മോട്ടുവും കുട്ടിയും... മോട്ടോർ വാഹനവകുപ്പ് റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി വകുപ്പിന്റെ ഭാഗ്യചിഹ്നമായ മോട്ടുവിന്റെ വേഷം ധരിച്ചെത്തിയ ആൾ,​ എറണാകുളം കെ.പി.സി.സി സിഗ്നൽ ജംഗ്ഷനിൽ ട്രാഫിക് നിയമം തെറ്റിച്ച് സീബ്രാലൈനിലേക്ക് കയറ്റി നിറുത്തിയ ഇരുചക്ര വാഹനത്തിലെ യാത്രക്കാർക്ക് റോഡ് സുരക്ഷാനിയമങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ളാസ് നൽകുന്നു.
എറണാകുളം പുതുവൈപ്പിനിൽ ഗോശ്രീ പാലത്തിന് താഴെ കായലിൽ ചെറുവള്ളത്തിൽ വലവീശുന്ന മത്സ്യത്തൊഴിലാളികൾ.
എറണാകുളം ശിവക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് എഴുന്നുള്ളിപ്പിന് മുന്നോടിയായി ചൈത്രം അച്ചു എന്ന ആനയെ കുളിപ്പിക്കുന്ന പാപ്പാൻ.
ഓടുന്ന ട്രെയിനിന്റെ വാതിൽക്കലിൽ ഇരുന്ന് അപകടകരമായി യാത്ര ചെയ്യുന്ന യുവാവും യുവതിയും. എറണാകുളം രവിപുരത്ത് നിന്നുള്ള കാഴ്ച.
തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത തിരുവനന്തപുരം - ചാർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസിന് കോട്ടയം റെയിൽവെസ്റ്റേഷനിൽ സ്വീകരണം നൽകുമ്പോൾ ട്രാക്കിൽ കൂടി പ്ലാറ്റ് ഫോമിലേക്ക് കയറുന്ന യാത്രക്കാർ
.കോട്ടയം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിഹേഴ്സൽ പരേഡിൽ പങ്കെടുക്കുന്ന പൊലീസ് സേനാംഗങ്ങൾ
ഒരുക്കം ഒടുപടി മുന്നേ... ശബരിമല മണ്ഡലകാല ഉത്സവവും സ്വർണപ്പാളി വിവാദവുമൊക്കെയായി അടുത്തിടെ ജില്ലയിലെ പൊലീസുകാർക്ക് വിശ്രമമില്ല. യൂണിഫോമും തോക്കുമായി റോഡ് മുറിച്ചുകടക്കുന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് പോകുന്ന പത്തനംതിട്ട എ.ആർ ക്യാമ്പിലെ പൊലീസുകാർ.
കൈവരിയല്ലിത് കൈപ്പിഴ... കൈപ്പട്ടൂർ പാലത്തിന്റെ കൈവരികൾ തകർന്നിട്ട് വർഷങ്ങളായി. ആദ്യം കമ്പുകൾ കെട്ടിവച്ച് മുൻകരുതൽ നൽകിയെങ്കിൽ, പിന്നീട് ചുവപ്പ് റിബണിലേക്കായി മാറ്റം. ഇപ്പോൾ രണ്ട് ഫ്ളക്സ് ബോർഡുകൾ വച്ച് മറച്ചിരിക്കുന്നു
കുട്ടികൾക്ക് വാങ്ങാൻ പുതിയ രീതിയിലുള്ള കളിപ്പാട്ടങ്ങളൂം ടോയ്‌സ് ഷോപ്പുകളും സജീവമാണെങ്കിലും ഇപ്പോഴും പഴയകാലത്തെ മധുരിക്കുന്ന ഓർമ്മയുമായി ചിന്തിക്കടകളും ഉണ്ട്.കഴിഞ്ഞ 45 വർഷമായി ഉത്സവങ്ങൾക്കും പെരുന്നാളിനും വിവിധ സ്ഥലങ്ങളിൽ പോയി ചിന്തിക്കട നടുത്തുന്ന ആലപ്പുഴ മുഹമ്മ സ്വദേശി രാമചന്ദ്രൻ.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
സൂര്യോദയത്തിന്റെ പശ്ചാത്തലത്തിൽ ചെറുവള്ളവുമായി കടന്ന് പോകുന്ന മത്സ്യത്തൊഴിലാളി. എറണാകുളം മട്ടാഞ്ചേരി ഹാർബർ പാലത്തിൽ നിന്നുള്ള കാഴ്ച.
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കൂടിയാട്ടത്തിൽ ഏ ഗ്രേഡ് നേടിയ എസ്.സി. എച്ച്.എസ്.എസി റാന്നി പത്തനംതിട്ടയുടെ മത്സരാർത്ഥിളുടെ പ്രകടനം
യാർഡിൽ 'അള്ള്' ഫ്രീ... തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ അശാസ്ത്രീയ നിർമ്മാണം മൂലം യാഡിൽ വെള്ളം കെട്ടിക്കിടക്കുന്നു. 2. ഇന്റർ ലോക്ക് കട്ടകൾ ഇളക്കി ക്രമപ്പടുത്തുന്നു. 3. നിർമ്മാണം മുടങ്ങിയതോടെ ഇന്റർലോക്കുകൾ ചിതറിക്കിടക്കുന്നു. 4. ബസുകൾ കയറിയിറങ്ങുമ്പോൾ ഇന്റർലോക്ക് പൊട്ടി ടയറുകൾക്കിടയിൽ കുടുങ്ങുന്നു.
ഡെലൂലുവൈബ്... സംസ്ഥാന കലോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിന് എത്തിയ 'സർവ്വം മായ' എന്ന ചിത്രത്തിലെ ഡെലൂലു എന്ന കഥാപാത്രം നടി റിയ ഷിബു ആരാധകരെ അഭിവാദ്യം ചെയ്യുന്നു.
താഴില്ലങ്കിൽ വിലങ്ങിട്ട് പൂട്ടും---- രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് കസ്റ്റഡിൽ വാങ്ങി പൊലീസ് പത്തനംതിട്ട എ ആർ ക്യാമ്പിൽ പ്രവേശിപ്പിച്ച ശേഷം വിലങ്ങുപയോഗിച്ച് ഗേറ്റ് പൂട്ടുന്നു.
കേരള സ്റ്റൈൽ... കേരള സന്ദർശനത്തിന് കൊച്ചിയിലെത്തിയ വിദേശ വനിതാ നടപ്പാതയിൽ വിൽപ്പനക്കായി വച്ചിരിക്കുന്ന വസ്ത്രങ്ങൾ തിരയുന്ന കാഴ്ച്ച. ഫോർട്ട് കൊച്ചി ബീച്ചിൽ നിന്നുള്ള ദൃശ്യം.
ഭാരതപുഴയുടെ ഒരു നേർകാഴ്ച... വേനൽക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി ഭാരതപ്പുഴയുടെ നീരൊഴുക്ക് ക്രമാദീതമായി കുറഞ്ഞു തുടങ്ങി. പുഴയിലെ ആറ്റു വഞ്ചികൾ കരിഞ്ഞു തുടങ്ങി. ഭാരതപുഴയുടെ ഇരു കരയിലെയും ആളുകൾ ആശ്രയിക്കുന്നത് പുഴയിലെ വെള്ളമാണ്. വേനൽ ആരഭംത്തിൽ ഭാരതപ്പുഴയുടെ നീരൊഴുക്ക് കുറഞ്ഞ നിലയിൽ. പാലക്കാട് മായന്നൂർ പാലത്തിൽ നിന്നുള്ള ഭാരത പുഴയുടെ കാഴ്ച.
ആടും'മാങ്കുലയിൽ... കർഷകൻ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊണ്ടുവരവേ വഴിയോരത്തേക്ക് പൂത്ത് ചാഞ്ഞുനിൽക്കുന്ന മാവിലെ മാങ്കുല തിന്നുന്ന ആടുകൾ. പാലക്കാട് കൊല്ലംകോട് ചിങ്ങഞ്ചിറയിൽ നിന്നുള്ള കാഴ്ച.
അന്തിച്ചോപ്പ്... നിരവധി സന്ദ‌ർശകരെത്തുന്ന എറണാകുളം മറൈൻഡ്രൈവിലെ മഴവിൽ പാലത്തിലെ ജനത്തിരക്ക്, ക്രിസ്മസ്, ന്യൂഇയർ കഴിഞ്ഞിട്ടും സന്ദർശകരുടെ ഒഴുക്കാണിവിടേക്ക്. പാലത്തിൽ നിന്നുള്ള അസ്തമയ കാഴ്ച.
ചോരയുടെ മണമല്ല, പ്രകൃതി ഭംഗിയുടെ സുഗന്ധമാണ് ഇൗ പൂക്കൾക്ക്. പത്തനംതിട്ട അറവുശാലയ്ക്ക് മുന്നിലെ മാലിന്യ കൂമ്പാരത്തിന് മുന്നിലെ ചെടികൾ പൂവിട്ടപ്പോൾ
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി സംഭാഷണത്തിൽ. സ്‌പീക്കർ എ.എൻ ഷംസീർ സമീപം.
  TRENDING THIS WEEK
നിയമ സഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് അവതരിപ്പിക്കാനെത്തിയ ധനമന്ത്രി കെ.എൻ ബാലഗോപാൽ മന്ത്രിമാരുടേയും,എം.എൽ.എ മാരുടേയും നടുവിൽ
കേരളാ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം മുൻ മന്ത്രി കെ.സി ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു.സംസ്ഥാന പ്രസിഡന്റ് കെ.സി സുബ്രഹ്മണ്യൻ,ജനറൽ സെക്രട്ടറി ബി.ഗോപകുമാർ, ജില്ലാ പ്രസിഡന്റ് ശ്യാംരാജ് ആർ.എൽ, സെക്രട്ടറി അരുൺകുമാർ സംസ്ഥാന ഭാരവാഹികളായ സുബൈർകുട്ടി,എസ്.ബിനോജ് ഡി.സി.സി വൈസ് പ്രസിഡൻ്റ് അഡ്വ.ജി.ഗോപകുമാർ തുടങ്ങിയവർ സമീപം
77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന വിവിധ സേനാംഗങ്ങളുടെ പരേഡിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ അഭിവാദ്യം അർപ്പിച്ചപ്പോൾ
റോഡ് സുരക്ഷാ മാസാചരണത്തോട് അനുബന്ധിച്ച് പത്തനംതിട്ട ആർ.ടി.ഒ യുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡിൽ ഡ്രൈവർമാർക്കായി നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ്.
ശബരിമല സ്വർണ്ണക്കൊള്ള നടത്തിയ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യുക,ദേവസ്വം മന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം മടങ്ങുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ തലയ്ക്ക് മുകളിലൂടെ സെൽഫി എടുക്കുവാൻ ശ്രമിക്കുന്ന പ്രവർത്തകൻ
നിയമ സഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി കെ.എൻ ബാലഗോപാൽ
നിയമ സഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി കെ.എൻ ബാലഗോപാൽ. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി വള്ളസദ്യയോടനുബന്ധിച്ച് നടന്ന ആചാരലംഘനത്തിന് പ്രായശ്ചിത്തമായി നടത്തിയ വിളിച്ചു ചൊല്ലി പ്രാർത്ഥനയിൽ പങ്കെടുത്തവർ പ്രദക്ഷിണം വയ്ക്കുന്നു.
നിയമ സഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി കെ.എൻ ബാലഗോപാൽ.
നിയമ സഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് അവതരിപ്പിക്കാൻ ഭാര്യ ആശാപ്രഭാകരൻ,മക്കൾ കല്യാണി,ശ്രീഹരി എന്നിവരോടൊപ്പമെത്തിയ ധനമന്ത്രി കെ.എൻ ബാലഗോപാൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com