തിരുമല ജംഗ്ഷനിൽ ജനകീയ വിചാരണ യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങിന്റെ വേദിയിലെത്തിയ ജാഥയുടെ വൈസ് ക്യാപ്റ്റനും യു.ഡി.എഫ് മേയർ സ്ഥാനാർത്ഥിയുമായ കെ.എസ്. ശബരിനാഥന് പ്രവർത്തകൻ ഇരിക്കാൻ കസേര നൽകിയപ്പോൾ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ജാഥാ ക്യാപ്റ്റൻ കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ എന്നിവർ സമീപം
പച്ച പുതച്ച് നിൽക്കുന്ന നെല്ലിന് വളം ഇട്ട് കൊടുക്കുന്ന തൊഴിലാളി. കോട്ടക്കൽ പുത്തൂർ പാടത്തുനിന്നുള്ള ദൃശ്യം
പ്രകൃതിയുടെ ക്യാൻവാസിൽ മലപ്പുറം കോട്ടക്കുന്നിൽ സായാഹ്നം ആഘോഷിക്കാനെത്തി കുടുംബം.
കാട്ടാനകൾക്ക് സ്വാഗതം... കുതിരാൻ ഇരുമ്പ് പാലത്തിന് സമീപം നാട്ടില്ലിറങ്ങി പ്രദേശവാസികൾക്ക് ജീവന് ഭീഷണിയായ കാട്ടാനകളെ തുരുത്താനായി വയനാട്ടിൽ നിന്ന് കൊണ്ടുന്ന വന്ന കുങ്കിയാനകളെ കാട്ടാനകളെ ആകർഷിക്കാനായി കാട്ടിനുള്ളിൽ നിറുത്തിയപ്പോൾ.
നായ കുഞ്ഞുങ്ങൾ... കോട്ടയം കോടിമത മാർക്കറ്റ് റോഡരുകിൽ രാത്രിയിൽ ആരോ ഉപേക്ഷിച്ച് പോയ ആറ് നായ കുഞ്ഞുങ്ങൾ.
നഗരങ്ങളുടെ അഴുക്കകറ്റാൻ വിയർപ്പൊഴുക്കി പണിചെയ്യുന്നവരാണ് ഹരിത കർമ സേനക്കാർ. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഹരിത സംഗമത്തിൽ പുതിയ കാലത്തിന്റെ റാമ്പിൽ അവരും ചുവടുവച്ചു. കോഴിക്കോട് കോർപറേഷൻ കണ്ടംകുളം ജൂബിലി ഹാളിലായിരുന്നു ഈ വേറിട്ട റാമ്പ് വാക്ക്.
ഈ സ്വർഗ'മാലിന്യ'ത്തീരത്ത്.. നഗരത്തിലെ കടകളിൽ നിന്നുള്ള മലിന ജലം കോഴിക്കോട് ബീച്ചിലേക്ക് ഒഴുക്കിവിട്ട നിലയിൽ. കുട്ടികൾ ഉൾപ്പെടെ ബീച്ചിലെത്തുന്ന സഞ്ചാരികൾ കൂടുതൽ ചിലവഴിക്കുന്ന ഭാഗത്താണ് മലിനജലം പരന്നൊഴുകുന്നത്.
​​​​​​​കാടുവിട്ട് നാട്ടിൽ…  കോഴിക്കോട് മലാപ്പറമ്പിലെ ഒരു വീട്ടിലെത്തിയ കുരങ്ങന്മാർക്ക് പഴം നൽകുന്ന വീട്ടമ്മ
പൂർവികരുടെ ഓർമദിനത്തിൽ കോഴിക്കോട് വെസ്റ്റ്ഹിൽ ദേവമാതാ കാത്തീഡ്രൽ സെമിത്തേരിയിലെ കല്ലറയിൽ തിരി തെളിക്കുന്ന വിശ്വാസികൾ.
താരാട്ട്‌ വഴിയെ...സ്കൂട്ടർ യാത്രാമദ്ധ്യേ രക്ഷിതാക്കളുടെ നടുക്കിരുന്ന് സുരക്ഷിതരായി ഉറങ്ങുന്ന കുട്ടികൾ. കോട്ടയം കളക്ടറേറ്റ് പടിക്കൽ നിന്നുള്ള കാഴ്ച
ഇരട്ടക്കവചം...കേരളം എൻ.ഇ.പിയ്ക്ക് കീഴടങ്ങരുതെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫിന്റെയും, എ.ഐ.എസ്.എഫിന്റെയും നേതൃത്വത്തിൽ കോട്ടയം ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ മഴ പെയ്തപ്പോൾ ഷീൽഡ് ഉപയോഗിച്ച് തലമറയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
ഒരു കൈസഹായം...അജൈവ മാലിന്യ ശേഖരണ യൂണിറ്റിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളിയായ അച്ഛനെ സഹായിക്കാനെന്നോണം പ്ലാസ്റ്റിക് ചാക്കുകൾ എടുത്തുമാറ്റുന്ന കുട്ടി.കോട്ടയം കോടിമത എം.എൽ റോഡിന് സമീപത്ത് നിന്നുള്ള കാഴ്ച
ഇതെന്റെ ഏരിയ...കോട്ടയം ചന്തയിൽ പെറ്റുപെരുകുന്ന തെരുവുനായ്‌ക്കുട്ടികളിൽ ചിലത്. കോടിമതയിലെ എ.ബി.സി സെന്ററിന് മുന്നിലാണ് ഈ കാഴ്ച. നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിൽ അധികൃതർ മെല്ലെപ്പോക്ക് തുടരുകയാണ്.
പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ ട്രാവലേഴ്സ് ലോഞ്ചിന്റെയും കുടുംബശ്രീ പ്രീമിയം കഫേയുടേയും ഉദ്ഘാടനത്തിനെത്തിയ മന്ത്രി വീണാ ജോർജിന് മുൻ ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്ക് മധുരം നൽകുന്നു.
പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ ട്രാവലേഴ്സ് ലോഞ്ചിന്റെയും കുടുംബശ്രീ പ്രീമിയം കഫേയുടേയും ഉദ്ഘാടനത്തിനെത്തിയ മന്ത്രി വീണാ ജോർജ് വേദിയിൽ കൊടുത്ത ചായ സമയപരിമിതിമൂലം ഇറങ്ങി സദസ്സിലൂടെ കുടിച്ചുകൊണ്ട് കാറിലേക്ക് പോകുന്നു.
കേരളപ്പിറവി ദിനത്തിൽ കേരളീയ വേഷമണിഞ്ഞ് കൊല്ലം കളക്ടറേറ്റിൽ ജോലിക്കെത്തിയ ജീവനക്കാർ.
കേരളപ്പിറവിയോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിലെ നഴ്‌സിംഗ് കോളേജ് മതിലിൽ ചിത്രം വരക്കുന്ന ചിത്രകലാ വിദ്യാർത്ഥികൾ
ജില്ലാ ശാസ്ത്രമേളയിൽ മോഡലിംഗ് എക്കണോമിക് നൂട്രിഷ്യസ് ഫുഡ് ഐറ്റംസ് ആൻഡ് വെജിറ്റബിൾ ഫ്രൂട്ട് പ്രിസർവേഷൻ ഐറ്റംസിൽ എച്ച്.എസ് വിഭാഗത്തിൽ മത്സരിച്ച് കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസ് ലെ അരുണിമ മജു ഉണ്ടാക്കിയ ഭക്ഷണം കൂട്ടുകാരി മഹിഷ എൽ.കെ രുചിച്ചു നോക്കുന്നു.
​​​​​​​സാഗരം സാക്ഷി .... പകൽ രാത്രിയിൽ അലിയുന്ന നേരം സൂര്യാസ്തമയം ആസ്വദിച്ചും സെൽഫി എടുത്തും സഞ്ചാരികൾ. കോഴിക്കോട് കടപ്പുറത്തുനിന്നുള്ള ദൃശ്യം.
മത്സ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് കയറ്റി ഇട്ടിരിക്കുന്ന ബോട്ടുകൾ കോഴിക്കോട് ബീച്ചിൽ നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
കോട്ടയം കോടിമത മാർക്കറ്റ് റോഡരുകിൽ രാത്രിയിൽ ആരോ ഉപേക്ഷിച്ച് പോയ ആറ് നായ കുഞ്ഞുങ്ങളെ രക്ഷിച്ച് കൊണ്ടു പോകുന്ന യാത്രക്കാരൻ.തെരുവ് നായ ശല്യം രൂക്ഷമായ നഗരത്തിൽ നിരവധി നായകളെയാണ് റോഡരുകിൽ കൊണ്ടിട്ടിട്ട് പോകുന്നത്
കാട്ടാനകൾക്ക് സ്വാഗതം... കുതിരാൻ ഇരുമ്പ് പാലത്തിന് സമീപം നാട്ടില്ലിറങ്ങി പ്രദേശവാസികൾക്ക് ജീവന് ഭീഷണിയായ കാട്ടാനകളെ തുരുത്താനായി വയനാട്ടിൽ നിന്ന് കൊണ്ടുന്ന വന്ന കുങ്കിയാനകളെ കാട്ടാനകളെ ആകർഷിക്കാനായി കാട്ടിനുള്ളിൽ നിറുത്തിയപ്പോൾ.
കുതിരാനിലെ കാട്ടാന ആക്രമണത്തെ തുടർന്ന് കുതിരാൻ ക്ഷേത്ര പരിസത്തെ റോഡിൽ എൽഇഡി ലൈറ്റിൻ്റെ പശ്ചാത്തലത്തിൽ ഫോറസ്റ്റ് അധികൃതർ എഐ നീരിക്ഷണ കാമാറകൾ സ്ഥാപിച്ചപ്പോൾ
ആദരവോടെ... എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ലഫ്റ്റനന്റ് കമാൻഡർ പി.കെ. നാരായണ പിള്ളയുമായി സൗഹൃദം പങ്കുവയ്ക്കുന്നു.
താളമേളങ്ങളുടെ അകമ്പടിയിൽ...എറണാകുളത്തു നിന്നും ബംഗളൂരൂവിലേക്ക് പുതുതായി സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഓൺലൈൻ വഴി പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചപ്പോൾ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്നു
എറണാകുളം സൗത്തിൽ നിന്നും ബംഗളൂരുവിലേക്ക് പുതുതായി ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ കേരളത്തിന്റെ തനത് കലാരൂപമായ കഥകളി വേഷധാരികൾ ട്രയിനിനു മുന്നിൽ ഫോട്ടോക്ക് പോസ് ചെയ്യുന്നു.
എറണാകുളത്തു നിന്നും ബംഗളൂരൂവിലേക്ക് പുതുതായി സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സംസാരിക്കുന്നത് മൊബൈലിൽ പകർത്തുന്നവർ.
പച്ച പുതച്ച് നിൽക്കുന്ന നെല്ലിന് വളം ഇട്ട് കൊടുക്കുന്ന തൊഴിലാളി. കോട്ടക്കൽ പുത്തൂർ പാടത്തുനിന്നുള്ള ദൃശ്യം
പ്രകൃതിയുടെ ക്യാൻവാസിൽ മലപ്പുറം കോട്ടക്കുന്നിൽ സായാഹ്നം ആഘോഷിക്കാനെത്തി കുടുംബം.
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം ഡിജിറ്റൽ പെയിന്റ് മത്സരത്തിൽ നിന്ന് പകുതിയിൽ കരഞ്ഞു പുറത്തിറങ്ങിയ വിദ്യാർത്ഥിയെ ആശ്വസിപ്പിക്കുന്ന അദ്ധ്യാപിക .
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com