TRENDING THIS WEEK
പത്തനംതിട്ട ആലൂക്കാസ് ജംഗ്ഷനിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് ആറന്മുളയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അബിൻ വർക്കിയെ ഷാൾ അണിയിക്കുന്നു.
കൗതുകം കണ്ണിൽ... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരത്തിന് ഗജവീരന്മാർ അണിനിരക്കുന്നത് അച്ഛൻറെ തോളിലിരുന്ന് കൗതുകത്തോടെ ഫോണിൽ പകർത്തുന്ന കുട്ടി.
മഹാദേവനാറാട്ട്...തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനംകുറിച്ച് അമ്പലക്കടവ് ദേവീക്ഷേത്രക്കുളത്തിൽ നടന്ന ആറാട്ട്.
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് ആറാട്ട് എഴുന്നള്ളത്തിന് ഇന്നലെ രാത്രി കാരാപ്പുഴ മാളികപ്പീടികയില്‍ നല്‍കിയ വരവേൽപ്പ്
എരിയുന്ന വയറും കരിയുന്ന വനവും...ശക്തമായ വേനലിൽ വനങ്ങളിൽ വെള്ളത്തിനും ഭക്ഷണത്തിനും ക്ഷാമം നേരിടുമ്പോൽ ഇലകൊഴിഞ്ഞ മരത്തിലിരുന്ന് സഞ്ചാരികൾ ഉപേക്ഷിച്ച പ്ലാസ്റ്റിക് കവറിലെ ഭക്ഷണം കുട്ടിക്കുരങ്ങിനെ മാറോട് ചേർത്ത് പിടിച്ച് കഴിക്കുന്ന കുരങ്ങ്.തമിഴ്നാട് തിരുവണ്ണാമലൈ ജില്ലയിലെ അരുണാചലഗിരിയിൽ നിന്നുള്ള കാഴ്ച.
കൂട്ടിനിളംകിളി...കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനത്ത് കൈനോട്ടക്കാരിയുടെ സമീപം കൂടിന് വെളിയിൽ ഇരുന്ന് വിശ്രമിക്കുന്ന തത്ത
കലഞ്ഞൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ച.
കോന്നി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മലയാലപ്പുഴ ൽ വോട്ട് അഭ്യർത്ഥിക്കുന്നു.
ഒറ്റപ്പാലം നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ കൺവെൻഷൻ ഉദ്ഘാടനം നിർവഹിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സ്ഥാനാർത്ഥി പി.കെ ശശി തൻ്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ തോട്ടം കാണിച്ച് കൊടുക്കുന്നു വി.കെ ശ്രീകണ്ഠൻ എം.പി സമീപം.
തിരെഞ്ഞടുപ്പ് ചൂടിൽ ... ഒറ്റപ്പാലം നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ശ്രീകൃഷ്ണപുരം സംഗീത ശില്പം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവഹിച്ച ശേഷം മുഖത്തെ വിയർപ്പ് തുടയ്ക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്ഥാനാർത്ഥി പി.കെ ശശി സമീപം.