റീൽസ് കാലം.... കോട്ടയം കളക്ട്രേറ്റിൽ സാമ നിർദ്ദേശ പത്രക സമർപ്പിക്കാനെത്തിയ സ്ഥാനാർത്ഥിക്കുവേണ്ടി റീൽസ് എടുക്കുന്ന ഫോട്ടോഗ്രാഫർ.ഇപ്പോൾ റീൽസ് തരംഗം ആയത് കൊണ്ട് നല്ലപോലെ റീൽസ് എടുക്കാൻ കഴിവുള്ള ഫോട്ടോഗ്രാഫർമാരെയും കൂട്ടിയാണ് സ്ഥാനാർത്ഥികൾ പോകുന്നത്
ഹാപ്പി യാത്ര... റോട്ടറി ഡിസ്ട്രിക്ട് 3205ന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച സാന്താ റണ്ണിൽ കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസിൽ നഗരയാത്ര നടത്തുന്നതിനായി കലൂർ നെഹ്രു സ്റ്റേഡിയത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ.
കൂടെവിടെ... എറണാകുളം ഐ.ജി ഓഫീസിന് മുന്നിൽ നിന്നിരുന്ന മരങ്ങൾ വെട്ടിമാറ്റിയതോടെ അതുവഴി കടന്ന് പോകുന്നവർക്കുള്ള തണലും, അവിടെ വസിച്ചിരുന്ന പക്ഷികൾക്ക് കൂടും ഇല്ലാതെയായി. വെട്ടിമാറ്റിയ മരത്തിന്റെ അവശേഷിക്കുന്ന ചില്ലകൾക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന പക്ഷി.
പ്രകൃതിയുടെ നിഴൽരൂപം.....ഇലകളും ശാഖകളും ശാന്തമായ ഒരു സൂര്യാസ്തമയത്തെ രൂപപ്പെടുത്തുന്നു, സൂര്യൻ ചക്രവാളത്തിന് പിന്നിൽ മറയുമ്പോൾ നാടകീയമായ നിഴലുകൾ വീഴ്ത്തുന്നു,പകൽ അതിന്റെ അന്തിമ വിടവാങ്ങൽ പറയുമ്പോൾ ഒരു ഒറ്റപ്പെട്ട പക്ഷി ഇലകൾക്കിടയിൽ വിശ്രമിക്കുന്നു . കോഴിക്കോട് ബീച്ചിൽ നിന്നുള്ള ദൃശ്യം.
വൃശ്ചിക പുലരിയിൽ താഴെ തിരുമുറ്റത്ത് അനുഭവപ്പെട്ട തിരക്കിൽ പെടാതെ കുട്ടിയെ ഉയർത്തി പിടിച്ചപ്പോൾ.
കാലങ്ങളായി അടഞ്ഞുകിടന്ന് നശിക്കുന്ന കോഴിക്കോട് ലയൺസ് പാർക്കിലെ സിംഹ പ്രതിമയ്ക്ക് മുകളിൽ കയറി കളിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾ.
അഴകാ......അഴകാ എന്ന വിളികേട്ടാൽ ഈ മയിൽ എവിടെയായാലും പറന്ന് ആര്യങ്കാവ് ക്ഷേത്രമുറ്റത്തെത്തും ക്ഷേത്രപരിസരത്ത് പൂജാ ദ്രവ്യങ്ങൾ വിൽക്കുന്ന ഇന്ദിര അമ്മയുടെ പ്രിയപ്പെട്ടവനാണ്. ക്ഷേത്രമുറ്റത്തെ ആൽമരത്തണലിൽ ഇന്ദിരമ്മയുടെ കൈയിൽ നിന്ന് കടല കഴിക്കുന്ന മയിൽ.
മണ്ണറിഞ്ഞവരുടെ മനസ് അറിയാൻ......നഗരസഭ മുണ്ടുകോട്ടയ്ക്കൽ ഒന്നാംവാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സജി.കെ.സൈമൺ കർഷകർക്കിടയിൽ വോട്ട് അഭ്യർത്ഥിക്കുന്നു.
കൊയ്ത്ത് കഴിഞ്ഞ പാടത്ത് സൈക്കിൾ ചവിട്ടി അവധി ദിനം ആഘോഷിക്കുന്ന കുട്ടികൾ. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം
എറണാകുളം ബോൾഗാട്ടി വാട്ടർഡ്രോമിന് സമീപം ചെറുവള്ളത്തിൽ വീശ് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾ.
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ്.എസ് വിഭാഗം കളിമണ്ണ് കൊണ്ട് രൂപം നിർമ്മിക്കൽ എവ് ലിൻ കാർമൽ സ്ലെറ്റർ സെൻസബാസ്റ്റിൻഎച്ച്.എസ്.എസ് പള്ളുരുത്തി എറണാകുളം.
തിരുമല ജംഗ്ഷനിൽ ജനകീയ വിചാരണ യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങിന്റെ വേദിയിലെത്തിയ ജാഥയുടെ വൈസ് ക്യാപ്റ്റനും യു.ഡി.എഫ് മേയർ സ്ഥാനാർത്ഥിയുമായ കെ.എസ്. ശബരിനാഥന് പ്രവർത്തകൻ ഇരിക്കാൻ കസേര നൽകിയപ്പോൾ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ജാഥാ ക്യാപ്റ്റൻ കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ എന്നിവർ സമീപം
പച്ച പുതച്ച് നിൽക്കുന്ന നെല്ലിന് വളം ഇട്ട് കൊടുക്കുന്ന തൊഴിലാളി. കോട്ടക്കൽ പുത്തൂർ പാടത്തുനിന്നുള്ള ദൃശ്യം
പ്രകൃതിയുടെ ക്യാൻവാസിൽ മലപ്പുറം കോട്ടക്കുന്നിൽ സായാഹ്നം ആഘോഷിക്കാനെത്തി കുടുംബം.
കാട്ടാനകൾക്ക് സ്വാഗതം... കുതിരാൻ ഇരുമ്പ് പാലത്തിന് സമീപം നാട്ടില്ലിറങ്ങി പ്രദേശവാസികൾക്ക് ജീവന് ഭീഷണിയായ കാട്ടാനകളെ തുരുത്താനായി വയനാട്ടിൽ നിന്ന് കൊണ്ടുന്ന വന്ന കുങ്കിയാനകളെ കാട്ടാനകളെ ആകർഷിക്കാനായി കാട്ടിനുള്ളിൽ നിറുത്തിയപ്പോൾ.
നായ കുഞ്ഞുങ്ങൾ... കോട്ടയം കോടിമത മാർക്കറ്റ് റോഡരുകിൽ രാത്രിയിൽ ആരോ ഉപേക്ഷിച്ച് പോയ ആറ് നായ കുഞ്ഞുങ്ങൾ.
നഗരങ്ങളുടെ അഴുക്കകറ്റാൻ വിയർപ്പൊഴുക്കി പണിചെയ്യുന്നവരാണ് ഹരിത കർമ സേനക്കാർ. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഹരിത സംഗമത്തിൽ പുതിയ കാലത്തിന്റെ റാമ്പിൽ അവരും ചുവടുവച്ചു. കോഴിക്കോട് കോർപറേഷൻ കണ്ടംകുളം ജൂബിലി ഹാളിലായിരുന്നു ഈ വേറിട്ട റാമ്പ് വാക്ക്.
ഈ സ്വർഗ'മാലിന്യ'ത്തീരത്ത്.. നഗരത്തിലെ കടകളിൽ നിന്നുള്ള മലിന ജലം കോഴിക്കോട് ബീച്ചിലേക്ക് ഒഴുക്കിവിട്ട നിലയിൽ. കുട്ടികൾ ഉൾപ്പെടെ ബീച്ചിലെത്തുന്ന സഞ്ചാരികൾ കൂടുതൽ ചിലവഴിക്കുന്ന ഭാഗത്താണ് മലിനജലം പരന്നൊഴുകുന്നത്.
​​​​​​​കാടുവിട്ട് നാട്ടിൽ…  കോഴിക്കോട് മലാപ്പറമ്പിലെ ഒരു വീട്ടിലെത്തിയ കുരങ്ങന്മാർക്ക് പഴം നൽകുന്ന വീട്ടമ്മ
പൂർവികരുടെ ഓർമദിനത്തിൽ കോഴിക്കോട് വെസ്റ്റ്ഹിൽ ദേവമാതാ കാത്തീഡ്രൽ സെമിത്തേരിയിലെ കല്ലറയിൽ തിരി തെളിക്കുന്ന വിശ്വാസികൾ.
  TRENDING THIS WEEK
കൂടെവിടെ... എറണാകുളം ഐ.ജി ഓഫീസിന് മുന്നിൽ നിന്നിരുന്ന മരങ്ങൾ വെട്ടിമാറ്റിയതോടെ അതുവഴി കടന്ന് പോകുന്നവർക്കുള്ള തണലും, അവിടെ വസിച്ചിരുന്ന പക്ഷികൾക്ക് കൂടും ഇല്ലാതെയായി. വെട്ടിമാറ്റിയ മരത്തിന്റെ അവശേഷിക്കുന്ന ചില്ലകൾക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന പക്ഷി.
ഇപ്പവരാം...കടയിലാണേ...... കോഴിക്കോട് കോർപറേഷനിലെ 33ാം വാർഡ് സ്ഥാനാർഥി ഷമീമ.മുഹ്‌സിൻ കടയിൽ ചായ ഉണ്ടാക്കുന്നു
പ്രകൃതിയുടെ നിഴൽരൂപം.....ഇലകളും ശാഖകളും ശാന്തമായ ഒരു സൂര്യാസ്തമയത്തെ രൂപപ്പെടുത്തുന്നു, സൂര്യൻ ചക്രവാളത്തിന് പിന്നിൽ മറയുമ്പോൾ നാടകീയമായ നിഴലുകൾ വീഴ്ത്തുന്നു,പകൽ അതിന്റെ അന്തിമ വിടവാങ്ങൽ പറയുമ്പോൾ ഒരു ഒറ്റപ്പെട്ട പക്ഷി ഇലകൾക്കിടയിൽ വിശ്രമിക്കുന്നു . കോഴിക്കോട് ബീച്ചിൽ നിന്നുള്ള ദൃശ്യം.
തദ്ദേശ തിരെഞ്ഞടുപ്പ് പ്രചരണാർത്ഥം പാലക്കാട് തിരുനെല്ലായി പാളയം ഭാഗത്ത് 13-ാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായി തമിഴിൽ ചുമരെഴുത്ത് വിവിധ ഭാഗങ്ങളിൽ എഴുതിയ നിലയിൽ .തമിഴ് സംസാരിക്കുന്ന കുറെ വോട്ടർമാർ ഉള്ള സ്ഥലം കൂടിയാണ് ഇവിടെ.
തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രൊഫ. വി.കെ. ദാമോദരൻ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സംഭാഷണത്തിൽ
സീറ്റായി... പ്രസ്‌ക്ലബ് ഹാളിൽ കോട്ടയം നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കെ.ഫ്രാൻസിസ് ജോർജ് എം.പി, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി തുടങ്ങിയവർ സമീപം.
ചിത്രയുടെ വാക്കുകൾക്കായ്...എറണാകുളം അസീസിയ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ രവീന്ദ്രൻ മാസ്റ്റർ മ്യൂസിക്കൽ ട്രസ്റ്റ് ഏർപ്പെടുത്തിയ രവീന്ദ്ര പുരസ്ക്കാരം ഏറ്റുവാങ്ങാനെത്തിയ ഗായിക ചിത്രയോട് സംസാരിക്കുവാൻ സൗഹൃദത്തോടെ പറയുന്ന വയലാർ ശരത് ചന്ദ്രവർമ്മ. രവീന്ദ്രൻ മാസ്റ്ററുടെ ഭാര്യ ശോഭ, മക്കളായ രാജൻ മാധവ്, സാജൻ മാധവ്, മരുമകൾ സന്ധ്യാരാജൻ മാധവ് തുടങ്ങിയവർ സമീപം
ഹാപ്പി യാത്ര... റോട്ടറി ഡിസ്ട്രിക്ട് 3205ന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച സാന്താ റണ്ണിൽ കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസിൽ നഗരയാത്ര നടത്തുന്നതിനായി കലൂർ നെഹ്രു സ്റ്റേഡിയത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ.
എത് മൂഡ്... തദ്ദേശ തിരെഞ്ഞടുപ്പ് ചൂട് പിടിച്ചതോടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ അടങ്ങിയ കൈത്തറി മൂണ്ടുകൾ വിൽപ്പനയ്ക്കായി തയ്യറാക്കുന്ന തൊഴിലാളി. തമിഴ്നാട് ഈറോട് ഭാഗത്ത് നിന്നാണ് വിപണനത്തിനായി കൊണ്ടുവന്നിരിക്കുന്നത്. 210 രൂപയാണ് ഒരെണ്ണത്തിന്റെ വില. പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിൽ നിന്ന്.
പാലക്കാട് നഗരസഭ എൽ.ഡി.എഫ് സ്ഥാനാർഥികൾ നാമനിർദ്ദേശപത്രിക നൽകാൻ പ്രകടനമായി നഗരസഭയിലേക്ക് വരുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com