TRENDING THIS WEEK
കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ് ഹാളിൽ നടന്ന കേരളകൗമുദി 115 -ാമത് വാർഷികാഘോഷം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്കുമാർ,കേരളകൗമുദി പ്രത്യേക ലേഖകൻ വി.ജയകുമാർ,കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ,ജില്ലാ പഞ്ചായത്തംഗം അഡ്വ.പി.ജീരാജ് , കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല,പൊൻകുന്നം ലേഖകൻ രാജൻ പാലാഴി എന്നിവർ സമീപം
വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ സംഘടിപ്പിച്ച സംസ്ഥാന കുടുംബശ്രീ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തത്തിൽ നിന്ന്.
തൃശൂർ വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ സംഘടിപ്പിച്ച സംസ്ഥാന കുടുംബശ്രീ ബഡ്സ് കലോത്സവത്തിൽ പ്രഛന്നവേഷത്തിൽ ഒന്നാം സ്ഥാനം നേടിയ സെറിബൽ പാൾസി അസുഖ ബാധിതതനായ വയനാട് തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്പെഷൽ സ്കൂളിലെ മുഹമ്മദ് റമീസിൻ്റെ പ്രകടനം (ഇടത്ത് ) ഒന്നാം സ്ഥാനം ലഭിച്ച സന്തോഷം പങ്കിടുന്ന മുഹമ്മദ് റമീസും അദ്ധ്യാപകരും
തൃശൂർ കോലഴി ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻ്റ് ടെക്നോളജിയിൽ സംഘടിപ്പിച ദേശീയ സെമിനാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട് കൂറ്റനാട് ജംക്ഷനിൽ എത്തിയ ഇടതുപക്ഷ ജനാധിപത്യ മൂന്നണി വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയിൽ ക്യാപറ്റൻ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അഭിവാദ്യം ചെയ്യുന്നു മന്ത്രി എം.ബി.രാജേഷ് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു എന്നിവർ സമീപം.
ദേശീയ പണിമുടക്ക് ദിനത്തിൽ കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റ് അടച്ചിട്ടപ്പോൾ മാർക്കറ്റിൽ നിന്ന് പുറംതള്ളിയ മാലിന്യത്തിൽ ഭക്ഷണത്തിനുള്ള വക തിരയുന്ന ഇതര സംസ്ഥാന തൊഴിലാളി
അനിയാ നിൽ.. മോട്ടോർ വാഹന വകുപ്പിന്റെ ട്രാഫിക് ബോധവത്ക്കരണ ഐക്കൺ ആയ മോട്ടു ആന കോഴിക്കോട് എരഞ്ഞിപ്പാലത്ത് എത്തിയപ്പോൾ കഴിഞ്ഞ ദിവസം താൻ വണ്ടി തടഞ്ഞത് കാണിച്ച് കൊടുക്കുന്ന പ്രഭാവതി അമ്മ. കഴിഞ്ഞ ദിവസമാണ് ഫുട്പാത്തിലൂടെ സ്കൂട്ടറോടിച്ചെത്തിയയാളെ തടഞ്ഞ് തിരിച്ചയച്ചതിലൂടെ ശ്രദ്ധ നേടിയത്. ഈ സംഭവം കണ്ടു നിന്ന കണ്ടന്റ് ക്രിയേറ്റർ വീഡിയോ പകർത്തിയതേടെ പ്രഭാവതി അമ്മ വൈറലായിരുന്നു
നഗരത്തിലെ സ്വകാര്യ മാളിന് മുന്നിലെ കൊച്ചി എന്ന ബോർഡിന് മുന്നിൽ ഫോട്ടോയെടുക്കുന്ന അമ്മയും മകനും
ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്ര കുളത്തിൽ നടന്ന തെപ്പോത്സവത്തിൽ നിന്ന്.
പാലക്കാട് ജെ.എം. മഹലിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച തദ്ദേശ സ്വയം ഭരണ തിരെഞ്ഞടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികളുടെ സംഗമം ഉദ്ഘാടനം നിർവ്വഹിച്ച എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പിക്ക് കുന്നത്തൂർ മേട് യൂണിറ്റ് പ്രസിഡന്റ് കെ.ടി. രാജേശ്വരി ഹരാർപ്പണം ചെയ്യുന്നു. ഇലട്രിക്ക് വീൽ ചെയറിലാണ് പരിപാടിക്ക് എത്തിയത്.