എൽ..ഡി.എഫിന്റെ മദ്ധ്യമേഖല വികസന മുന്നേറ്റ ജാഥ പത്തനംതിട്ടയിൽ എത്തിയപ്പോൾ ജാഥാക്യാപ്റ്റൻ ജോസ് കെ.മാണിയെ സി.പി.എം ജില്ലാസെക്രട്ടറി രാജൂ എബ്രഹാം പുഷ്പകിരീടം അണിയിക്കുന്നത് കൗതുകത്തോടെ വീക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.ബിജു, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ, സി.പി.എം കേന്ദ്ര കമ്മറ്റിഅംഗം കെ.കെ ഷൈലജ ടീച്ചർ എന്നിവർ സമീപം.
ഇലയാകും തണലാകും ...... ഇലകൊഴിഞ്ഞ മഴമരത്തിൻ്റെ ചില്ലയിലെ കാക്ക കൂട്. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച
അഴക്... കോഴിക്കോട് കോർപറേഷന്റെ 'അഴക്' മാലിന്യനിർമാർജന പദ്ധതിയുടെ കണ്ടെയ്നറിനടുത്ത് മാലിന്യത്തിനിടയിൽ കിടന്നുറങ്ങുന്ന ആൾ. ടൗൺഹാൾ റോഡിൽ നിന്നുള്ള ദൃശ്യം ഫോട്ടോ രോഹിത്ത് തയ്യിൽ
പാലക്കാട് പല്ലഞ്ചാത്തനൂർ തെരുവത്ത് പള്ളി നേർച്ചയ്ക്കായി കാളവണ്ടിയിൽ എത്തിയ വിശ്വസികൾ.
മഞ്ഞുമ്മേൽ ഗയ്സ്...റിപ്പബ്ലിക് ദിന അവധിയ്ക്ക് മൂന്നാർ മീശപ്പുലിമലയിൽ ട്രക്കിംഗ് നടത്തി സൂര്യോദയ വേളയിൽ മഞ്ഞ് ആസ്വദിക്കുന്ന സഞ്ചാരികൾ. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ മീശപ്പുലിമല സമുദ്രനിരപ്പിൽ നിന്ന് 8000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്
ഉയരങ്ങൾ കീഴടക്കി... കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൻ്റെ അവധിക്ക് മൂന്നാർ മീശപ്പുലിമലയിൽ ട്രക്കിംഗ് നടത്തുന്ന സഞ്ചാരികൾ. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ മീശപ്പുലിമല സമുദ്രനിരപ്പിൽ നിന്നും 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
അതിഥി സൽക്കാരം... കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനത്തെ പ്രാവുകൾക്ക് അരിയെറിഞ്ഞ് നൽകുന്ന അതിഥി തൊഴിലാളി.
കടലോളം ... കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ വീൽചെയർ ഉപയോഗിക്കുന്ന പ്രതിനിധികൾ കടൽ കാണാൻ ഇറങ്ങിയപ്പോൾ.
കേരള ഡിസബിലിറ്റി ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ യുവതി വീൽചെയറിൽ കോഴിക്കോട് ബീച്ച് കാണാൻ ഇറങ്ങിയപ്പോൾ.
മോട്ടുവും കുട്ടിയും... മോട്ടോർ വാഹനവകുപ്പ് റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി വകുപ്പിന്റെ ഭാഗ്യചിഹ്നമായ മോട്ടുവിന്റെ വേഷം ധരിച്ചെത്തിയ ആൾ,​ എറണാകുളം കെ.പി.സി.സി സിഗ്നൽ ജംഗ്ഷനിൽ ട്രാഫിക് നിയമം തെറ്റിച്ച് സീബ്രാലൈനിലേക്ക് കയറ്റി നിറുത്തിയ ഇരുചക്ര വാഹനത്തിലെ യാത്രക്കാർക്ക് റോഡ് സുരക്ഷാനിയമങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ളാസ് നൽകുന്നു.
എറണാകുളം പുതുവൈപ്പിനിൽ ഗോശ്രീ പാലത്തിന് താഴെ കായലിൽ ചെറുവള്ളത്തിൽ വലവീശുന്ന മത്സ്യത്തൊഴിലാളികൾ.
എറണാകുളം ശിവക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് എഴുന്നുള്ളിപ്പിന് മുന്നോടിയായി ചൈത്രം അച്ചു എന്ന ആനയെ കുളിപ്പിക്കുന്ന പാപ്പാൻ.
ഓടുന്ന ട്രെയിനിന്റെ വാതിൽക്കലിൽ ഇരുന്ന് അപകടകരമായി യാത്ര ചെയ്യുന്ന യുവാവും യുവതിയും. എറണാകുളം രവിപുരത്ത് നിന്നുള്ള കാഴ്ച.
തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത തിരുവനന്തപുരം - ചാർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസിന് കോട്ടയം റെയിൽവെസ്റ്റേഷനിൽ സ്വീകരണം നൽകുമ്പോൾ ട്രാക്കിൽ കൂടി പ്ലാറ്റ് ഫോമിലേക്ക് കയറുന്ന യാത്രക്കാർ
.കോട്ടയം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിഹേഴ്സൽ പരേഡിൽ പങ്കെടുക്കുന്ന പൊലീസ് സേനാംഗങ്ങൾ
ഒരുക്കം ഒടുപടി മുന്നേ... ശബരിമല മണ്ഡലകാല ഉത്സവവും സ്വർണപ്പാളി വിവാദവുമൊക്കെയായി അടുത്തിടെ ജില്ലയിലെ പൊലീസുകാർക്ക് വിശ്രമമില്ല. യൂണിഫോമും തോക്കുമായി റോഡ് മുറിച്ചുകടക്കുന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് പോകുന്ന പത്തനംതിട്ട എ.ആർ ക്യാമ്പിലെ പൊലീസുകാർ.
കൈവരിയല്ലിത് കൈപ്പിഴ... കൈപ്പട്ടൂർ പാലത്തിന്റെ കൈവരികൾ തകർന്നിട്ട് വർഷങ്ങളായി. ആദ്യം കമ്പുകൾ കെട്ടിവച്ച് മുൻകരുതൽ നൽകിയെങ്കിൽ, പിന്നീട് ചുവപ്പ് റിബണിലേക്കായി മാറ്റം. ഇപ്പോൾ രണ്ട് ഫ്ളക്സ് ബോർഡുകൾ വച്ച് മറച്ചിരിക്കുന്നു
കുട്ടികൾക്ക് വാങ്ങാൻ പുതിയ രീതിയിലുള്ള കളിപ്പാട്ടങ്ങളൂം ടോയ്‌സ് ഷോപ്പുകളും സജീവമാണെങ്കിലും ഇപ്പോഴും പഴയകാലത്തെ മധുരിക്കുന്ന ഓർമ്മയുമായി ചിന്തിക്കടകളും ഉണ്ട്.കഴിഞ്ഞ 45 വർഷമായി ഉത്സവങ്ങൾക്കും പെരുന്നാളിനും വിവിധ സ്ഥലങ്ങളിൽ പോയി ചിന്തിക്കട നടുത്തുന്ന ആലപ്പുഴ മുഹമ്മ സ്വദേശി രാമചന്ദ്രൻ.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
സൂര്യോദയത്തിന്റെ പശ്ചാത്തലത്തിൽ ചെറുവള്ളവുമായി കടന്ന് പോകുന്ന മത്സ്യത്തൊഴിലാളി. എറണാകുളം മട്ടാഞ്ചേരി ഹാർബർ പാലത്തിൽ നിന്നുള്ള കാഴ്ച.
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കൂടിയാട്ടത്തിൽ ഏ ഗ്രേഡ് നേടിയ എസ്.സി. എച്ച്.എസ്.എസി റാന്നി പത്തനംതിട്ടയുടെ മത്സരാർത്ഥിളുടെ പ്രകടനം
  TRENDING THIS WEEK
യൂത്ത് ക്ലിക്ക്... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന മെഗാ ഫെസ്റ്റിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയ സിനിമാതാരം കാളിദാസ് ജയറാം വിദ്യാർത്ഥികൾക്കൊപ്പം സെൽഫി എടുക്കുന്നു.
ഒരു ഡിജിറ്റൽ സ്മൈൽ...എറണാകുളം സെന്റ്. ആൽബെർട്സ് കോളേജിൽ 38-ാമത് കേരള സയൻസ് കോൺഗ്രസ് ഉദ്ഘാടന വേദിയിൽ ഉദ്ഘാടനം ഭദ്രദീപം കൊളുത്തുന്നതിന് പകരം ഡിജിറ്റൽ നിലവിളക്ക് റിമോട്ട് ഉപയോഗിച്ചാണ് ചെയ്യേണ്ടതെന്ന് കെ.എസ്.സി.എസ്.ടി.ഇ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് കെ.പി. സുധീർ പറഞ്ഞപ്പോൾ ചിരിയടക്കാനാവാതെ മുഖ്യമന്ത്രി പിണറായി വിജയൻ
വർഷങ്ങൾക്ക് മുമ്പ് വന്ന മേൽപ്പാലത്തിന് പോലും ഇടപ്പള്ളിയിലെ ഗതാഗതക്കുരുക്കിന് യാതൊരുവിധ അയവ് വരുത്തുവാൻ സാധിച്ചില്ലെന്നതാണ് ഈ ചിത്രം കാണിക്കുന്നത്. മേൽപ്പാലത്തിൽ നിന്നും പകർത്തിയ ഗതാഗതക്കുരുക്കിന്റെ കാഴ്ച
എൽഡിഎഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയോടനുബന്ധിച്ച് തൃശൂർ രാമനിലയത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിന് ശേഷം ഓൺലൈനുകൾക്ക് ഇൻ്റർവ്യുകൾ നൽക്കുന്ന ജാഥക്യാപ്റ്റൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ജാഥമാനേജർ എം സ്വാരാജ് എന്നിവർ
കോട്ടയം ബസേലിയസ് കോളേജിന്റെ സ്വയംഭരണ പദവി പ്രഖ്യാപന സമ്മേളനം എം.ജി സർവകലാശാല വൈസ് ചാൻസിലർ ഡോ. സി.ടി അരവിന്ദ കുമാർ ഉദ്ഘാടനം ചെയ്യുന്നു.
തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന രഥോത്സവം ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ
തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻറർ ഓഡിറ്റോറിയത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച ബഡ്സ്-ബി.ആർ.സി വിദ്യാർത്ഥികളുടെ ജില്ലാ കലോത്സവത്തിൽ സീനിയർ ആൺകുട്ടികളുടെ നാടോടിനൃത്തം മത്സരത്തിൽ നിന്ന്.
ഇലയാകും തണലാകും ...... ഇലകൊഴിഞ്ഞ മഴമരത്തിൻ്റെ ചില്ലയിലെ കാക്ക കൂട്. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച
മൈലാട്ടുംപാറയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഷിജോയുടെ മൃതദേഹം സംസ്കരിക്കുന്നതിനായ് പീച്ചി സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ കൊണ്ട് വന്നപ്പോൾ
വാളയാർ വട്ടപ്പാറ മാൻ പാർക്കിന് സമീപം ട്രെയിൻ തട്ടി ചരിഞ്ഞ കാട്ടാന പ്ലസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ചനിലയിൽ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com