TRENDING THIS WEEK
മാറാത്ത തലമുറ...പാടത്തും കലുങ്കിലും പുഴയോരത്തും വഴിയോരത്തുമെല്ലാം കൂട്ടം കൂടിയിരിക്കുന്നവരുടെ കാഴ്ച ഇന്റർനെറ്റ് യുഗത്തിന്റെ വരവോടെ അന്യം നിന്നിരിക്കുന്ന സാഹചര്യത്തിൽ സന്ധ്യാനേരം വെയിറ്റിംഗ് ഷെഡ്ഡിൽ ഒത്തുകൂടി കഥപറഞ്ഞിരിക്കുന്നവർ. കോട്ടയം ഇല്ലിക്കലിൽ നിന്നുള്ള കാഴ്ച
‘കൈ’യുയർത്തി...കോട്ടയം ബേക്കർ സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ വിജയമാഘോഷിക്കുന്ന യു.ഡി.എഫ് പ്രവർത്തകർ.
വിജയവീര്യം...കോട്ടയം ബേക്കർ സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ വിജയമാഘോഷിക്കുന്ന എൽ.ഡി.എഫ് പ്രവർത്തകർ.
വിധിക്കു മുൻപേ വീറോടെ...കോട്ടയം ബേക്കർ സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ തെരഞ്ഞെടുപ്പ് ഫലം അറിയാനെത്തിയ എൽ.ഡി.എഫ് പ്രവർത്തകന്റെ ആവേശം
കുഞ്ഞിക്കൈ ചുരുട്ടി...കോട്ടയം ബേക്കർ സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ തെരഞ്ഞെടുപ്പ് ഫലം അറിയാനെത്തിയ കുട്ടി അച്ഛനൊപ്പം മുദ്രാവാക്യം വിളിക്കുന്നു.
കോട്ടയം നഗരസഭയിലേക്ക് വിജയിച്ച സ്ഥാനാർത്ഥികളും പ്രവർത്തകരും ചേർന്ന് നഗരസഭയ്ക്ക് മുന്നിൽ വച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്നു
ക്രിസ്മസിന് ദിവസങ്ങൾ ബാക്കിനിൽക്കെ കോട്ടയം നാഗമ്പടത്ത് പുൽക്കൂട് ഉണ്ടാക്കി വിൽപ്പന നടത്തുന്ന തമിഴ്നാട് സ്വദേശി അറുമുഖം
ശബരിമല സന്നിധാനത്ത് സംഗീത സംവിധായകൻ വൈക്കം രഞ്ജിത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ഭക്തിഗാന സുധയിൽ നിന്ന്
ഇത് നല്ല സമയം...കോട്ടയം സി.എം.എസ് കോളേജിലെ യൂണിയൻ ഉദ്ഘാടനത്തിനായി വേദിയിലേക്കെത്തുമ്പോൾ സമയം നോക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചാണ്ടി ഉമ്മൻ എം.എൽ.എ, കോളേജ് യൂണിയൻ ചെയർമാൻ ഫഹദ്, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ജോൺ കിഴക്കേതിൽ തുടങ്ങിയവർ സമീപം
ക്രിസ്മസ് എത്തുമ്പോൾ പാലക്കാട് നിന്നും എറണാകുളത്തെത്തി പുൽകൂട് നിർമ്മിക്കാനുള്ള സാധന സാമഗ്രികളുമായി എത്തി വിൽപ്പനനടത്തുന്നയാൾ. ഹൈക്കോടതിക്ക് സമീപത്ത് നിന്നുള്ള കാഴ്ച്ച