ആലപ്പുഴ ബീച്ചിൽ സാഹസിക വിനോദത്തിൻ്റെ ഭാഗമായ് വിനോദ സഞ്ചാരികളുമായി അസ്തമയ സൂര്യൻറെ പശ്ചാത്തലത്തിൽ പോവുന്ന പാരാഗ്ലൈഡർ. പാരാഗ്ലൈഡിങ്ങിന് പുറമേ ജെറ്റ് സ്കീയിങ്, സ്പീഡ് ബോട്ട് റൈഡിങ്ങും ബീച്ചിലുണ്ട്
പകല്‍ താപനില ക്രമാതീതമായി ഉയരുകയാണ്. വെയിലിനെ ചെറുക്കാനായി ഫൈബർ കുടയുമായി ആലപ്പുഴ ബീച്ചിലേക്ക് പോവുന്ന ലൈഫ് ഗാർഡ്
കുട്ടനാട്ടിൽ തിരഞ്ഞെടുപ്പിൽ വാഹന പ്രചാരണത്തിനൊപ്പം തന്നെ പ്രാധാനപ്പെട്ട ഒരു മാർഗ്ഗമാണ് ഇടത്തോടുകളിലൂടെയുള്ള ബോട്ടിലൂടെയുള്ള പ്രചാരണവും. ആലപ്പുഴ കൈനകരി ബേക്കറി പാലത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന വിവിധ മുന്നണി സ്ഥാനാർത്ഥികളുടെ ഫ്ലക്സ് ബോർഡുകൾക്ക് സമീപത്തുകൂടി പോവുന്ന രാഷ്ട്രീയപാർട്ടിയുടെ പ്രചാരണ ബോട്ട്.
കൈവിട്ട് പോകല്ലേ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി അവസാന പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ യാത്രപറയുന്നു.
സൗഹൃദത്തിൻറെ ഓർമ്മക്കുറിപ്പുകൾ… പത്താം ക്ലാസ് അവസാന പരീക്ഷ എഴുതി പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ സുഹൃത്തുക്കൾക്കൊപ്പം ഉമ്മ നൽകിയും ഓട്ടോഗ്രാഫ് എഴുതിയും സൗഹൃദം പങ്കുവെക്കുന്നു.കോഴിക്കോട് ജെഡിടി ഇസ്ലാമിക് ഹൈസ്കൂളിൽ നിന്നുള്ള ദൃശ്യം.
കാഞ്ഞിരപ്പള്ളിയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നത് ബാരിക്കേടിന്റെ ഉള്ളിൽ നിന്ന് കൗതുകത്തോടെ വീക്ഷിക്കുന്ന കുട്ടി
ആറന്മുള നിയോജക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ കോഴഞ്ചേരിയിൽ നടന്ന ആറന്മുള നിയോജക മണ്ഡലം കൺവെൻഷനിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൈപിടിച്ച് ഉയർത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ബി.ഡി.ജെ.എസ് സംസ്ഥാന വൈ.പ്രസിഡന്റ് കെ.പത്മകുമാർ,ബി.ജെ.പി ദേശീയ സമതി അംഗം വിക്ടർ.ടി.തോമസ് എന്നിവർ സമീപം.
കൂട്ടിനിളംകിളി...കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനത്ത് കൈനോട്ടക്കാരിയുടെ സമീപം കൂടിന് വെളിയിൽ ഇരുന്ന് വിശ്രമിക്കുന്ന തത്ത
എരിയുന്ന വയറും കരിയുന്ന വനവും...ശക്തമായ വേനലിൽ വനങ്ങളിൽ വെള്ളത്തിനും ഭക്ഷണത്തിനും ക്ഷാമം നേരിടുമ്പോൽ ഇലകൊഴിഞ്ഞ മരത്തിലിരുന്ന് സഞ്ചാരികൾ ഉപേക്ഷിച്ച പ്ലാസ്റ്റിക് കവറിലെ ഭക്ഷണം കുട്ടിക്കുരങ്ങിനെ മാറോട് ചേർത്ത് പിടിച്ച് കഴിക്കുന്ന കുരങ്ങ്.തമിഴ്നാട് തിരുവണ്ണാമലൈ ജില്ലയിലെ അരുണാചലഗിരിയിൽ നിന്നുള്ള കാഴ്ച.
കൗതുകം കണ്ണിൽ... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരത്തിന് ഗജവീരന്മാർ അണിനിരക്കുന്നത് അച്ഛൻറെ തോളിലിരുന്ന് കൗതുകത്തോടെ ഫോണിൽ പകർത്തുന്ന കുട്ടി.
ആവേശമുയർത്തി... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരത്തിന് അണിനിരക്കാനെത്തിയ ഗജരാജൻ ചൈത്രം അച്ചു തുമ്പിക്കൈയും കാലുമുയർത്തി പൂരപ്രേമികളെ അഭിവാദ്യം ചെയ്യുന്നു.
യു.ഡി.എഫ് ആറന്മുള നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനത്തിന് ശേഷം എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ .സി.വേണുഗോപാൽ സ്ഥാനാർത്ഥി അബിൻ വർക്കിയും ആന്റോ ആന്റണി എം.പിയുമായി സംഭാഷണത്തിൽ.
ഇതൊരു സ്ഥിരം പ്രശ്നമാണല്ലോ------ തിരുവല്ല നിയോജക മണ്ഡലം എൽ.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടന പ്രസംഗത്തിനിടയിൽ മൈക്ക് നിന്നു പോയതിനെ തുടർന്ന് മൈക്കിൽ കൊട്ടി നോക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
കെ.സുധാകരൻ എം.പിയെ കാണുവാനായി വീട്ടിലെത്തിയ കണ്ണൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ടി.ഒ മോഹനൻ അടുത്തിരിക്കുവാനായി കസേര അടുപ്പിക്കുന്നു. ഫോട്ടോ : ആഷ്‌ലി ജോസ്
പത്തനംതിട്ട കോളേജ് ജംഗ്ഷനിലെ ഗ്യാസ് ഏജൻസിക്ക് മുന്നിൽ പാചകവാതക സിലിണ്ടറിനായി എത്തിയ യുവതിക്കൊപ്പമുള്ള കുട്ടി ഏറെനേരം വെയിലിൽ ക്യൂ നിന്ന് അവശനായതോടെ മുഖത്തെ വിയർപ്പ് തുടച്ച് ആശ്വസിപ്പിക്കുന്ന യുവതി
വിവാഹ ശേഷം തിരുവനന്തപുരം പ്രസ് ക്ലബിൽ പത്രസമ്മേളനത്തിനെത്തിയ കുംഭമേളയിലൂടെ വൈറലായ മൊണാലിസ ഭോസ്ലെയെയും ഭർത്താവ് ഫർമാൻ ഖാനെയും ഓൺലൈൻ മാദ്ധ്യമങ്ങൾ വളഞ്ഞപ്പോൾ.
മതിലിൽ തെളിഞ്ഞ വർണ്ണ വിസ്മയം... പാലക്കാട് പത്തിരിപ്പാല സ്വദേശി ആർടിസ്റ്റ് നിഷാദ് മാത്തൂർ റോഡരികിലെ വീടിന്റെ മതിലിൽ വരച്ച ചിത്രം. മതിലിന്റെ മുകളിലൂടെ പടർന്നു നിൽക്കുന്ന ബോഗൈൻവില്ല പൂക്കളുടെ സ്വഭാവികത നിലനിർത്തി അതിനെ തന്റെ പെയിന്റിംഗിലൂടെ മനോഹരമാക്കി. ഈ സർകാത്മഗ സൃഷ്ടിയോടൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ നിരവധിയാളുകളെത്തുന്നുണ്ട്. തൃശൂർ, പാലക്കാട് ജില്ലയിൽ പല ഭാഗത്തായി ഇതുപോലെ ധാരാളം ചിത്രങ്ങൾ ഈ കലാകാരൻ വരച്ചിട്ടുണ്ട്.
വെള്ളമല്ല മാലിന്യങ്ങളാണ് നിറയ്ക്കുന്നത്----റോഡരികിൽ കുടിവെള്ള പദ്ധതിക്കായി ഇറക്കിയിരിക്കുന്ന പൈപ്പുകളൾക്ക് ഉള്ളിൽ ചാക്കിൽ കെട്ടിയ നിലയിൽ മാലിന്യങ്ങൾ സമീപം മദ്യകുപ്പികളും കാണാം.പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച
ഉയരെ ഉയരെ... കരിക്ക് വില്പന നടത്തുന്നതിനായി തെങ്ങിൽ കയറി കരിക്ക് കുലകൾ വെട്ടിയിറക്കുന്ന കോട്ടയം കാരാപ്പുഴ സ്വദേശിനി അനിത ഉണ്ണികൃഷ്ണൻ.
സൺ സിഗ്നൽ... എറണാകുളം കെ.പി.സി.സി ജംഗ്ഷനിൽ നിന്നുള്ള അസ്തമയ കാഴ്ച.
  TRENDING THIS WEEK
പാലക്കാട് ചിറ്റൂർ മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥിയുടെ തിരെഞ്ഞടുപ്പ് പ്രചാരണാർത്ഥം കൊഴിഞ്ഞാമ്പാറയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം നിർവഹിക്കാൻയത്തിയ എ.ഐ.സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ സുമേഷ് അച്യുതനുമായി സൗഹൃദ സംഭാഷണത്തിൽ.
ഓശാന തിരുനാളിനോടനുബന്ധിച്ച് ആലപ്പുഴ മൗണ്ട്‌ കാർമ്മൽ കത്തീഡ്രലിൽ കുരുത്തോല പ്രദക്ഷിണത്തിനെത്തിയ അമ്മയും കുഞ്ഞും
ആലപ്പുഴ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.ജെ ജോബിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുക്കാൻ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയപ്പോൾ. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി, ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ തുടങ്ങിയവർ സമീപം
അമ്പലപ്പുഴ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്.സലാമിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനാർത്ഥി എച്ച്.സലാം ആലപ്പുഴ നിയോജകമണ്ഡലം സ്ഥാനാർത്ഥി പി.പി ചിത്തരഞ്ജൻ എന്നിവരുമായി ചേർന്ന് സദസ്സിനെ അഭിവാദ്യം ചെയ്തപ്പോൾ. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത തുടങ്ങിയവർ സമീപം
കുട്ടനാട്ടിൽ തിരഞ്ഞെടുപ്പിൽ വാഹന പ്രചാരണത്തിനൊപ്പം തന്നെ പ്രാധാനപ്പെട്ട ഒരു മാർഗ്ഗമാണ് ഇടത്തോടുകളിലൂടെയുള്ള ബോട്ടിലൂടെയുള്ള പ്രചാരണവും. ആലപ്പുഴ കൈനകരി ബേക്കറി പാലത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന വിവിധ മുന്നണി സ്ഥാനാർത്ഥികളുടെ ഫ്ലക്സ് ബോർഡുകൾക്ക് സമീപത്തുകൂടി പോവുന്ന രാഷ്ട്രീയപാർട്ടിയുടെ പ്രചാരണ ബോട്ട്.
നെന്മാറ വല്ലങ്ങി വേലയോടനുബന്ധിച്ച് വല്ലങ്ങി ദേശത്തിൻ്റെ എഴുന്നെള്ളിപ്പ്
തൃത്താല മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി. രാജേഷ് മുള്ളൻകുന്ന് ഭാഗത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ .
യു.ഡി.എഫ് ഇലക്ഷൻ പ്രചാരണ പരിപാടിക്കായി ഫോർട്ട് കൊച്ചി വെളിമൈതാനിയിലെത്തിയ രാഹുൽ ഗാന്ധി സ്ഥാനാർത്ഥികൾക്കൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. കൊച്ചി മേയർ വി.കെ. മിനിമോൾ, കെ. ബാബു എം.എൽ.എ, ഹൈബി ‌‌ഈഡൻ എം.പി, അജയ് തറയിൽ, കെ.സി. വേണുഗോപാൽ എം.പി, കൊച്ചി മണ്ഡലം സ്ഥാനാർത്ഥി മുഹമ്മദ് ഷിയാസ്, എറണാകുളം മണ്ഡലം സ്ഥാനാർത്ഥി ടി.ജെ. വിനോദ്, തൃപ്പൂണിത്തുറ മണ്ഡലം സ്ഥാനാർത്ഥി ദീപക് ജോയ്, തൃക്കാക്കര മണ്ഡലം സ്ഥാനാർത്ഥി ഉമ തോമസ്, വൈപ്പിൻ മണ്ഡലം സ്ഥാനാർത്ഥി ടോണി ചമ്മിണി തുടങ്ങിയവർ സമീപം
കുമാരനല്ലൂരിൽ നടന്ന കോട്ടയം നിയോജക മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സ്ഥാനാർത്ഥി അഡ്വ കെ.അനിൽകുമാറിനൊപ്പം അഭിവാദ്യം ചെയ്യുന്നു.ജോജി കുറത്തിയാട്ട്,ലതികാ സുഭാഷ്,അഡ്വ.വിബി.ബിനു,അഡ്വ.കെ.സുരേഷ്‌ കുറുപ്പ്,അഡ്വ.ഷീജ അനിൽ തുടങ്ങിയവർ സമീപം
കുമാരനല്ലൂരിൽ നടന്ന കോട്ടയം നിയോജക മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ വേദിയിലേക്ക് സ്വീകരിക്കുന്നു.സ്ഥാനാർത്ഥി അഡ്വ കെ.അനിൽകുമാർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com