എറണാകുളം തോപ്പുംപ്പടി ഹാർബർ പാലത്തിന് താഴെ അതിരാവിലെ ചെറുവള്ളത്തിൽ വലവീശുന്ന മത്സ്യത്തൊഴിലാളികൾ.
കുറ്റ്യാടി നടുപ്പൊയിൽ ബഡ്‌സ് സ്‌കൂളിൽ വോട്ടുചെയ്യാനെത്തിയ 82കാരി പാറു അമ്മ കൂടെ വോട്ടുചെയ്യാനെത്തിയ 100വയസുകാരിയായ ചീരുവമ്മയുമായി സൗഹൃദം പങ്കുവെക്കുന്നു.
ക്രിസ്മസ് പാപ്പാ വിളംബര റാലി... കോട്ടയം സിറ്റിസൺ ഫോറത്തിൻ്റേയും നഗരസഭയുടേയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടത്തിയ ക്രിസ്മസ് പാപ്പാ വിളംബര റാലി പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ചപ്പോൾ.
വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രി ജി സുധാകരൻ വാക്കറിന്റെ സഹായത്തോടെ പറവൂർ ഗവ.ഹൈസ്കൂളിൽ വോട്ട് ചെയ്യാനായി എത്തിയപ്പോൾ. ജി.സുധാകരന്റെ ഭാര്യ ഡോ ജൂബിലി നവപ്രഭ സമീപം
ആലപ്പുഴ കൈനകരി കുട്ടമംഗലം എസ്.എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിൽ വള്ളത്തിലെത്തി വോട്ട് ചെയ്ത ശേഷം തിരികെ പോകുന്നവർ
കൈനകരി കുട്ടമംഗലം എസ്.എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്ത രാജമ്മയെ വോട്ട് ചെയ്ത ശേഷം കസേരയിലിരുത്തി പൊക്കികൊണ്ടുവരുന്ന പ്രവർത്തകർ
തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആര്‍) പ്രചാരണാര്‍ഥം ആലപ്പുഴ ചുങ്കം വാടക്കനാലിൽ സംഘടിപ്പിച്ച എസ്.ഐ.ആര്‍ കയാക്കിങ് ഫെസ്റ്റ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം അയ്മനം പഞ്ചായത്തിലെ കരീമഠം ഗവ.സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ വള്ളത്തിൽ പോകുന്നവർ
സൗഹൃദങ്ങൾക്ക് എന്ത് ചിഹ്നം..... തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസം സുഖമില്ലാത്ത ആളുമായി കാറിൽ കോഴിക്കോട് പാളയം ജംഗ്ഷനിൽ എത്തിയവരെ വഴിക്കൊടുത്ത് കടത്തി വിട്ടതിനുശേഷം സൗഹൃദം പങ്കുവെക്കുന്നു യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ
എനിക്കും പഠിക്കണ്ടേ... സ്കൂൾകുട്ടികൾ നടന്നുപോകുമ്പോൾ അവർക്ക് വഴികൊടുക്കാൻ തന്റെ കുഞ്ഞിനെ പിടിച്ചുമാറ്റുന്ന വഴിയോരത്ത് കച്ചവടം നടത്തുന്ന നാടോടി സ്ത്രീ, . കോഴിക്കോട് ബി.ഇ.എം സ്കൂൾ പരിസരത്ത് നിന്നുള്ള കാഴ്ച. ഭരണഘടനയുടെ ആർട്ടിക്കിൾ 21എ പ്രകാരം കുട്ടികൾക്ക് സൗജന്യ, നിർബന്ധിത വിദ്യാഭ്യാസം ഉറപ്പുനൽകുന്ന രാജ്യത്താണ് ഇതുപോലുള്ള കുട്ടികളുടെ ബാല്യം തെരുവിലായിപ്പോകുന്നത്. കേരളത്തിൽ നൂറുശതമാനം കുട്ടികളും സ്‌കൂളിലെത്തുമ്പോൾ അന്യസംസ്ഥാനത്ത് നിന്നുള്ള കുട്ടികളിൽ വലിയൊരുഭാഗം ഇപ്പോഴും തെരുവിലാണ്.
വോട്ടിടാൻ വള്ളത്തിൽ... തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം അയ്മനം പഞ്ചായത്തിലെ കരീമഠം ഗവ.സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ വള്ളത്തിൽ പോകുന്നവർ.
നടിയെ അക്രമിച്ച ക്കേസിൽ ദിലീപിനെ വെറുതെ വിട്ട വാർത്ത കെ.എസ് ആർ.ടി.സി ബസിലിരുന്ന് മൊബൈലിൽ വാർത്ത കേൾക്കുന്നു
ചക്കുളത്തുകാവ് ക്ഷേത്രമുറ്റത്ത് പൊങ്കാല അർപ്പിക്കുന്ന നെതർലാന്റിൽ നിന്നെത്തിയ കോണും ജോഷ്വായും. ടെലിവിഷൻ പരിപാടിയുടെ ഭാഗമായാണ് ഇവർ ചക്കുളത്ത് എത്തിയത്
കൊല്ലം കുരീപ്പുഴ അ‌യ്യൻകോയിക്കൽ ക്ഷേത്രത്തിന് സമീപത്ത് ചിറ്റപ്പനഴികത്ത് കായൽവാരത്ത് നിർത്തിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചപ്പോൾ.
കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ കോൺഗ്രസ്ര പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു.കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ സമീപം
അമ്മേ ശരണം..... ചക്കുളത്തുകാവ് പൊങ്കാല സമർപ്പിച്ച ശേഷം പ്രാർത്ഥിക്കുന്ന ഭക്തർ. തിരുവല്ല നഗരത്തിൽ നിന്നുള്ള കാഴ്ച
തൃക്കാർത്തിക... കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് വൈകിട്ട് ദേശവിളക്ക് തെളിയിക്കുന്ന ഭക്തർ.
നാവിക സേനാ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ശംഖുംമുഖം കടൽ തീരത്ത് നടന്ന നാവിക അഭ്യാസ പ്രകടനത്തോടനുബന്ധിച്ച് തീരത്തെത്തിയ നാവിക സേനയുടെ പടക്കപ്പലുകൾ രാത്രിയിൽ ദീപാലംകൃതമാക്കിയപ്പോൾ.
ഫുൾ 'കവർ'... ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ വന്യജീവികൾക്ക് ഭക്ഷണം നൽകുന്നതിൽ കർശന നിയന്ത്രണമുണ്ടെകിലും പാലിക്കപ്പെടാറില്ല.തീർഥാടകൻ നൽകിയ പ്ലാസ്റ്റിക്ക് കവറോട്‌ കൂടിയ ഭക്ഷണപദാർത്ഥവുമായി മരക്കൂട്ടത്തിന് സമീപം പാതയോരത്ത് ഇരിക്കുന്ന സിംഹവാലൻ കുരങ്ങ്.
നല്ല നാളേക്കായി... സ്വയംഭരണ തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ജില്ലാ ലീപ് സെല്ലിന്റെയും ഇലക്ഷൻ ലിറ്ററസി ക്ലബ്ബിന്റെയും എൻ.എസ്.എസ് വളണ്ടിയർ മാരുടെയും നേതൃത്വത്തിൽ പഴയ കോർപറേഷൻ ബിൽഡിഗിന്റെ മതിലിൽ തീർത്ത പെയിന്റിംഗ്.
  TRENDING THIS WEEK
ഇന്ന് തുടങ്ങാനിരിക്കുന്ന കൊച്ചി ബിനാലെയുടെ ഒരുക്കങ്ങൾക്ക് മുന്നോടിയായി ഫോർട്ട്കൊച്ചിൻ ആസ്പിൻവാൾ മതിലിൽ വരച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾക്ക് സമീപത്ത് കൂടി ഇരുചക്രത്തിൽ മൂന്ന് പേരെ പിന്നിലിരുത്തി പായുന്ന യുവാക്കൾ
തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം അയ്മനം പഞ്ചായത്തിലെ കരീമഠം ഗവ.സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ വള്ളത്തിൽ പോകുന്നവർ
തൃശൂർ കേരളവർമ്മ കോളേജിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയവർ
വിവാദങ്ങൾക്കൊടുവിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പാലക്കാട് 24ാം വാർഡ് കുന്നത്തൂർമേട് നോർത്ത് (ബൂത്ത് 2) സെന്റ് സെബാസ്റ്റിൻ സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ പ്രവർത്തകർ ബൊക്ക കൊടുത്ത് സ്വീകരിക്കുന്നു.ത്തൂർമേട് നോർത്ത് (ബൂത്ത് 2) സെന്റ് സെബാസ്റ്റിൻ സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ പ്രവർത്തകർ ബൊക്ക കൊടുത്ത് സ്വീകരിക്കുന്നു.
വിവാദങ്ങൾക്കൊടുവിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പാലക്കാട് 24ാം വാർഡ് കുന്നത്തൂർമേട് നോർത്ത് (ബൂത്ത് 2) സെന്റ് സെബാസ്റ്റിൻ സ്‌കൂളിൽ വോട്ട് ചെയ്ത ശേഷം എം.എൽ.എ ഔദ്യോദിക വാഹനത്തിൽ കയറുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പാലക്കാട് 24ാം വാർഡ് കുന്നത്തൂർമേട് നോർത്ത് ( ബൂത്ത് 2 ) സെന്റ് സെബാസ്റ്റിൻ സ്കൂളിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോൾ ഡി.വൈ എഫ്.ഐ .സി.പി.. എം പ്രവർത്തകർ പ്രതിഷേധിക്കുന്നു
ഒളിവിൽനിന്ന് പതിനഞ്ചു ദിവസത്തിനു ശേഷം പാലക്കാട്ടെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ വോട്ടുചെയ്ത ശേഷം യാക്കരയിലെ സ്വകാര്യ ആശുപത്രിയുടെ കാന്റീനിലിരുന്ന ചായകുടുക്കുന്നു .
തൃപ്രയാർ ഏകാദശിക്കുള്ള ആനച്ചമയ നിർമ്മാണം കൊച്ചിൻ ദേവസ്വം ബോർഡിന്റെ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ ജീവധനം കാര്യാലയത്തിൽ വസന്തൻ കുന്നത്തങ്ങാടിയുടെ നേതൃത്വത്തിൽ പൂർത്തിയായപ്പോൾ
ക്രിസ്മസ് പാപ്പാ വിളംബര റാലി... കോട്ടയം സിറ്റിസൺ ഫോറത്തിൻ്റേയും നഗരസഭയുടേയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടത്തിയ ക്രിസ്മസ് പാപ്പാ വിളംബര റാലി പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ചപ്പോൾ.
കോട്ടയം സിറ്റിസൺ ഫോറത്തിന്റെയും നഗരസഭയുടേയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടത്തിയ ക്രിസ്മസ് പാപ്പാ വിളംബര റാലി പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com