TRENDING THIS WEEK
തൃശൂരിൽ സംഘടിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം പണിയ നൃത്തത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ ആദിവാസി മേഖലയിലെ വ്യത്യസ്ത രീതിയിലുള്ള കമ്മലിൻ്റെ മാതൃകൾ അണിഞ്ഞപ്പോൾ
ഡെലൂലുവൈബ്... സംസ്ഥാന കലോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിന് എത്തിയ 'സർവ്വം മായ' എന്ന ചിത്രത്തിലെ ഡെലൂലു എന്ന കഥാപാത്രം നടി റിയ ഷിബു ആരാധകരെ അഭിവാദ്യം ചെയ്യുന്നു.
തുടരുമെന്ന്..... കോട്ടയത്തെ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചെയർമാൻ ജോസ് കെ.മാണി മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു.ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, സ്റ്റീയറിംഗ് കമ്മറ്റി അംഗങ്ങളായ വിജി.എം തോമസ്,സിറിയക് ചാഴികാടൻ,മാലേത്ത് പ്രതാപചന്ദ്രൻ,ജോസഫ് ചാമക്കാല തുടങ്ങിയവർ സമീപം
തുടരുമെന്ന്..... കോട്ടയത്തെ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചെയർമാൻ ജോസ് കെ.മാണി മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു.ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, സ്റ്റീയറിംഗ് കമ്മറ്റി അംഗങ്ങളായ വിജി.എം തോമസ്,സിറിയക് ചാഴികാടൻ,മാലേത്ത് പ്രതാപചന്ദ്രൻ,ജോസഫ് ചാമക്കാല തുടങ്ങിയവർ സമീപം
തമിഴ് ജനതയുടെ പ്രധാന ഉത്സവമാണ് പൊങ്കൽ തമിഴ്നാട്ടിലെ പുതു വർഷം ആരംഭമായും വിളവെടുപ്പുത്സവമായും ആഘോഷിക്കുന്നു മാർഗഴി കഴിഞ്ഞു തൈമാസത്തിന്റെ തുടക്കത്തിലാണ് പൊങ്കൽ ആഘോഷം തൈ പിറന്നാൽ വഴി പിറക്കും എന്നാണ് വിശ്വാസം വീടുകളും കാലിത്തൊഴുത്തും ഓഫീസുകളും വൃത്തിയാക്കിയും മുറ്റം ചാണകം മെഴുക്കി കോലം ഇട്ടും ഉത്സവത്തിനെ വരവ് എൽക്കുന്നു പാലക്കാട് ഗോപാലപുരം തങ്കലക്ഷ്മി ചിറ്റ് ഓഫീസിന് മുന്നിൽ കോലം ഇടുന്ന സ്ത്രീകൾ.
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പണിയ നൃത്തത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾക്കൊപ്പം നൃത്ത ചുവട് വയ്ക്കുന്ന സംഗീത നാടക അക്കാഡമിയിൽ അന്താരാഷ്ട്ര നാടകോത്സവത്തിന് എത്തിയ പോളണ്ടിൽ നിന്നെത്തിയ വിദേശികൾ
മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം
കോട്ടയത്തെ കേരള കോൺഗ്രസ് എം സംസ്ഥാനകമ്മിറ്റി ഓഫീസിൽ ചെയർമാൻ ജോസ് കെ.മാണി മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ വിക്ടറി ചിഹ്നം കാണിക്കുന്നു.ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, സ്റ്റീയറിംഗ് കമ്മറ്റി അംഗങ്ങളായ വിജി.എം തോമസ്,സിറിയക് ചാഴികാടൻ,മാലേത്ത് പ്രതാപചന്ദ്രൻ,ജോസഫ് ചാമക്കാല തുടങ്ങിയവർ സമീപം
ശബരിമല സന്നിധാനത്ത് നിന്ന് മകരജ്യോതി ദർശനം നടത്തുന്ന ഭക്തർ.
തൃശൂരിൽ സംഘടിപ്പിക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടനത്തിന് മുന്നോടിയായ് കലാമണ്ഡലത്തിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച സ്വാഗതഗാനത്തിൽ നിന്ന്.