TRENDING THIS WEEK
കരുതലും കാവലും...തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് കോട്ടയം ഗാന്ധിസ്ക്വയറിൽ നടന്ന കലാശക്കൊട്ട് കാണാനെത്തിയ കുട്ടി തിരക്കിലേക്ക് പോകാതിരിക്കാൻ പിടിച്ചിരിക്കുന്ന സേനാംഗം
കോട്ടയം വയസ്കര ഗവ.ടൗൺ എൽപി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി അടയാളം കാണിക്കുന്ന കോട്ടയം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ . ഭാര്യ ലളിതാംബിക,മകൻ അർജുൻ രാധാകൃഷ്ണൻ,മരുമകൾ ഗോപിക അർജുൻ.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയചന്ദ്രൻ ചീറോത്ത്,മുനിസിപ്പൽ കൗൺസിലർ ലീന ജയചന്ദ്രൻ എന്നിവർ സമീപം
ഗാന്ധി സാക്ഷി....സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ കോട്ടയം മാങ്ങാനം ഗവ. എൽ.പി.സ്കൂളിലെ ബൂത്തിൽ കാത്ത് നിൽക്കുന്നവർ
പാമ്പാടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുന്ന ഏറ്റുമാനൂർ നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി മന്ത്രി വി.എൻ.വാസവൻ,ഭാര്യ ഗീത മക്കളായ ഹിമ, ഗ്രീഷ്മ എന്നിവർ സമീപം
ജോർജിയൻ പബ്ലിക്ക് സ്കൂളിൽ വോട്ട് ചെയ്ത ശേഷം പുതുപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മഷി അടയാളം കാണിക്കുന്നു.അമ്മ മറിയാമ്മ ഉമ്മൻ സഹോദരി മറിയ ഉമ്മൻ എന്നിവർ സമീപം
മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കോട്ടയം മുട്ടമ്പലം മുനിസിപ്പൽ ലൈബ്രറിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ചൂണ്ടുവിരലിലെ മഷിയടയാളം കാണിക്കുന്നു
വോട്ടേ.... ഏറ്റുമാനൂർ മണ്ഡലത്തിലെ മാന്നാനം എസ്.എൻ. സ്കൂളിൽ വോട്ട് ചെയ്തശേഷം വിരലിലെ മഷിയടയാളം കാണിക്കുന്ന എഴുപത്തഞ്ച് വയസുള്ള സൂസി
കോട്ടയം വയസ്കര ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ 97-ാം ബൂത്തില്‍ വോട്ടിംഗിന് ശേഷം ബാലറ്റ് ബോക്സ് പാക്ക് ചെയ്യുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ഒളശ്ശ ഗവ.എൽ.പി.സ്കൂളിൽ വോട്ട് ചെയ്ത ശേഷം മഷിയടയാളം കാണിക്കുന്ന നടൻ വിജയരാഘവനും മരുമകൾ ശ്രുതി ദേവദേവനും ഭാര്യ അനിതയും
കറുപ്പണിഞ്ഞ്...സംസ്ഥാന സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായി കറുപ്പ് വസ്ത്രമണിഞ്ഞ് പുതുപ്പള്ളി ജോർജിയൻ പബ്ലിക്ക് സ്കൂളിലെ ബൂത്തിൽ വോട്ട് ചെയത് പുറത്തേക്ക് വരുന്ന സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ