TRENDING THIS WEEK
ഇതൊരു സ്ഥിരം പ്രശ്നമാണല്ലോ------ തിരുവല്ല നിയോജക മണ്ഡലം എൽ.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടന പ്രസംഗത്തിനിടയിൽ മൈക്ക് നിന്നു പോയതിനെ തുടർന്ന് മൈക്കിൽ കൊട്ടി നോക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
നെന്മാറ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി എ . തങ്കപ്പൻ പാലക്കാട് ജില്ല സപ്ലൈ ഓഫീസർ മനോജ് കുമാർ കെ. കെ മുൻപാകെ നാമനിർദേശക പത്രിക സമർപ്പിക്കുന്നു.
കോങ്ങാട് മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി രേണു സുരേഷ് റിട്ടേണിംഗ് ഓഫീസർ എം. എം . ജോവിൻ മുമ്പൊക്കെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു.
നടക്കുമോഎന്തോ...തെരെഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ആരോഗ്യപരമായ കാരണങ്ങളാലോ മറ്റ് കാരണങ്ങളാലോ പങ്കെടുക്കുവാൻ സാധിക്കില്ല എന്ന് ബോധിപ്പിക്കുന്ന ആപേക്ഷകൾ പൂരിപ്പിച്ച് തൃശൂർ കളക്ട്രേറ്റിൽ സ്ഥാപിച്ചിട്ടുള്ള വിവിധ ബോക്സുകളിൽ നിക്ഷേപിക്കുന്ന ജീവനക്കാരിൽ ചിലർ
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം
നിലപാടുമാറ്റാതെ... എലത്തൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.കെ ശശീന്ദ്രൻ കോഴിക്കോട് കളക്ടറേറ്റിൽ ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) പി.എം സനീറ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മടങ്ങുമ്പോൾ എൻ.സി.പി ജില്ലാ അദ്ധ്യക്ഷൻ മുക്കം മുഹമ്മദിനെ കണ്ടുമുട്ടിയപ്പോൾ. എ.കെ ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യ പ്രതിഷേധവുമായി മുക്കം മുഹമ്മദ് രംഗത്തെത്തിയിരുന്നു.
കോഴിക്കോട് സൗത്ത് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഫൈസൽ ബാബു ഗാന്ധി റോഡ് ജില്ലാ വ്യവസായകേന്ദ്രത്തിൽ വരണാധികാരി മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന എം.കെ രാഘവൻ എം.പി യെ ആലിംഗനം ചെയ്യുന്നു.
ആറന്മുള നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അബിൻ വർക്കി പത്തനംതിട്ട കളക്ടറേറ്റിൽ വരണാധികാരി ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) അനിൽ കുമാർ കെ.എസ് മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു.
ആറന്മുള നിയോജക മണ്ഡലം എൽ.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആറന്മുളയിലെ സ്ഥാനാർത്ഥി വീണാ ജോർജിന്റെയും അടൂരിലെ സ്ഥാനാർത്ഥി പ്രിജി കണ്ണന്റെയും കൈപിടിച്ചുയർത്തി പ്രവർത്തകരെ അഭിവാദ്യംചെയ്യുന്നു.
പൈങ്കുനി ഉത്ര ഉത്സവത്തിന് ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി എന്നിവർ ചേർന്ന് കൊടിയേറ്റുന്നു.