TRENDING THIS WEEK
തിരുമല ജംഗ്ഷനിൽ ജനകീയ വിചാരണ യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങിന്റെ വേദിയിലെത്തിയ ജാഥയുടെ വൈസ് ക്യാപ്റ്റനും യു.ഡി.എഫ് മേയർ സ്ഥാനാർത്ഥിയുമായ കെ.എസ്. ശബരിനാഥന് പ്രവർത്തകൻ ഇരിക്കാൻ കസേര നൽകിയപ്പോൾ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ജാഥാ ക്യാപ്റ്റൻ കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ എന്നിവർ സമീപം
കോട്ടയം കോടിമത മാർക്കറ്റ് റോഡരുകിൽ രാത്രിയിൽ ആരോ ഉപേക്ഷിച്ച് പോയ ആറ് നായ കുഞ്ഞുങ്ങളെ രക്ഷിച്ച് കൊണ്ടു പോകുന്ന യാത്രക്കാരൻ.തെരുവ് നായ ശല്യം രൂക്ഷമായ നഗരത്തിൽ നിരവധി നായകളെയാണ് റോഡരുകിൽ കൊണ്ടിട്ടിട്ട് പോകുന്നത്
ഇലക്ഷൻ ട്രെഡിൻ്റെ ഭാഗമായി തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് ബർഗറിൻ്റയും ,സാൻവിച്ചിൻ്റേയും ചിത്രങ്ങൾ ആലേഖനം ചെയ്ത് നമ്മുടെ ചിഹ്നം എന്ന പോസ്റ്ററുകൾ പതിപ്പിച്ചപ്പോൾ
പാലക്കാട് കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നടന്ന കൊടിയേറ്റം.
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം ഡിജിറ്റൽ പെയിന്റ് മത്സരത്തിൽ നിന്ന് പകുതിയിൽ കരഞ്ഞു പുറത്തിറങ്ങിയ വിദ്യാർത്ഥിയെ ആശ്വസിപ്പിക്കുന്ന അദ്ധ്യാപിക .
പ്രകൃതിയുടെ ക്യാൻവാസിൽ മലപ്പുറം കോട്ടക്കുന്നിൽ സായാഹ്നം ആഘോഷിക്കാനെത്തി കുടുംബം.
പച്ച പുതച്ച് നിൽക്കുന്ന നെല്ലിന് വളം ഇട്ട് കൊടുക്കുന്ന തൊഴിലാളി. കോട്ടക്കൽ പുത്തൂർ പാടത്തുനിന്നുള്ള ദൃശ്യം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാത്രിയിൽ മൊബൈലിലെ ടോർച്ച് വെട്ടത്തിൽ പേട്ടയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ചുവരെഴുത്ത് പ്രവർത്തകർ. എൽ.ഡി.എഫ് ഇതുവരെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തതുകൊണ്ട് ചിഹ്നം മാത്രമാണ് വിവിധയിടങ്ങളിൽ വരയ്ക്കുന്നത്.
വേദികയുടെ നേതൃത്വത്തിൽ കൊല്ലം സോപാനം ഓഡിയറ്റോറിയത്തിൽ ബ്രോജൻ കുമാർ സിൻഘയും സംഘവും അവതരിപ്പിച്ച മണിപ്പൂരി നൃത്തം
വീട്ടമ്മമാർക്ക് പ്രതിമാസം ആയിരം രൂപ സ്ത്രീ സുരക്ഷ പദ്ധതി നടപ്പാക്കിയ എൽ.ഡി.എഫ് സർക്കാരിന് അഭിനന്ദനം അറിയിച്ച് ചിന്നക്കടയിൽ നടത്തിയ പ്രകടനവും സമ്മേളനവും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടിവ് അംഗം പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു