൽ സൂപ്പീരിയർ കേരള പ്രോവിൻസ് സി. ശിൽപ്പ നൽകുന്നു. റവ. സി. മാജി, റവ. സി. ജോസ് ലിനെറ്റ്, കോട്ടപ്പുറം രൂപത ബിഷപ്പ് റൈറ്റ്. റവ. ഡോ. അംബ്രോസ് പുത്തൻ വീട്ടിൽ, പ്രൊഫ. വി. മധുസൂദനൻ നായർ തുടങ്ങിയവർ സമീപം