TRENDING THIS WEEK
ഗൺ ഷോട്ട്... കുറവിലങ്ങാട് നടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ വന്യജീവികളെ തുരത്താനുള്ള പ്ലാസ്മ ഗൺ പ്രവർത്തിപ്പിച്ച് കാണിക്കുന്ന പുതുപ്പള്ളി ഡോൺബോസ്കോ സ്കൂളിലെ നോവ, ആരോൺ എന്നിവർ
ഇതെന്റെ ഏരിയ...കോട്ടയം ചന്തയിൽ പെറ്റുപെരുകുന്ന തെരുവുനായ്ക്കുട്ടികളിൽ ചിലത്. കോടിമതയിലെ എ.ബി.സി സെന്ററിന് മുന്നിലാണ് ഈ കാഴ്ച. നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിൽ അധികൃതർ മെല്ലെപ്പോക്ക് തുടരുകയാണ്.
ഒരു കൈസഹായം...അജൈവ മാലിന്യ ശേഖരണ യൂണിറ്റിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളിയായ അച്ഛനെ സഹായിക്കാനെന്നോണം പ്ലാസ്റ്റിക് ചാക്കുകൾ എടുത്തുമാറ്റുന്ന കുട്ടി.കോട്ടയം കോടിമത എം.എൽ റോഡിന് സമീപത്ത് നിന്നുള്ള കാഴ്ച
ഇരട്ടക്കവചം...കേരളം എൻ.ഇ.പിയ്ക്ക് കീഴടങ്ങരുതെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫിന്റെയും, എ.ഐ.എസ്.എഫിന്റെയും നേതൃത്വത്തിൽ കോട്ടയം ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ മഴ പെയ്തപ്പോൾ ഷീൽഡ് ഉപയോഗിച്ച് തലമറയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
താരാട്ട് വഴിയെ...സ്കൂട്ടർ യാത്രാമദ്ധ്യേ രക്ഷിതാക്കളുടെ നടുക്കിരുന്ന് സുരക്ഷിതരായി ഉറങ്ങുന്ന കുട്ടികൾ. കോട്ടയം കളക്ടറേറ്റ് പടിക്കൽ നിന്നുള്ള കാഴ്ച
കേരളകൗമുദി കോട്ടയം എഡിഷൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൊടുപുഴ മാടപ്പറമ്പിൽ റിസോർട്ടിൽ നടന്ന 'രജതോത്സവം" പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു. സ്പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീതാ വിശ്വനാഥൻ,കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ്,പി.ജെ.ജോസഫ് എം.എൽ.എ,അഡ്വ. ഡീൻ കുര്യാക്കോസ് എം.പി,എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ,യൂണിറ്റ് ചീഫ് ആർ. ബാബുരാജ് എന്നിവർ സമീപം
കണ്ടുപിടിത്തവുമായി...കുറവിലങ്ങാട് നടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്ന വിദ്യാർത്ഥികൾ.
നെല്ല് സംഭരണം ഉടനടി സംഭരിക്കുക കർഷകർ ആത്മഹത്യയുടെ വക്കിൽ നിന്ന് രക്ഷിക്കുക വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് നാഷണൽ ജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് തൃശ്ശൂർ ഹൈവേയിൽ കുഴൽമന്ദം ജംഗ്ഷനിൽ റോഡ് ഉപരോധിച്ചപ്പോൾ പ്രവർത്തകരെ പൊലീസ് അറസറ്റ് ചെയ്ത് നിക്കുന്നു.
പൂർവികരുടെ ഓർമദിനത്തിൽ കോഴിക്കോട് വെസ്റ്റ്ഹിൽ ദേവമാതാ കാത്തീഡ്രൽ സെമിത്തേരിയിലെ കല്ലറയിൽ തിരി തെളിക്കുന്ന വിശ്വാസികൾ.
കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ഡയസിന് മുന്നില്‍ നിന്ന് പ്രതിഷേധിക്കുന്ന യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.സി ശോഭിത.