ആനചന്തം... തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിർമ്മാണം പുരോഗമിക്കുന്ന തേക്കിൻക്കാട് മൈതാനിയിലെ പ്രധാന വേദികളിലൊന്നിലൂടെ നടന്നുനീങ്ങുന്ന കൊമ്പൻ.
പുതുപുലരിക്കായി ..,,കോഴിക്കോട് ഭട്ട് റോഡ് ബീച്ചിൽ നിന്നുള്ള അസ്തമയ കാഴ്ച.
എറണാകുളം മറൈൻഡ്രൈവ് മഴവിൽ പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന 2026 എന്നെഴുതിയ ലൈറ്റ് ബോർഡിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുന്ന കുട്ടി.
ശബരിമല സന്നിധാനത്ത്‌ പതിനെട്ടാം പടികയറി ദർശനത്തിന് നടന്നുനീങ്ങുന്ന അയ്യപ്പഭക്തർ അസ്‌തമയ സൂര്യന്റെ പശ്ചാത്തലത്തിൽ.
കോട്ടയം കാർണിവൽ ​പു​തു​വ​ത്സ​ര​ ​ആ​ഘോ​ഷ​ത്തി​ന്റെ ​ഭാ​ഗ​മാ​യി​ ​ഒ​രു​ക്കു​ന്ന​ ​പാ​പ്പാ​ഞ്ഞി​യു​ടെ​ ​പ്ര​തീ​കാ​ത്മ​ക​ ​രൂ​പം.
അസ്തമയത്തിനൊരുങ്ങി...കോട്ടയം വടവാതൂർ ബണ്ട് റോഡരികിൽ പുതുവത്സര ആഘോഷത്തിൻ്റെ ഭാഗമായി പുതുവർഷപ്പുലരിയിൽ തീകൊളുത്താനൊരുക്കുന്ന പാപ്പാഞ്ഞിയുടെ പ്രതീകാത്മക രൂപം അസ്തമയ സൂര്യൻറെ പശ്ചാത്തലത്തിൽ.
കരിവെയിൽ ചില്ലയിൽ... കത്തുന്ന വെയിലിൽ മരച്ചില്ലകൾ മുറിച്ചുമാറ്റുന്ന തൊഴിലാളി. രാജ്യത്ത് കഴിഞ്ഞ ദിവസം പകൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് കോട്ടയത്താണ്. കോട്ടയം നട്ടാശ്ശേരിയിൽ നിന്നുള്ള കാഴ്ച
ക്യാമ്പസ് സ്റ്റാർസ്... കോട്ടയം ബി.സി.എം കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥിനികൾ.
കോട്ടയം നഗരസഭാ ചെയർമാനായി സത്യപ്രതിഞ്ജ ചെയ്ത എം.പി.സന്തോഷ്കുമാർ തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു
നക്ഷത്ര ദീപങ്ങൾ തെളിഞ്ഞു... ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ വ്യാകുലമാതാവിൻ ബസിലിക്ക നക്ഷത്രങ്ങൾ കൊണ്ട് നിറഞ്ഞപ്പോൾ.
ഭീമൻ ക്രിസ്മസ് ട്രീ... ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ ലൂർദ്ദ് കത്തീഡ്രലിൽ ഒരുക്കിയ ഭീമൻ ക്രിസ്മസ് ട്രീ.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗ് പരിശീലനത്തിൽ നിന്ന് ഫോട്ടോ : രോഹിത്ത് തയ്യിൽ
ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങൾ, ക്രിസ്മസ് ട്രീ തുടങ്ങിയവയെല്ലാം വിപണിയിൽ നിരന്നുകഴിഞ്ഞു. നടക്കാവ് ഇംഗ്ലിഷ് പള്ളിക്ക് സമീപത്തെ ഒരു കടയിൽ നിന്നുള്ള ദൃശ്യം.
വരണാധികാരിക്ക് ഒരു മാല.... തദ്ദേശ തിരഞ്ഞെടുപ്പിൽ പാലാ നഗരസഭയിലെ വിജയിച്ച സ്ഥാനാർത്ഥികൾ ആഹ്ളാദം പ്രകടനം നടത്തിയ ശേഷം ഇലക്ഷൻ വരണാധികാരിയുടെ കാറിന് മുകളിൽ വെച്ചിട്ട് പോയ മാല
വരണാധികാരിക്ക് ഒരു മാല.... തദ്ദേശ തിരഞ്ഞെടുപ്പിൽ പാലാ നഗരസഭയിലെ വിജയിച്ച സ്ഥാനാർത്ഥികൾ ആഹ്ളാദം പ്രകടനം നടത്തിയ ശേഷം ഇലക്ഷൻ വരണാധികാരിയുടെ കാറിന് മുകളിൽ വെച്ചിട്ട് പോയ മാല
വിൽക്കാനുണ്ട് സ്വപ്നങ്ങൾ... ക്രിസ്മസ് പാപ്പയുടെ മുഖംമൂടിയും തൊപ്പിയും വിൽക്കാനെത്തിയ അതിഥിതൊഴിലാളികൾക്കൊപ്പമെത്തിയ കുട്ടി അമ്മയ്ക്കൊപ്പം കളിയിലേർപ്പെട്ടപ്പോൾ. കോട്ടയം കോടിമതയിൽ നിന്നുള്ള കാഴ്ച.
യുവനായകർ...കോട്ടയം സി.എം.എസ് കോളേജിലെ യൂണിയൻ ഇനാഗുരേഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനൊപ്പം സെൽഫി എടുക്കുന്ന കെ.എസ്.യു പ്രവർത്തകർ. 40 പതിറ്റാണ്ടുകൾക്ക് ശേഷമാണ് സി.എം.എസ് കോളേജിൽ കെ.എസ്‌.യു യൂണിയൻ അധികാരത്തിൽ വരുന്നത്.
മാറാത്ത തലമുറ...പാടത്തും കലുങ്കിലും പുഴയോരത്തും വഴിയോരത്തുമെല്ലാം കൂട്ടം കൂടിയിരിക്കുന്നവരുടെ കാഴ്ച ഇന്റർനെറ്റ് യുഗത്തിന്റെ വരവോടെ അന്യം നിന്നിരിക്കുന്ന സാഹചര്യത്തിൽ സന്ധ്യാനേരം വെയിറ്റിംഗ് ഷെഡ്ഡിൽ ഒത്തുകൂടി കഥപറഞ്ഞിരിക്കുന്നവർ. കോട്ടയം ഇല്ലിക്കലിൽ നിന്നുള്ള കാഴ്ച
പൊൻ താരകമേ... ക്രിസ്തുമസ് വിപണി സജീവമായതോടെ കോട്ടയം എസ്.എച്ച് മൗണ്ടിലെ നക്ഷത്രക്കച്ചവട കടയിൽ കൈക്കുഞ്ഞുമായി എത്തിയ അമ്മ.
പാലാ നഗരസഭയിലെ 18-ാംവാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ടോസിലൂടെ വിജയിച്ച ലിസിക്കുട്ടി മാത്യു വിൻ്റെ സന്തോഷം
  TRENDING THIS WEEK
കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ് ചന്ദ്രശേഖർ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവയെ സന്ദർശിക്കുന്നു
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം വിഷയത്തിൽ മേയർ ഒ. സദാശിവൻ, ഡെപ്യൂട്ടി മേയർ എസ്. ജയശ്രീ എന്നിവർ സ്റ്റേഡിയം സന്ദർശിക്കുന്നു.
ധനുമാസത്തിലെ തിരുവാതിരയിൽ കോഴിക്കോട് നഗരത്തിൽ നടന്ന നരിക്കളി. അശോകപുരം മുത്തപ്പൻകാവിനു സമീപത്തു നിന്നുള്ള ദൃശ്യം
മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'വിജയഭേരി' ജനപ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതാക്കൾക്കും ജനപ്രതിനിധികൾക്കുമൊപ്പം.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ...കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുകളിൽ ഹോർഡിംഗ്സ് സ്ഥാപിക്കാൻ ഫ്രെയിം പണിയുന്ന തൊഴിലാളികൾ
അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം എസ്.പി.സി.എസ് ഹാളിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു.സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗം കെ.എം.രാധാകൃഷ്ണൻ,കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.സതീഷ് ചന്ദ്രൻ നായർ,നഗരസഭാ കൗൺസിലർ സി.എൻ. സത്യനേശൻ,സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ കെ.പി. ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ സമീപം
മന്നം സമാധിയിൽ പുഷ്പാർച്ചന തിരക്ക്... ചങ്ങനാശേരി പെരുന്നയിൽ നടന്ന മന്നം ജയന്തി സമ്മേളനത്തിനോടനുബന്ധിച്ച് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ കാത്ത് നിൽക്കുന്നവരുടെ തിരക്ക്.
തിരുവാതിരോത്സവത്തോടനുബന്ധിച്ച് എറണാകുളം ശിവക്ഷേത്രത്തിൽ നടന്ന തിരുവാതിരകളിയിൽ നിന്ന്.
കാർണിവൽ ഓഫ് ദ ഡിഫ് റെൻ്റ്... ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമായിസവിശേഷ കാർണിവൽ ഓഫ് ദ ഡിഫ് റെൻ്റ് - എന്ന പേരിൽ ഒരുക്കുന്ന ഭിന്നശേഷി സർഗ്ഗോത്സവത്തിൻ്റെ ലോഗോ പ്രകാശനം തൃശൂർ പ്രസ് ക്ലബിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി ഡോ. ആർ ബിന്ദു പ്രകാശനം ചെയ്യുന്നു.
ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി ആനന്ദ് വെയർ ഹൗസിൽ പഴയ കസേരകൾ കൊണ്ട് തീർത്തിരിക്കുന്ന 'പാർലമെന്റ് ഒഫ് ഗോസ്റ്റ്സ് " എന്ന ഇൻസ്റ്റലേഷൻ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com