യുവനായകർ...കോട്ടയം സി.എം.എസ് കോളേജിലെ യൂണിയൻ ഇനാഗുരേഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനൊപ്പം സെൽഫി എടുക്കുന്ന കെ.എസ്.യു പ്രവർത്തകർ. 40 പതിറ്റാണ്ടുകൾക്ക് ശേഷമാണ് സി.എം.എസ് കോളേജിൽ കെ.എസ്‌.യു യൂണിയൻ അധികാരത്തിൽ വരുന്നത്.
മാറാത്ത തലമുറ...പാടത്തും കലുങ്കിലും പുഴയോരത്തും വഴിയോരത്തുമെല്ലാം കൂട്ടം കൂടിയിരിക്കുന്നവരുടെ കാഴ്ച ഇന്റർനെറ്റ് യുഗത്തിന്റെ വരവോടെ അന്യം നിന്നിരിക്കുന്ന സാഹചര്യത്തിൽ സന്ധ്യാനേരം വെയിറ്റിംഗ് ഷെഡ്ഡിൽ ഒത്തുകൂടി കഥപറഞ്ഞിരിക്കുന്നവർ. കോട്ടയം ഇല്ലിക്കലിൽ നിന്നുള്ള കാഴ്ച
പൊൻ താരകമേ... ക്രിസ്തുമസ് വിപണി സജീവമായതോടെ കോട്ടയം എസ്.എച്ച് മൗണ്ടിലെ നക്ഷത്രക്കച്ചവട കടയിൽ കൈക്കുഞ്ഞുമായി എത്തിയ അമ്മ.
പാലാ നഗരസഭയിലെ 18-ാംവാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ടോസിലൂടെ വിജയിച്ച ലിസിക്കുട്ടി മാത്യു വിൻ്റെ സന്തോഷം
പത്തനംതിട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച നഗരസഭ തിരിച്ചു പിടിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി മാരും പ്രവർത്തകരും സന്തോഷം പങ്കുവയ്ക്കുന്നു.
പത്തനംതിട്ട നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഗീതാസുരേഷിനെ എടുത്തുയർത്തി ആഹ്ളാദം പങ്കുവയ്ക്കുന്ന മകൻ. നഗരസഭയിൽ വിജയിച്ച എ.സുരേഷ് കുമാർ സമീപം. ദമ്പതികളായ സുരേഷ് കുമാറും ഗീതയും യു.ഡി.എഫ് സ്ഥാനാർത്ഥികളായിരുന്നു.
പത്തനംതിട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ആർ.ജോൺസൺ മകൻ ഒരു വയസ്സുകാരൻ ബർണാഡിന്റെ കഴുത്തിൽ ചുവപ്പു ഷാൾ അണിയിച്ച് ആഹ്ളാദം പങ്കുവയ്ക്കുന്നു.ഭാര്യ അർച്ചന.ജോൺസൺ.
എറണാകുളം തോപ്പുംപ്പടി ഹാർബർ പാലത്തിന് താഴെ അതിരാവിലെ ചെറുവള്ളത്തിൽ വലവീശുന്ന മത്സ്യത്തൊഴിലാളികൾ.
കുറ്റ്യാടി നടുപ്പൊയിൽ ബഡ്‌സ് സ്‌കൂളിൽ വോട്ടുചെയ്യാനെത്തിയ 82കാരി പാറു അമ്മ കൂടെ വോട്ടുചെയ്യാനെത്തിയ 100വയസുകാരിയായ ചീരുവമ്മയുമായി സൗഹൃദം പങ്കുവെക്കുന്നു.
ക്രിസ്മസ് പാപ്പാ വിളംബര റാലി... കോട്ടയം സിറ്റിസൺ ഫോറത്തിൻ്റേയും നഗരസഭയുടേയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടത്തിയ ക്രിസ്മസ് പാപ്പാ വിളംബര റാലി പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ചപ്പോൾ.
വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രി ജി സുധാകരൻ വാക്കറിന്റെ സഹായത്തോടെ പറവൂർ ഗവ.ഹൈസ്കൂളിൽ വോട്ട് ചെയ്യാനായി എത്തിയപ്പോൾ. ജി.സുധാകരന്റെ ഭാര്യ ഡോ ജൂബിലി നവപ്രഭ സമീപം
ആലപ്പുഴ കൈനകരി കുട്ടമംഗലം എസ്.എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിൽ വള്ളത്തിലെത്തി വോട്ട് ചെയ്ത ശേഷം തിരികെ പോകുന്നവർ
കൈനകരി കുട്ടമംഗലം എസ്.എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്ത രാജമ്മയെ വോട്ട് ചെയ്ത ശേഷം കസേരയിലിരുത്തി പൊക്കികൊണ്ടുവരുന്ന പ്രവർത്തകർ
തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആര്‍) പ്രചാരണാര്‍ഥം ആലപ്പുഴ ചുങ്കം വാടക്കനാലിൽ സംഘടിപ്പിച്ച എസ്.ഐ.ആര്‍ കയാക്കിങ് ഫെസ്റ്റ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം അയ്മനം പഞ്ചായത്തിലെ കരീമഠം ഗവ.സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ വള്ളത്തിൽ പോകുന്നവർ
സൗഹൃദങ്ങൾക്ക് എന്ത് ചിഹ്നം..... തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസം സുഖമില്ലാത്ത ആളുമായി കാറിൽ കോഴിക്കോട് പാളയം ജംഗ്ഷനിൽ എത്തിയവരെ വഴിക്കൊടുത്ത് കടത്തി വിട്ടതിനുശേഷം സൗഹൃദം പങ്കുവെക്കുന്നു യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ
എനിക്കും പഠിക്കണ്ടേ... സ്കൂൾകുട്ടികൾ നടന്നുപോകുമ്പോൾ അവർക്ക് വഴികൊടുക്കാൻ തന്റെ കുഞ്ഞിനെ പിടിച്ചുമാറ്റുന്ന വഴിയോരത്ത് കച്ചവടം നടത്തുന്ന നാടോടി സ്ത്രീ, . കോഴിക്കോട് ബി.ഇ.എം സ്കൂൾ പരിസരത്ത് നിന്നുള്ള കാഴ്ച. ഭരണഘടനയുടെ ആർട്ടിക്കിൾ 21എ പ്രകാരം കുട്ടികൾക്ക് സൗജന്യ, നിർബന്ധിത വിദ്യാഭ്യാസം ഉറപ്പുനൽകുന്ന രാജ്യത്താണ് ഇതുപോലുള്ള കുട്ടികളുടെ ബാല്യം തെരുവിലായിപ്പോകുന്നത്. കേരളത്തിൽ നൂറുശതമാനം കുട്ടികളും സ്‌കൂളിലെത്തുമ്പോൾ അന്യസംസ്ഥാനത്ത് നിന്നുള്ള കുട്ടികളിൽ വലിയൊരുഭാഗം ഇപ്പോഴും തെരുവിലാണ്.
വോട്ടിടാൻ വള്ളത്തിൽ... തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം അയ്മനം പഞ്ചായത്തിലെ കരീമഠം ഗവ.സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ വള്ളത്തിൽ പോകുന്നവർ.
നടിയെ അക്രമിച്ച ക്കേസിൽ ദിലീപിനെ വെറുതെ വിട്ട വാർത്ത കെ.എസ് ആർ.ടി.സി ബസിലിരുന്ന് മൊബൈലിൽ വാർത്ത കേൾക്കുന്നു
ചക്കുളത്തുകാവ് ക്ഷേത്രമുറ്റത്ത് പൊങ്കാല അർപ്പിക്കുന്ന നെതർലാന്റിൽ നിന്നെത്തിയ കോണും ജോഷ്വായും. ടെലിവിഷൻ പരിപാടിയുടെ ഭാഗമായാണ് ഇവർ ചക്കുളത്ത് എത്തിയത്
  TRENDING THIS WEEK
എറണാകുളം ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിൽ കൊച്ചി മുസിരിസ് ബിനാലെ ഉദ്ഘാടനത്തിന് ശേഷം ഫോർട്ട്കൊച്ചി-വൈപ്പിൻ റോ-റോ ജങ്കാറിൽ മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
ആവേശം അലതല്ലി... വോട്ടെണ്ണൽ കേന്ദ്രമായ പാലക്കാട്‌ നഗരസഭയ്ക്ക് മുന്നിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ പ്രശാന്ത് ശിവൻ, സ്ഥാനാർഥിയായ അഡ്വ. ഇ. കൃഷണദാസ് എന്നിവർ പ്രവർത്തരോടപ്പം ആഹ്ളാദം പങ്കിടുന്നു.
ആവേശം അലതല്ലി.... റിസൾട്ട് വന്നപ്പോൾ പാലക്കാട്‌ നഗരസഭ കൗണ്ടിങ് സ്റ്റേഷൻമുമ്പിൽ ബി.ജെ.പി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുന്നു.
തൃശൂർ കോർപറേഷൻ ഒന്നാം വാർഡിൽ വിജയിച്ച എൻഡിഎ സ്ഥാനാർത്ഥി രഘുനാഥ് സി മേനോന് മുത്തം നൽക്കുന്ന അമ്മ രതിദേവി
അടാട്ട് ഗ്രാമ പഞ്ചായത്തിലെ സംസ്കൃത കോളേജ് വാർഡിൽ നിന്ന് വിജയിച്ച മുൻ എം.എൽ.എ അനിൽ അക്കരയെ അഭിനന്ദിക്കുന്ന പ്രവർത്തക.
കൊച്ചി കോർപറേഷനിലെ വൻവിജയത്തെത്തുടർന്ന് എറണാകുളം ഡി.സി.സിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
കൊച്ചി കോർപറേഷനിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ദീപ്തി മേരി വ‌ർഗീസിന്റെ വിജയത്തിൽ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
കൊച്ചി കോർപറേഷനിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിൽ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
പത്തനംതിട്ട നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഗീതാസുരേഷിനെ എടുത്തുയർത്തി ആഹ്ളാദം പങ്കുവയ്ക്കുന്ന മകൻ. നഗരസഭയിൽ വിജയിച്ച എ.സുരേഷ് കുമാർ സമീപം. ദമ്പതികളായ സുരേഷ് കുമാറും ഗീതയും യു.ഡി.എഫ് സ്ഥാനാർത്ഥികളായിരുന്നു.
പത്തനംതിട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ആർ.ജോൺസൺ മകൻ ഒരു വയസ്സുകാരൻ ബർണാഡിന്റെ കഴുത്തിൽ ചുവപ്പു ഷാൾ അണിയിച്ച് ആഹ്ളാദം പങ്കുവയ്ക്കുന്നു.ഭാര്യ അർച്ചന.ജോൺസൺ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com