കരിവെയിൽ ചില്ലയിൽ... കത്തുന്ന വെയിലിൽ മരച്ചില്ലകൾ മുറിച്ചുമാറ്റുന്ന തൊഴിലാളി. രാജ്യത്ത് കഴിഞ്ഞ ദിവസം പകൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് കോട്ടയത്താണ്. കോട്ടയം നട്ടാശ്ശേരിയിൽ നിന്നുള്ള കാഴ്ച
ക്യാമ്പസ് സ്റ്റാർസ്... കോട്ടയം ബി.സി.എം കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥിനികൾ.
കോട്ടയം നഗരസഭാ ചെയർമാനായി സത്യപ്രതിഞ്ജ ചെയ്ത എം.പി.സന്തോഷ്കുമാർ തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു
നക്ഷത്ര ദീപങ്ങൾ തെളിഞ്ഞു... ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ വ്യാകുലമാതാവിൻ ബസിലിക്ക നക്ഷത്രങ്ങൾ കൊണ്ട് നിറഞ്ഞപ്പോൾ.
ഭീമൻ ക്രിസ്മസ് ട്രീ... ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ ലൂർദ്ദ് കത്തീഡ്രലിൽ ഒരുക്കിയ ഭീമൻ ക്രിസ്മസ് ട്രീ.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗ് പരിശീലനത്തിൽ നിന്ന് ഫോട്ടോ : രോഹിത്ത് തയ്യിൽ
ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങൾ, ക്രിസ്മസ് ട്രീ തുടങ്ങിയവയെല്ലാം വിപണിയിൽ നിരന്നുകഴിഞ്ഞു. നടക്കാവ് ഇംഗ്ലിഷ് പള്ളിക്ക് സമീപത്തെ ഒരു കടയിൽ നിന്നുള്ള ദൃശ്യം.
വരണാധികാരിക്ക് ഒരു മാല.... തദ്ദേശ തിരഞ്ഞെടുപ്പിൽ പാലാ നഗരസഭയിലെ വിജയിച്ച സ്ഥാനാർത്ഥികൾ ആഹ്ളാദം പ്രകടനം നടത്തിയ ശേഷം ഇലക്ഷൻ വരണാധികാരിയുടെ കാറിന് മുകളിൽ വെച്ചിട്ട് പോയ മാല
വരണാധികാരിക്ക് ഒരു മാല.... തദ്ദേശ തിരഞ്ഞെടുപ്പിൽ പാലാ നഗരസഭയിലെ വിജയിച്ച സ്ഥാനാർത്ഥികൾ ആഹ്ളാദം പ്രകടനം നടത്തിയ ശേഷം ഇലക്ഷൻ വരണാധികാരിയുടെ കാറിന് മുകളിൽ വെച്ചിട്ട് പോയ മാല
വിൽക്കാനുണ്ട് സ്വപ്നങ്ങൾ... ക്രിസ്മസ് പാപ്പയുടെ മുഖംമൂടിയും തൊപ്പിയും വിൽക്കാനെത്തിയ അതിഥിതൊഴിലാളികൾക്കൊപ്പമെത്തിയ കുട്ടി അമ്മയ്ക്കൊപ്പം കളിയിലേർപ്പെട്ടപ്പോൾ. കോട്ടയം കോടിമതയിൽ നിന്നുള്ള കാഴ്ച.
യുവനായകർ...കോട്ടയം സി.എം.എസ് കോളേജിലെ യൂണിയൻ ഇനാഗുരേഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനൊപ്പം സെൽഫി എടുക്കുന്ന കെ.എസ്.യു പ്രവർത്തകർ. 40 പതിറ്റാണ്ടുകൾക്ക് ശേഷമാണ് സി.എം.എസ് കോളേജിൽ കെ.എസ്‌.യു യൂണിയൻ അധികാരത്തിൽ വരുന്നത്.
മാറാത്ത തലമുറ...പാടത്തും കലുങ്കിലും പുഴയോരത്തും വഴിയോരത്തുമെല്ലാം കൂട്ടം കൂടിയിരിക്കുന്നവരുടെ കാഴ്ച ഇന്റർനെറ്റ് യുഗത്തിന്റെ വരവോടെ അന്യം നിന്നിരിക്കുന്ന സാഹചര്യത്തിൽ സന്ധ്യാനേരം വെയിറ്റിംഗ് ഷെഡ്ഡിൽ ഒത്തുകൂടി കഥപറഞ്ഞിരിക്കുന്നവർ. കോട്ടയം ഇല്ലിക്കലിൽ നിന്നുള്ള കാഴ്ച
പൊൻ താരകമേ... ക്രിസ്തുമസ് വിപണി സജീവമായതോടെ കോട്ടയം എസ്.എച്ച് മൗണ്ടിലെ നക്ഷത്രക്കച്ചവട കടയിൽ കൈക്കുഞ്ഞുമായി എത്തിയ അമ്മ.
പാലാ നഗരസഭയിലെ 18-ാംവാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ടോസിലൂടെ വിജയിച്ച ലിസിക്കുട്ടി മാത്യു വിൻ്റെ സന്തോഷം
പത്തനംതിട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച നഗരസഭ തിരിച്ചു പിടിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി മാരും പ്രവർത്തകരും സന്തോഷം പങ്കുവയ്ക്കുന്നു.
പത്തനംതിട്ട നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഗീതാസുരേഷിനെ എടുത്തുയർത്തി ആഹ്ളാദം പങ്കുവയ്ക്കുന്ന മകൻ. നഗരസഭയിൽ വിജയിച്ച എ.സുരേഷ് കുമാർ സമീപം. ദമ്പതികളായ സുരേഷ് കുമാറും ഗീതയും യു.ഡി.എഫ് സ്ഥാനാർത്ഥികളായിരുന്നു.
പത്തനംതിട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ആർ.ജോൺസൺ മകൻ ഒരു വയസ്സുകാരൻ ബർണാഡിന്റെ കഴുത്തിൽ ചുവപ്പു ഷാൾ അണിയിച്ച് ആഹ്ളാദം പങ്കുവയ്ക്കുന്നു.ഭാര്യ അർച്ചന.ജോൺസൺ.
എറണാകുളം തോപ്പുംപ്പടി ഹാർബർ പാലത്തിന് താഴെ അതിരാവിലെ ചെറുവള്ളത്തിൽ വലവീശുന്ന മത്സ്യത്തൊഴിലാളികൾ.
കുറ്റ്യാടി നടുപ്പൊയിൽ ബഡ്‌സ് സ്‌കൂളിൽ വോട്ടുചെയ്യാനെത്തിയ 82കാരി പാറു അമ്മ കൂടെ വോട്ടുചെയ്യാനെത്തിയ 100വയസുകാരിയായ ചീരുവമ്മയുമായി സൗഹൃദം പങ്കുവെക്കുന്നു.
ക്രിസ്മസ് പാപ്പാ വിളംബര റാലി... കോട്ടയം സിറ്റിസൺ ഫോറത്തിൻ്റേയും നഗരസഭയുടേയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടത്തിയ ക്രിസ്മസ് പാപ്പാ വിളംബര റാലി പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ചപ്പോൾ.
  TRENDING THIS WEEK
കോട്ടയം നഗരസഭാ ചെയർമാനായി സത്യപ്രതിഞ്ജ ചെയ്ത എം.പി.സന്തോഷ്കുമാർ തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു
കൊട് ചിരി...കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോഷി ഫിലിപ്പിന് ആശംസ അറിയിക്കാനെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എ, ജോഷി ഫിലിപ്പും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി നർമ്മ സംഭാഷണത്തിൽ. പി.എ. സലിം, വി.ജെ ലാലി, കെ.സി ജോസഫ്, നാട്ടകം സുരേഷ് തുടങ്ങിയവർ സമീപം
സ്നേഹപൂർവ്വം... പാലാ നഗരസഭ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട ദിയ ബിനു പുളിക്കക്കണ്ടം അധികാരമേൽക്കുന്നതിനു മുന്നേ ആലിംഗനം ചെയ്യുന്ന പിതാവും കൗൺസിലറുമായ ബിനു പുളിക്കക്കണ്ടം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ ആണ് ദിയ.
തിരുപ്പിറവി... കോട്ടയം കുടമാളൂർ സെന്റ് മേരീസ് ഫൊറോന തീർത്ഥാടന ദേവാലയത്തിലെ പുൽക്കൂട്ടിൽ ഉണ്ണിയേശുവിനെ വയ്ക്കുന്ന കുട്ടികൾ.
കോട്ടയം ഏറ്റുമാനൂർ മാരിയമ്മൻ കോവിലിലെ നാല്പ്പത്തിയൊന്ന് മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന മഞ്ഞൾ നീരാട്ട്
കോട്ടയം നഗരസഭാ ചെയർ മാനായി സത്യപ്രതിഞ്ജ ചെയ്ത എം.പി.സന്തോഷ്കുമാർ അഭിവാദ്യം ചെയ്യുന്നു
കോട്ടയം നഗരസഭാ ചെയർ മാനായി സത്യപ്രതിഞ്ജ ചെയ്ത എം.പി.സന്തോഷ്കുമാറിനെ പ്രവർത്തകർ തോളിലേറ്റി ആഹ്‌ളാദ പ്രകടനം നടത്തുന്നു
കോട്ടയം നഗരസഭാ ചെയർമാനായി സത്യപ്രതിഞ്ജ ചെയ്ത എം.പി.സന്തോഷ്കുമാറിനെ അഭിനന്ദിക്കുന്ന ഭാര്യയും കൗൺസിലറുമായ ബിന്ദു സന്തോഷ്കുമാർ.മക്കൾ ഇന്ദ്രജിത്തും പൃഥ്വിരാജും സമീപം
കോട്ടയം നഗരസഭാ ചെയർമാനായി സത്യപ്രതിഞ്ജ ചെയ്ത എം.പി.സന്തോഷ്കുമാർ തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി ചുമതലയേറ്റ ടി.എം.ശശി സത്യപ്രതിഞ്ജ ചെയ്യുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com