TRENDING THIS WEEK
തൃശൂർ പൂങ്കുന്നത്തെ മുരളി മന്ദിരത്തിൻ്റെ മതിലിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിൻ്റെ ഫ്ലക്സ് ബോർഡ് വച്ചപ്പോൾ
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചതോടെ മുന്നണികൾക്കുള്ള തൊപ്പികളും കൊടികളും ബാനറുകളും തയ്യാറാക്കുന്നു. പാലക്കാട് മേട്ടുപ്പാളയം ഭാഗത്ത് നിന്നുള്ള കാഴ്ച.
പാലക്കാട് നിയമസഭാ മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വെണ്ണക്കര ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിൻ്റെ അനുഗ്രഹം വാങ്ങുന്നു.
പാലക്കാട് മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി മിഷൻ സ്കൂൾ ഈദ് ഗാഹിൽ ഗ്രൗണ്ടിൽ എത്തിയപ്പോൾ.
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് തൃശൂർ ചെട്ടിയങ്ങാടി ഹനഫി സുന്നത്ത് ജമാഅത്ത് പള്ളിയിലെ പ്രാർത്ഥനാ ചടങ്ങിൽ നിന്ന്
കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയൂട്ട്
പുണ്യമാസമായ റംസാനിലെ 29 നോമ്പുകളും പൂർത്തിയാക്കി ഇസ്ലാംമത വിശ്വാസികൾ ഇന്ന് സ്‌നേഹത്തിന്റെയും സാഹോദര്യത്തിൻ്റെയും ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ചെറിയ പെരുന്നാൾ ആഘോഷത്തിനായി മൈലാഞ്ചിയണിയുന്ന വിശ്വാസികൾ.
പാചകവാതക പ്രതിസന്ധിയെ തുടർന്ന് വട്ടിയൂർക്കാവ് വെള്ളൈക്കടവിൽ പ്രവർത്തിക്കുന്ന ബി സിക്സ് കാറ്ററിംഗ് സ്ഥാപനത്തിൽ ഷെഫ് രമണനും മറ്റ് ജീവനക്കാരും ചേർന്ന് വിറകടുപ്പിൽ പാചകം ആരംഭിച്ചപ്പോൾ
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പഞ്ചപാണ്ഡവരുടെ ശില്പങ്ങൾ ഒരുക്കുന്നു
പെരുനാൾ സെൽഫി .... ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം സെൻട്രൽ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഗമ്പടം സ്റ്റേഡിയത്തിൽ നടത്തിയ ഈദ് ഗാഹിൽ പങ്കെടുത്തശേഷം സെൽഫിഎടുക്കുന്ന കുട്ടികൾ