TRENDING THIS WEEK
ശബരിമല ദർശനത്തിനായി അച്ഛന്റെ തോളിലിരുന്നെത്തുന്ന കുഞ്ഞ് മാളികപ്പുറം ചന്ദ്രാനന്ദൻ റോഡിൽ നിന്നുള്ള കാഴ്ച
കയ്യേറി പച്ചപ്പും പാർട്ടികളും... തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂർ കോട്ടപ്പുറത്ത് ഇരുമ്പ് ഷിറ്റുകളിൽ പതിച്ചിരിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പോസ്റ്ററുകളും, ഫ്ലക്സ് ബോർഡുകളും. പലയിടങ്ങളിലും ഒപ്പത്തിനൊപ്പം ഫ്ളക്സുകൾവെച്ച് നിറഞ്ഞുനിൽക്കാനുള്ള ശ്രമങ്ങളും കാണാം.
എല്ലാം ഒരു ചുവരിൽ.... തദ്ദേശ തരെഞ്ഞടുപ്പ് തിയ്യതി അടുക്കുന്നതിനിടെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചും പ്രചരണവും കൊഴിപ്പിക്കുകയാണ് പാലക്കാട് കുന്നത്തൂർമേട് ഭാഗത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബോർഡ് ഒരു ചുവരിൽ സ്ഥാനം പിടിച്ചപ്പോൾ .
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഓഫീസിന് പുറത്ത് പോലീസ് കാവൽ നിൽക്കുന്നു
സന്നിധാനത്തെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പതിനെട്ടാം പടിയിലെ തിരക്ക് നോക്കിക്കാണുന്നു.
ദർശനം കാത്ത്...ദർശനത്തിനായി ശബരിമല സന്നിധാനത്തെ അയ്യപ്പൻമാരുടെ തിരക്ക്. കഴിഞ്ഞ ദിവസങ്ങളിലായി അയ്യപ്പൻമാരുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്
ശബരിമല സന്നിധാനത്തെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ
സന്തോഷമായി സ്വാമിയെ കാണാൻ...ശബരിമല ദർശനത്തിനായി സന്നിധാനത്തേക്കെത്തുന്ന കന്നിസ്വാമിയുടെ സന്തോഷം. ചന്ദ്രാനന്ദൻ റോഡിൽ നിന്നുള്ള കാഴ്ച. കഴിഞ്ഞ ദിവസങ്ങളിൽ അയ്യപ്പൻമാരുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്
ചവിട്ട് നാടകം... കോട്ടയത്ത് നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ചവിട്ട് നാടകം എച്ച്.എസ്. വിഭാഗം, ഒന്നാം സ്ഥാനം, മൗണ്ട് കാർമൽഎച്ച് എസ്.എസ്, കഞ്ഞിക്കുഴി.
ദീപപ്രഭയിൽ അയ്യനെകാണാൻ...ശബരിമല ദർശനത്തിനെത്തിയ അയ്യപ്പൻമാരുടെ പതിനെട്ടാംപടിക്ക് മുന്നിലെ തിരക്ക്